Pages

Monday, November 13, 2006

ഉറക്കം

ഇന്നലെ ഉറങ്ങാന്‍ കിടന്നപ്പോള്‍ എന്റെ രണ്ടര വയസ്സായ മകളുടെ ചോദ്യം... "ഉപ്പച്ചി ഉറങ്ങിയോ ?"  

"ഇല്ല മോളേ..." ഞാന്‍ മറുപടി കൊടുത്തു.

  "ഉമ്മച്ചി ഉറങ്ങിയോ ?"

  "ഇല്ല..."



"ഞാന്‍ ഉറങ്ങിയോ ?"

  അവളുടെ നിഷ്കളങ്കമായ മൂന്നാം ചോദ്യം കേട്ട്‌ ഞങ്ങള്‍ക്ക്‌ ചിരി അടക്കാന്‍ കഴിഞ്ഞില്ല.

5 comments:

എന്‍റെ കഥ said...

മകളുടെ ചോദ്യം ശരിയല്ലേ..... നമ്മള്‍ ഉണര്‍ന്നിരിക്കുമ്പോഴും ഉറങ്ങുകയല്ലേ ... വേദനിക്കുന്ന ഹൃദങ്ങളെ കണ്ടില്ലെന്ന് നടിച്ചുള്ള ഉറക്കം ...

ലിഡിയ said...

"ആല്‍ക്കെമിസ്റ്റ്” എന്ന പുസ്തകം വായ്ച്ചിട്ടുണ്ടൊ, അതില്‍ പറയുന്നത് കുട്ടികള്‍ ദൈവത്തിന്റെ സ്വരം കേള്‍ക്കുന്നുണ്ടെന്നാണ് എന്നാല്‍ ചുറ്റും കേള്‍ക്കുന്ന പല സ്വരങ്ങളില്‍ അത് മുങ്ങി പോവുന്നു, കാരണം അത് ഏറ്റവും മൃദുവും ശാന്തവുമാണെന്ന്..

ഇത് ഒരു നിഷ്കളങ്കതയുടെ ബഹിര്‍സ്ഫുരണം മാത്രമായി കരുതി സ്നെഹിക്കാം.കാരണം “ ചിന്തിച്ചാലൊരു അന്തോമില്ല, ചിന്തിച്ചില്ലേലൊരു കുന്തോമില്ല” എന്ന് രാമഷ്ണന്‍ മാഷ് പണ്ട് പറഞ്ഞിട്ടുണ്ട്.


-പാര്‍വതി.

സുല്‍ |Sul said...

ആബിദേ കാര്യം കുട്ടി ചോദിച്ചാലും അതു കാര്യം തന്നെ. പിന്നെ ഞാന്‍ ആരാ?

-സുല്‍

മുസാഫിര്‍ said...

നല്ല കുഞ്ഞു സംഭവം , അരിക്കോടന്‍ .

Kiranz..!! said...

എത്രയെത്ര ചോദ്യങ്ങള്‍ ബാക്കി കിടക്കുന്നു..നിഷ്ക്കളങ്കമായ ഈ ചോദ്യങ്ങള്‍ ഒക്കെ കേള്‍ക്കുന്നത് എത്ര സന്തോഷം..നല്ലൊരു പോസ്റ്റ്.മാഷെ നിങ്ങള്‍ടെ എല്ലാ പോസ്റ്റുകളും വായിക്കാ‍ന്‍ രസമാണ് എനിക്ക്..!

Post a Comment

നന്ദി....വീണ്ടും വരിക