Pages

Thursday, November 09, 2006

മോലിക്കാക്കാന്റെ പുന്നാരമോള്‌ സൈനബ

"മോനേ.....അബൂ...ആരാത്‌ ബന്നേക്കണന്ന് നോക്ക്യാ..." ഉമ്മയുടെ വിളി അബു കേട്ടു. മാമനോ അമ്മായിയോ എളാപ്പയോ മറ്റോ വന്നാലാണ്‌ ഉമ്മ ഇങ്ങിനെ വിളിക്കാറുള്ളത്‌. അവരാരെങ്കിലുമാണെങ്കില്‍ തിന്നാനുള്ള വല്ലതും ഉണ്ടാകും.മാമയുടെ വീടിനടുത്ത്‌ കായ വറുക്കുന്ന കടയുണ്ട്‌.മാമ എപ്പോഴും കായ വറുത്തതുമായാണ്‌ വരവ്‌.അമ്മായിയുടെ വീട്ടില്‍ ധാരാളം മാങ്ങയുണ്ട്‌.മാങ്ങക്കാലമായാല്‍ അമ്മായിയുടെ വീട്ടില്‍ കുശാലാണ്‌.അമ്മായി വരുമ്പോള്‍ മാങ്ങത്തോലോ മാങ്ങ ഉണക്കിയതോ ആയിട്ടായിരിക്കും വരവ്‌.എളാപ്പയാണെങ്കില്‍ ഇടക്കിടെ നാട്ടില്‍ വരുന്ന ഗള്‍ഫ്‌കാരനാണ്‌.കഴിഞ്ഞ പ്രാവശ്യം വന്നപ്പോളാണ്‌ നെക്ക്യാ ചീറ്റ്‌ണ ശെന്റ്‌ കൊണ്ടുവന്നത്‌. "ആരായിരിക്കും ബന്നത്‌?" അബു ആലോചിച്ചു. "അബൂ...ഇങ്ങട്ട്‌ ബാടാ ചെയ്‌ത്താനെ..." ഉമ്മയുടെ അടുത്ത വിളിക്ക്‌ അബു കോലായിലെത്തി.കോലായിലെ ചാരുകസേരയില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്ന ആളെ കണ്ട്‌ അബു ഞെട്ടി.'അര്‍മാന്‍ മോല്യാര്‍ !!!!' ഉമ്മാമ ഉണ്ടാക്കിവച്ച വിശറി എടുത്ത്‌ വീശിക്കൊണ്ട്‌ ഗമയില്‍ ചാരിക്കിടക്കുകയാണ്‌. അര്‍മാന്‍ മോല്യാരെ കണ്ട അബു വന്ന വേഗതയില്‍ തന്നെ അകത്തെ ഇരുട്ടിലേക്ക്‌ വലിഞ്ഞ്‌ വാതിലിന്റെ മറവില്‍ പതുങ്ങി നിന്നു. "ബീവാത്തൂ...അന്റെ മോന്‌ നല്ല കുട്ട്യേനും...പച്ചേങ്കില്‌....." അര്‍മാന്‍ മോല്യാര്‍ പറയാന്‍ തുടങ്ങി. "പച്ചേങ്കില്‌.....?" അബുവിന്റെ ഉമ്മ മറയില്‍ നിന്നുകൊണ്ട്‌ ചോദിച്ചു. "ഇപ്പം ഓന്‍ ബട്ക്കായി ബര്‌ണ്‌ണ്ട്‌...." " ആ...ബാപ്പല്ലാത്ത കുട്ട്യല്ലേന്ന് ബിചാരിച്ചാ ഞാന്‍ എത്തും പറ്യാത്ത്‌" "ഒരീസം ഞമ്മള്‌ ഓത്തള്ളീല്‌ ഫാത്തിഹ സൂറത്തങ്ങനെ ഓതുമ്പം ഒര്‌ കൂക്കല്‌....ആരാന്ന് ചോയ്ച്ചപ്പം അന്റെ മോന്‍ അബോ..." "ബദ്‌രീങ്ങളെ...! ന്റെ മോന്‌ എത്തെയ്നും പറ്റ്യേ..?" "മിസ്‌റ്‌ കട്ച്ചീന്നാ ഓന്‍ പറഞ്ഞ്‌....പച്ചേങ്കില്‌.?" "പച്ചേങ്കില്‌.....?" "ഞമ്മള്‌ ഓന്റെ കീസെ കജ്ജ്ട്ട്‌ നോക്കുമ്പം ഓന്‍ ടൗസറ്‌ല്‌ മുള്ളീക്‌ക്‍ണ്‌" "പടച്ചോനെ...