Pages

Saturday, August 21, 2021

ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം

 2004 ൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ കമ്പ്യൂട്ടർ പ്രോഗ്രാമർ ആയി ജോലിയിൽ പ്രവേശിച്ചപ്പോഴാണ് ശ്രീകൃഷ്ണപുരം എന്ന ഒരു സ്ഥലത്തെപ്പറ്റി ഞാൻ ആദ്യമായി കേൾക്കുന്നത്. പാലക്കാട് ജില്ലയിലെ സർക്കാർ എഞ്ചിനീയറിംഗ് കോളേജ് സ്ഥിതി ചെയ്യുന്നത് അവിടെയാണ്. പിന്നീട് ഓരോ വർഷവും സഹപ്രവർത്തകരിൽ പലരും അവിടന്ന് ഇങ്ങോട്ടും  ഇവിടന്ന് അങ്ങോട്ടും സ്ഥലം മാറ്റം ചെയ്യപ്പെട്ടതോടെ എൻ്റെ മനസ്സിലും ഒരാധിയായി ആ സ്ഥലം കടന്നുകയറി. നാഷണൽ സർവീസ് സ്‌കീം പ്രോഗ്രാം ഓഫീസർ ആയിരിക്കെ രണ്ട് തവണ പ്രസ്തുത കോളേജ് സന്ദർശിക്കാനും ഇടയായതോടെ കേട്ടറിഞ്ഞ കാര്യങ്ങൾ ഞാൻ അനുഭവിച്ചറിഞ്ഞു.

വരാനുള്ളത് വഴിയിൽ തങ്ങില്ല എന്നാണല്ലോ. അവസാനം ഞാൻ പ്രതീക്ഷിച്ച പോലെ തന്നെ സംഭവിച്ചു. 2021 ലെ പൊതുസ്ഥലം മാറ്റത്തിൽ ഞാൻ ശ്രീകൃഷ്ണപുരത്ത് എത്തി.ആഗസ്ത് 17 ചൊവ്വാഴ്ച കുടുംബ സമേതം കോളേജിൽ പോയി ജോയിൻ ചെയ്തു. കോവിഡ് കാലം കഴിഞ്ഞ് കാമ്പസുകൾ വീണ്ടും സജീവമാകുമ്പോൾ ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം ആസ്വദിക്കാം എന്ന് പ്രതീക്ഷിക്കുന്നു.

1 comments:

Areekkodan | അരീക്കോടന്‍ said...

വരാനുള്ളത് വഴിയിൽ തങ്ങില്ല

Post a Comment

നന്ദി....വീണ്ടും വരിക