Pages

Friday, August 06, 2021

കൂടുമാറ്റം വീണ്ടും

2009 ജൂൺ മുതൽ 2015 ജൂൺ വരെ - ആറ് വർഷം ; 2018 ജൂൺ മുതൽ 2021 ആഗസ്ത് വരെ വീണ്ടും ഒരു മൂന്ന് വർഷം. ഈ മൂന്ന് വർഷത്തിനിടക്ക് രണ്ട് പ്രളയവും പിന്നാലെ കോവിഡ് മഹാമാരിയും. രണ്ട് ഘട്ടങ്ങളിലായി മൊത്തം  ഒമ്പത് വർഷങ്ങൾ ഞാനീ കലാലയത്തിൽ (കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ) പാറി നടന്നു എന്നത് പലപ്പോഴും വിശ്വസിക്കാൻ തന്നെ പ്രയാസമാണ്. ഏക് ഭാരത് ശ്രെഷ്ട് ഭാരത് എന്ന ക്ലബ്ബിന്റെ ചുമതല ആയിരുന്നു രണ്ടാം വരവിലെ ഏക അധിക ഡ്യൂട്ടി. അതിൽ തന്നെ കോവിഡ് ലോക്ക്ഡൗൺ അദ്ധ്യയന ദിവസങ്ങളെ വിഴുങ്ങിയതിനാൽ നാമ മാത്രമായ പരിപാടികളേ നടത്താൻ സാധിച്ചുള്ളൂ.

ഇന്നലെ പുതിയ ആൾ എത്തിച്ചേർന്നതോടെ ഈ കോളേജിലെ എന്റെ സേവനത്തിന് വിരാമമായി. കഴിഞ്ഞ തവണത്തെ കൂടുമാറ്റം വികാര നിർഭരമായിരുന്നു. ഇത്തവണ കാമ്പസിന്റെ ജീവനാഡികൾ "ഓൺലൈനിൽ" ആയതിനാൽ പടിയിറക്കം ആരും അറിയാതെ കഴിഞ്ഞുപോയി. ഇനി വരുമ്പോൾ കാണുമോ എന്നറിയാത്തതിനാൽ എന്റെ അരുമകളുടെ ഏതാനും ഫോട്ടോ എടുത്ത് കാമ്പസിലെ എൻ്റെ അവസാന ദിവസം ഞാൻ പൂർത്തിയാക്കി.

ഇനി പുതിയ തട്ടകത്തിലേക്കാണ് കൂടുമാറ്റം - ശ്രീകൃഷ്ണപുരത്ത് സ്ഥിതി ചെയ്യുന്ന ഗവ. എഞ്ചിനീയറിംഗ് കോളേജ് പാലക്കാടിലേക്ക്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാൽ പുതിയ സ്ഥലം നിരാശ പടർത്തുന്നുവെങ്കിലും പുതിയ സഹപ്രവർത്തകരും പുതിയ വിദ്യാർത്ഥികളും എന്നിൽ ഒരു ആവേശം ജ്വലിപ്പിക്കുന്നു. ഇനി കുറച്ച് കാലം  പാലക്കാടൻ കാറ്റിന്റെ ഊഷരതയും പുതിയ ബന്ധങ്ങളുടെ ഊഷ്മളതയും   അനുഭവിക്കട്ടെ, 

3 comments:

Areekkodan | അരീക്കോടന്‍ said...

ഇനി കുറച്ച് കാലം പാലക്കാടൻ കാറ്റിന്റെ ഊഷരതയും പുതിയ ബന്ധങ്ങളുടെ ഊഷ്മളതയും അനുഭവിക്കട്ടെ

Muralee Mukundan , ബിലാത്തിപട്ടണം said...

കൂടുമാറ്റങ്ങൾ

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ... നന്ദി

Post a Comment

നന്ദി....വീണ്ടും വരിക