ഞാനെത്താ ഈ കേക്കണേ...കെട്ടിച്ച്‌ ബ്‌ടാനായ ബാല്യേക്കാരന്‍ ടൗസറ്‌ല്‌ മുള്ളേ...?" വാതിലിന്‌ പിന്നില്‍ ഒളിച്ചിരുന്ന് എല്ലാം കേട്ടിരുന്ന അബുവിന്‌ നാണം തോന്നി. "ബേറെ ഒരീസം ഇന്നെ കണ്ടപ്പം ഓന്‍ കുര്‍ക്കന്‍ മണ്ട്‌ണ മാതിരി ഒര്‌ മണ്ടല്‌...ഇച്ച്‌ തോന്ന്‌ണത്‌ ഓന്റെ മേത്ത്‌ ഏതോ ഒര്‌ ചെയ്‌ത്താന്‍ കൂടീക്‌ക്‍ണാന്നാ..." "ബദ്‌രീങ്ങളെ...!" ബീപാത്തുമ്മ വീണ്ടും വിളിച്ചു. "ഞമ്മക്കോനെ ഔല്യപ്പാപ്പന്റെ അട്‌ത്തൊന്ന് കൊണ്ടോയോക്കാം.." അര്‍മാന്‍ മോല്യാരുടെ നിര്‍ദ്ദേശം കേട്ട അബു വീണ്ടും ഞെട്ടി..കാരണം ഔല്യപ്പാപ്പന്റെ അടുത്ത്‌ എത്തുന്നത്‌ പിരാന്ത്‌ , സിഹ്‌റ്‌ തുടങ്ങിയ മാരക പ്രശ്നങ്ങളാണ്‌. കുറച്ച്‌ മുമ്പ്‌ കുളത്തിങ്ങലെ കദീസൂന്റെ മേത്ത്‌ കൂട്യെ ജിന്നിനെ ഔല്യപ്പാപ്പ അടിച്ച്‌ പായ്പ്പിച്ച കിസ്സയും അബു കേട്ടിട്ടുണ്ട്‌. "അട്ത്ത ബാവ്ന്റന്നക്ക്‌ ഒരു സമേം ഔല്യപ്പാപ്പാനോട്‌ പറഞ്ഞ്‌ മാങ്ങാം...ബാവ്ന്റന്ന് ശികില്‍സ നല്ലോം ഏശും....ന്നാല്‌ ഞമ്മളെറങ്ങട്ടെ...ഔല്യപ്പാപ്പന്റെ അട്‌ത്ത്‌ പോണ ബിബരം അബൂനോട്‌ ഇപ്പം പറ്യണ്ട...." "പോകാന്‍ ബെരട്ടെ.." ശബ്ദം കേട്ട്‌ അര്‍മാന്‍ മോല്യാര്‍ തിരിഞ്ഞ്‌ നോക്കി...'അബു..!!' "ഞമ്മളെ മേത്ത്‌ ജിന്നും ചെയ്‌ത്താനൊന്നും കൂടീട്ട്ല്ല...പച്ചേങ്കില്‌ ഒര്‌ മന്‌സത്തി കൂടീട്ട്ണ്ട്‌...നല്ലൊര്‌ മൊഞ്ചത്തി..ഏതൗല്യപ്പാപ്പന്റട്ത്ത്‌പോയാലും ഞമ്മളയിനെ ഒജ്ജൂല..ഓളെ പേര്‌ സൈനൂന്ന്..മോലിക്കാക്കാന്റെ പുന്നാരമോള്‌ സൈനബ!!" അബു തന്റെ പ്രേമം ധൈര്യസമേതം പ്രഖ്യാപ്പിച്ചു. "ഓക്ക്‌ ഞമ്മളേം പെരുത്തിസ്‌ടാ..ഓക്ക്‌ നെല്ലിക്ക കൊണ്ടോയപ്പം കീസ നന്‌ഞ്ഞതാ ഞമ്മള്‌ മുള്ളീന്ന് ങള്‌ പറഞ്ഞ..." അബു തുടര്‍ന്നു. "പ്‌ഫ...ഹമുക്കേ...ഓത്തള്ളീലാ അന്റെ മൊബ്ബത്ത്‌....ഞി ജ്ജ്‌ ഓത്തള്ളീന്റെ പടിമെ ചൗട്ടണ്ട...ഹാ.." ദ്വേഷ്യത്തോടെ മുണ്ട്‌ കുടഞ്ഞ്‌ കൊണ്ട്‌ അര്‍മാന്‍ മോല്യാര്‍ പടിയിറങ്ങി. "എന്റള്ളോ..ഞാനെത്തൊക്ക്യാ ഈ കാണ്‌ണതും കേക്‌ക്‍ണതും..." ബീപാത്തുമ്മ കരയാന്‍ തുടങ്ങി.ഒന്നും മിണ്ടാതെ അബു അവിടെ നിന്നും സ്ഥലം വിട്ടു. (തുടരും....)

