Pages

Sunday, February 28, 2021

അന്തവും ആദ്യവും

                 എൻ്റെ ഉമ്മ സർക്കാർ സർവീസിൽ നിന്ന് വിരമിച്ചത് 1996 മാർച്ച് 31 നായിരുന്നു.കൃത്യം ഒരു മാസം കഴിഞ്ഞ് ഏപ്രിൽ 30 ന് ഞാൻ സർക്കാർ സർവീസിൽ പ്രവേശിക്കുകയും ചെയ്തു. ബാപ്പയും ഉമ്മയും അടുത്തൂൺ പറ്റിയതിന് പിന്നാലെ എൻ്റെ കുടുംബത്തിൽ നിന്നും ഞാൻ സർവീസിൽ പ്രവേശിച്ചത് അന്ന് ഏറെ സന്തോഷം നൽകി.കാരണം, രണ്ട് എയ്‌ഡഡ്‌ സ്‌കൂളുകളിൽ അധ്യാപക തസ്തികയിലേക്ക് അഭിമുഖത്തിന് ഹാജരായി, നിഷ്കരുണം പുറത്തായി നിൽക്കുന്ന സമയത്താണ്, സർക്കാർ ജോലി നേടി എടുത്ത് അവരോട് ഞാൻ മധുര പ്രതികാരം ചെയ്തത് . അന്ന് ആ സ്‌കൂളുകളിൽ ജോലി ലഭിക്കാത്തതിനാൽ ഇന്ന് ഞാൻ കോളേജിൽ ജോലി ചെയ്യുന്നു . ദൈവത്തിന് സ്തുതി.

              ഇക്കഴിഞ്ഞ ആഴ്ച മറ്റൊരു യാദൃശ്ചികത എന്റെ കുടുംബത്തിൽ ഉണ്ടായി. എന്റെ ഭാര്യയും മകളും ഒരേ പി.എസ്.സി പരീക്ഷ എഴുതി. ഈ വർഷം മുതൽ ഏർപ്പെടുത്തിയ പ്രിലിമിനറി പരീക്ഷ ആയിരുന്നു ഉമ്മയും മകളും ഒരുമിച്ചെഴുതിയ പരീക്ഷ. രണ്ട് വ്യത്യസ്ത തസ്തികകളിലേക്കായിരുന്നു പരീക്ഷ. പരീക്ഷാ കേന്ദ്രവും വ്യത്യസ്തമായിരുന്നു. ഈ പരീക്ഷ പാസായില്ലെങ്കിൽ അദ്ധ്യാപകേതര പോസ്റ്റിലേക്കുള്ള, ഭാര്യയുടെ അവസാനത്തെ പി.എസ്.സി പരീക്ഷ ആയിരിക്കും ഇത്. അതേ സമയം മോള് എഴുതിയ ആദ്യത്തെ പി.എസ്.സി പരീക്ഷയും. ഫലം വരുമ്പോൾ ആര് ജയിക്കും എന്നതാണ് ഞങ്ങൾ ഉറ്റു നോക്കുന്നത് !

             എന്റെ കൂടെ പോസ്റ്റ് ഗ്രാജുവേറ്റ് പരീക്ഷ എഴുതിയ എന്റെ ഭാര്യ, മകളുടെ കൂടെ പി.എസ്.സി പരീക്ഷയും എഴുതിക്കൊണ്ട് ഞങ്ങളുടെ കുടുംബത്തിലെ ഒരു അപൂർവ്വ റിക്കാർഡിന് ഇതോടെ ഉടമയായി.

NB: അപ്പോൾ തലക്കെട്ട് അങ്ങനെത്തന്നെയല്ലേ ശരി?

7 comments:

Areekkodan | അരീക്കോടന്‍ said...

ഉമ്മയും മകളും ഒരുമിച്ചെഴുതിയ ആദ്യ പരീക്ഷ

© Mubi said...

രണ്ടുപേർക്കും ആശംസകൾ!

Areekkodan | അരീക്കോടന്‍ said...

മുബീ ... Thanks

ഷൈജു.എ.എച്ച് said...

ആദ്യം ഭാര്യക്കും മകൾക്കും ആശംസകൾ നേരുന്നു. രണ്ടുപേരും വിജയം കൈവരിക്കട്ടെ. റെക്കോഡുകളുടെ പൊൻതൂവലുകൾ വീട്ടിൽ നിറയട്ടെ..അഭിനന്ദനങ്ങൾ..ആശംസകൾ...

Areekkodan | അരീക്കോടന്‍ said...

ഷൈജു... അഭിനന്ദനങ്ങൾക്കും ആശംസകൾക്കും ഹൃദയം നിറഞ്ഞ നന്ദി

Muralee Mukundan , ബിലാത്തിപട്ടണം said...

പഠിപ്പിലും കൃഷിയിലുമൊക്കെ മാതൃകയാക്കാവുന്ന ഒരു കുടുംബം

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ...നന്ദി

Post a Comment

നന്ദി....വീണ്ടും വരിക