രണ്ടു ജോഡി ഷൂസുകള്‍ ചെരുപ്പുകുത്തിയുടെ മുമ്പിലേക്കിട്ട് കൊടുത്തുകൊണ്ട് അയാള്‍ ചോദിച്ചു.
"ഇവ പോളിഷ് ചെയ്യാന്‍ എത്ര രൂപയാവും?"
"50 രൂപ" ഒരു കണ്ണ് ഷൂവിലേക്കും മറ്റേ കണ്ണ് അയാളിലേക്കും ഫോക്കസ് ചെയ്തുകൊണ്ട് ചെരുപ്പുകുത്തി പറഞ്ഞു.
"എത്ര സമയമെടുക്കും ?"
"അര മണിക്കൂര്‍ "
"ങേ! അര മണിക്കൂറോ ? എനിക്ക് 10 മിനിറ്റിനകം കിട്ടണം"
"ശരി ശരി.."
"അപ്പോള്‍ എത്ര രൂപയാകും ?"
" 100 രൂപ " കൂസലില്ലാതെ ചെരുപ്പുകുത്തി പറഞ്ഞു.
" ങേ....സമയം കുറച്ചപ്പോള്‍ കാശ് കൂടുതലോ ? "
" സാര്‍... എക്സ്പ്രസ്സ് വണ്ടിക്കോ പാസ്സഞ്ചര്‍ വണ്ടിക്കോ ചാര്‍ജ്ജ് കൂടുതല്‍ ? " ചെരുപ്പുകുത്തി തിരിച്ചുചോദിച്ചു.
"എന്താ സംശയം...എക്സ്പ്രസ്സ് വണ്ടിക്ക്.."
"സാധാരണ പോസ്റ്റിനോ സ്പീഡ് പോസ്റ്റിനോ ചാര്‍ജ്ജ് കൂടുതല്‍ ? "
" സ്പീഡ് പോസ്റ്റിന് തന്നെ "
" പിന്നെ ഞാന്‍ ഒരു ചെരുപ്പുകുത്തി എക്സ്പ്രസ്സ് സ്പീഡില്‍ ഷൂ പോളിഷ് ചെയ്തുതരുന്നതിന്ന് അധികം കൂലി വാങ്ങുന്നതില്‍ എന്താ തെറ്റ് ? "
ഉത്തരമില്ലാതെ അയാള്‍ നിന്ന് പരുങ്ങി.

6 comments:
തീര്‍ച്ചയായും ന്യായം ചെരിപ്പുകുത്തിയുടെ ഭാഗത്താ.എന്നാലും ഒരു കണ്ണ് ഷൂവിലേക്കും
മറ്റേ കണ്ണ് അയാളിലേക്കും...!
ഞാന്‍ ഒത്തിരി ശ്രമിച്ചു,ആബിദേ,ബട്ട്,നടക്കണില്ല്യ.
ഇനീം ശ്രമിച്ചാല്‍ എന്റെ കണ്ണ് കോങ്കണ്ണായിപ്പോകുമോ,ദൈവേ.
ആബിദ്,ഇതു കൊള്ളാലോ !
അതു കൊള്ളാം...
ഇതു പക്ഷേ അത്ര കാടനൊന്നുമല്ല അരീക്കോടാ...
നന്നായിരിക്കുന്നു..
പോരട്ടേ അടുത്ത എക്സ്പ്രസ്സ് അനുഭവങ്ങള്‍...
ആബിദേ നന്നായിരിക്കുന്നു.
ഇനിയും പോരട്ടെ.
മിന്നാമിന്നീ....കണ്ണ് കളയല്ലേ...ഞാന്‍ കണ്ട ചെരുപ്പുകുത്തിയുടെ കണ്ണ് ഇങ്ങിനെ ആയതിനാലാണ് അങ്ങിനെതന്നെ പറഞ്ഞത്...
പീലിക്കുട്ടിക്കും നിഷാദനും(കാടനല്ല..ഇത് വയനാടനാ...)സുല്ലിനും വായിച്ച എല്ലാവര്ക്കും നന്ദി.
ഇതൊക്കെ ഇപ്പൊഴാണ് കണ്ടത്. കുറെയെണ്ണം വായിച്ചു. നല്ല നുറുങ്ങുകള്‍.
O T അരീക്കോട് എന്റെ ഒരു സഹപാഠി ഉള്ള സ്ഥലമാണ്, ഒരിക്കല്‍ (വളരെ പണ്ട്) അദ്ദേഹത്തിന്റെ വീട്ടില്‍ പോയ ഓര്‍മ്മയും ഉണ്ട്.
Post a Comment
നന്ദി....വീണ്ടും വരിക