2022 ന്റെ ആദ്യദിനത്തിൽ തന്നെ എനിക്ക് കിട്ടിയ സമ്മാനമായിരുന്നു ബ്ലോഗിണി കൂടിയായ കെ.എസ് മിനി ടീച്ചർ എഴുതിയ കാക്കത്തുരുത്തിലെ കൂട്ടുകാരും പറക്കും തളികയും എന്ന പുസ്തകം. ഞാൻ എഴുതിയ "അമ്മാവന്റെ കൂളിങ് എഫക്ടു"മായി കൈമാറ്റം നടത്തിയ ആദ്യപുസ്തകം എന്ന നിലയിൽ ഈ വർഷത്തെ ആദ്യവായന അതാകട്ടെ എന്ന് തീരുമാനിച്ചതായിരുന്നു.ബട്ട്, തുടങ്ങി വച്ച പുസ്തകമായ തോട്ടിയുടെ മകൻ വായന പൂർത്തിയാക്കി തിരിച്ചു നൽകാനുള്ളതിനാൽ ഇത് രണ്ടാമതായി.
പുഴക്ക് നടുവിലെ കാക്കത്തുരുത്ത് എന്ന ദ്വീപിൽ ജനിച്ച് വളർന്ന ഒരു ബാലന്റെയും അവന്റെ കൂട്ടുകാരായ പക്ഷിമൃഗാദികളുടെയും സൗഹൃദത്തിന്റെ കഥ പറയുന്ന ബാലസാഹിത്യ നോവലാണ് ഈ പുസ്തകം.ഒരു ദിവസം പൊടുന്നനെ പ്രത്യക്ഷപ്പെടുന്ന പറക്കും തളികയിൽ അവർ ദ്വീപിൽ നിന്നും പുറത്ത് കടക്കുമ്പോൾ അനുഭവിക്കുന്ന പ്രയാസങ്ങൾ സ്വന്തം നാടിന്റെ സുഖം വിളിച്ചോതുന്നു.
ബാലനെ വളർത്തിയ മുത്തശ്ശിയുടെ അപകട മരണവും അവൻ കരയിൽ എത്തിയപ്പോൾ ഏറ്റ പീഢനവും സ്‌കൂളിൽ ചേരാൻ ആഗ്രഹിച്ചിട്ടും അത് നടക്കാതെ പോകുന്നതും എല്ലാം മനസ്സിനെ നൊമ്പരപ്പെടുത്തും. നമ്മുടെ ചുറ്റുപാടിൽ സാധാരണ നടക്കുന്ന കാര്യങ്ങൾ കുട്ടികൾക്ക് മനസ്സിലാകുന്ന രൂപത്തിൽ പറയുന്നതിൽ ടീച്ചർ വിജയിച്ചിരിക്കുന്നു.പരിസ്ഥിതി സ്നേഹവും നോവലിൽ നിറഞ്ഞ് നിൽക്കുന്നുണ്ട്.
തികച്ചും കാല്പനികമാണെങ്കിലും ഏറെ ഹൃദ്യമായും ലളിതമായും കഥ മുന്നേറുന്നു.ഓരോ അദ്ധ്യായത്തിനും നൽകിയ ടൈറ്റിലുകൾ എനിക്കത്ര ഇഷ്ടമായില്ല.അവ ഒഴിവാക്കുകയോ അല്ലെങ്കിൽ ഒന്ന് കൂടി ആകർഷകമാക്കുകയോ ചെയ്യാമായിരുന്നു എന്ന് തോന്നുന്നു.പുസ്തകത്തിന്റെ ഇല്ലസ്ട്രേഷൻ വർക്കും വായനക്കാർക്ക് ഇഷ്ടപ്പെടും.
പുസ്തകം : കാക്കത്തുരുത്തിലെ കൂട്ടുകാരും പറക്കും തളികയുംരചയിതാവ് : കെ.എസ് മിനി
പ്രസാധനം : ബ്ലൂ ഇങ്ക് ബുക്സ്
വില : 100 രൂപ
3 comments:
തികച്ചും കാല്പനികമാണെങ്കിലും ഏറെ ഹൃദ്യമായും ലളിതമായും കഥ മുന്നേറുന്നു.
സന്തോഷം.
പഴയ ബ്ലോഗ് കാലത്തെ ഓർത്തു പോയി.
മിനി ടീച്ചർ ... സന്തോഷം
Post a Comment
നന്ദി....വീണ്ടും വരിക