"ഉപ്പച്ചീ.... ഉപ്പച്ചീ...." പശുക്കിടാവ് കണക്കെ കുന്തിരി എടുത്ത് ഓടിവരുന്ന എൽ.കെ.ജി ക്കാരൻ, എന്തെങ്കിലും കുന്ത്രാണ്ടവും ഒപ്പിച്ചായിരിക്കും വരവ് എന്ന് ഞാൻ തീർച്ചയാക്കി.
"എന്താ ... നിനക്ക് പതിവില്ലാത്തോരു കുന്തിരി..."
"അത് ഒരു സംശയം ?
"ങാ... നല്ല കുട്ടി... ചോദിച്ചോളൂ ..."
"മലയാളത്തിലെ ഒന്നിനും കൊള്ളാത്ത അക്ഷരമേതാ ?"
"ങേ !! ഒന്നിനും കൊള്ളാത്ത അക്ഷരമോ ? ചീഞ്ചട്ടി അക്ഷരമായ ഋ ആണോ നീ ഉദ്ദേശിച്ചത് ?" 107
"അല്ല ... അ കുത്ത് കുത്ത് ..."
"ങേ !! അ കുത്ത് കുത്തോ ..."
"ഇതാ ഈ അക്ഷരം"
"ഇത് അ: അല്ലെ ?"
"ആയിക്കോട്ടെ .... മലയാളത്തിൽ അതുപയോഗിച്ചുള്ള ഒരു വാക്ക് ഉപ്പച്ചി പറഞ്ഞാൽ ഞാൻ എൽ.കെ.ജി പഠനം നിർത്താം ..."
"ഈശ്വരാ ... പറഞ്ഞാലും കുടുങ്ങി , പറഞ്ഞില്ലേലും കുടുങ്ങി"
(അ: ഉപയോഗിച്ചുള്ള ഒരു വാക്ക് ആരെങ്കിലും പറഞ്ഞ് തരണേ ... അവന്റെ എൽ.കെ.ജി കഴിഞ്ഞിട്ട് പറഞ്ഞ് കൊടുക്കാനാ )
5 comments:
ഇമ്മാതിരി സംശയങ്ങളുമായി മക്കൾ നടക്കുന്നുണ്ട് . രക്ഷിതാക്കളെ ജാഗ്രതൈ!!
അകാരം അവസാനം വരുന്ന പ്രത്യയ വാക്കുകളിൽ ഉപയോഗിച്ചിരുന്ന
അ:പിന്നീട് അ ഇല്ലാതെ പ്രാബല്യത്തിലായതാണ് ഈ : കുത്തുകൾ മാത്രം
ഉദാ :- സ്വാഹ്അ: = സ്വാഹ:
മുരളിയേട്ടാ... മറ്റു ചില അക്ഷരങ്ങൾക്ക് ശേഷവും ഈ : കാണാറുണ്ട്. ദു:ഖം ഒരുദാഹരണം.അതും ഈ : തന്നെയാണോ?
കുട്ടികൾ ഇങ്ങനെയൊക്കെ സംശയിക്കാൻ തുടങ്ങിയാൽ എന്ത് ചെയ്യും!
Mubi...എന്ത് ചെയ്യും ?
Post a Comment
നന്ദി....വീണ്ടും വരിക