Pages

Wednesday, November 22, 2006

വൈരൂപ്യങ്ങളുടെ കാവല്‍ക്കാരന്‍.

ആ രൂപത്തെ അയാള്‍ ഇമ വെട്ടാതെ നോക്കിനിന്നു.എന്തൊരു ഭംഗി ! അയാള്‍ക്കതിനെ വളരെ ഇഷ്ടപ്പെട്ടു.അയാളുടെ അസ്ഥികൂട സമാന ശരീരത്തിന്‌ പലപ്പോഴും മജ്ജയും മാംസവും സൌജന്യമായി നല്‍കിയത്‌ ആ രൂപമായിരുന്നു..!അയാളുടെ തടിച്ച ചുണ്ടും പരന്ന മൂക്കും ആ രൂപം സമര്‍ത്ഥമായി മറച്ചുവച്ചു.!!!അയാള്‍ ദ്വേഷ്യപ്പെടുമ്പോഴും മുഖം വക്രിച്ച്‌ കാണിക്കുമ്പോളും ആ രൂപം സൌമ്യനായി നിന്നു.!! ആ രൂപത്തെ അയാള്‍ സ്നേഹിച്ചു.കാരണം കഷണ്ടി കയറിയ അയാളുടെ തല പോലെ ആയിരുന്നില്ല അതിണ്റ്റെ തല.അതിലെപ്പോഴും കറുത്ത്‌ ഇടതൂര്‍ന്ന തലമുടി നിറഞ്ഞ്‌നിന്നു. അയാളുടെ ആജ്ഞാനുവര്‍ത്തിയായി ആ രൂപം അയാളുടെ കാല്‍കീഴില്‍തന്നെ സദാ നിലകൊണ്ടു. ആ രൂപത്തെ അയാള്‍ പ്രേമിച്ചു.കാരണം കറുത്തിരുണ്ട അയാളും വെളുത്ത്‌ സുന്ദരനായ അയാളുടെ സ്നേഹിതനും ആ രൂപത്തില്‍ സമന്‍മാരായിരുന്നു.... ഒരേ നിറമുള്ളവരായിരുന്നു!! അയാളുടെ വൈരൂപ്യങ്ങളെല്ലാം മറച്ചുവച്ച ആ രൂപം അയാളുടെ നിഴല്‍ തന്നെയായിരുന്നു.

6 comments:

Areekkodan | അരീക്കോടന്‍ said...

വളരെക്കാലത്തെ പരിശ്രമങ്ങള്‍ക്ക്‌ ശേഷം ഒരു പോസ്റ്റ്‌ കൂടി!!!

സുല്‍ |Sul said...

ആബിദ്,

എന്തായിത്? നന്നായിരിക്കുന്നു.

-സുല്‍

ലിഡിയ said...

വല്ലാതെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന വല്ലാത്തൊരു എഴുത്ത് തന്നെ ആബിദ്..

അഭിനന്ദനങ്ങള്‍

-പാര്‍വതി.

ഏറനാടന്‍ said...

അരീക്കോടന്‍ സീരിയസ്സ്‌ വിഷയങ്ങളും കഥയ്‌ക്ക്‌ വിഷയമാക്കുമല്ലെ? തുടരുകയീ സപര്യ.. ഞങ്ങളിനിയും കാത്തിരിക്കുന്നു..

മനോജ് കുമാർ വട്ടക്കാട്ട് said...

നിഴലൊരു കൂട്ടുകാരന്‍ തന്നെ. നമ്മെ ഒരിക്കലും പിരിയാതെ നമുക്കൊപ്പം നില്‍ക്കുന്ന കൂട്ടുകാരന്‍.

കുട്ടിക്കാലത്ത്‌ ചുവരിലെ നിഴലിനൊപ്പം എത്ര കളിച്ചതാണ്‌!

Anonymous said...

നന്നായി പക്ഷേ, നിഴലിനെ പ്രേമിക്കല്ലെ അരീക്കോട്ടുകാര !!! -ഒരു പെരിന്തല്‍മണ്ണക്കാരന്‍.
(chithrakaran.blogspot.com)

Post a Comment

നന്ദി....വീണ്ടും വരിക