9 comments:

Areekkodan | അരീക്കോടന്‍ said...

അബുവും സൈനബയും...കഥ തുടരുന്നു...

വല്യമ്മായി said...

ഇനിയുമിങ്ങനെ നീട്ടല്ലെന്‍റെ ആബിദേ,കല്യാണം കഴിഞ്ഞോ അതു പറയ് വേഗം.നന്നായിട്ണ്ട്ട്ടാ

സുല്‍ |Sul said...

ആബിദേ,
അബു ആളുമിടുക്കനാണല്ലോ. (ഇനി അതു നീ തന്നെയാണോ).

നന്നായിട്ടുനണ്ട്.

-സുല്‍

പുഞ്ചിരി said...
This comment has been removed by a blog administrator.
പുഞ്ചിരി said...

ഹേയ്, ഇതങ്ങനെ ബേം കല്യാണം കയിച്ച് ബിടാന്‍ പറ്റൂല്ല ബല്യമ്മായ്യേ... മ്പക്ക് നീം അബൂന്റേം സൈനബാന്റേം കിസ്സ കേക്കണം. ന്ന്‌ട്ടൊക്കെ മതി കല്യാണോം കുടീക്കൂടലും ഒക്കെ... ;-)

സു | Su said...

ഇനീം നീട്ടി നീട്ടി അവരെ രണ്ട് വഴിക്കാക്കും.

സൂര്യോദയം said...

ഭേഷായിരിക്ക്‌ ണൂ... ബാക്കി കൂട്യങ്ങ്‌ ട്‌ പറയാ...

ഏറനാടന്‍ said...

അരീക്കാടാ.. ഇത്രേം പച്ചയ്‌ക്ക്‌ (ലീഗിന്റെ കൊടിയല്ലാട്ടോ) മലബാറന്‍ ബര്‍ത്താനം മുയുവനും ബൂലോഗത്ത്‌ പുടികിട്ടുമോന്ന് ഇച്ചൊരു സംസയം! രസായിട്ടുണ്ട്‌.

Areekkodan | അരീക്കോടന്‍ said...

മറുപടി പ്രസംഗം എന്ന അധികപ്രസംഗം

വല്ല്യമ്മായി: കല്ല്യാണം കഴിഞ്ഞിട്ടുള്ള കാര്യങ്ങള്‍ ...ഛെ..അത്‌ അങ്ങനെയങ്ങ്‌ ???? സോറിട്ടോ...

സുല്‍: ഞാന്‍ ആബു...നോട്ട്‌ അബു

പുഞ്ചിരി: ബെല്ല്യമ്മായിക്ക്‌ കോയിബിര്യാണി തിന്നായ്ട്ട്‌ തെരക്ക്‌..കിസ്സ ഇഞ്ഞും എത്ര്യാ പറ്യാന്‌ള്ളത്‌....

സു: അവരെ എന്താക്കണമ്ന്ന് തീരുമാനമായിട്ടില്ല.

സൂര്യ: ഭോഷാകാതിരിക്കാന്‍ പ്ലീസ്‌ വെയ്റ്റ്‌

ഏറനാടന്‍ജീ: ഞമ്മളെ ബര്‍ത്താനം ബൂലോകര്‌ മുയ്മനും മന്‌സ്സ്‌ലാക്കട്ടെന്ന്.

Post a Comment

നന്ദി....വീണ്ടും വരിക