Pages

Thursday, August 16, 2007

കുട്ടപ്പേട്ടന്റെ 'സ്വാതന്ത്ര്യദിന സന്ദേശം'

പാരമ്പര്യമായി ഫുള്‍ടൈം 'വെള്ള'ത്തിലായതിനാലാവും കുട്ടപ്പേട്ടന്റെ കുടുംബപേരായിരുന്നു നല്ലതണ്ണി.സ്വാതന്ത്ര്യദിനത്തില്‍ ഡബിള്‍ഫുള്‍ വീശി സ്വാതന്ത്ര്യം നന്നായി ആഘോഷിക്കാനുള്ള പുറപ്പാടിലാണ്‌ കുട്ടപ്പേട്ടന്‍. "ഡേ.....എല്ലാരും ഒന്നെന്റെ ചുറ്റും കൂടി നിന്നേ..." ആടി ഉലയുന്ന കുട്ടപ്പേട്ടന്‍ പറഞ്ഞു. "എന്താ....കാറ്റടിക്കുമ്പം വീഴാതിരിക്കാനാണോ..?" ആരോ ചോദിച്ചു. "ഫൂ...ഒരു സ്വാതന്ത്ര്യദിന സന്ദേശം തരാനാ.....അങ്ങ്‌ ദൂരെ...ദൂരെ...." ദൂരേക്ക്‌ കൈ ചൂണ്ടിയ കുട്ടപ്പേട്ടന്‍ ബാക്കി കിട്ടാതെ തപ്പിത്തടഞ്ഞു. "ദൂരെ...ദൂരെ എന്താ..?" കുട്ടപ്പേട്ടന്‍ ചൂണ്ടിയ ഭാഗത്തേക്ക്‌ നോക്കിയവര്‍ ചോദിച്ചു. "ദൂരെ..ദൂരെ കിണ്ടി...ആ....കിട്ടി....ചെങ്കോട്ടയില്‍ ലാല്‍സലാം മൂവര്‍ണ്ണക്കൊടി ഉയര്‍ത്തുന്നതാരാടോ ?" കുട്ടപ്പേട്ടന്റെ ചോദ്യം കേട്ട്‌ എല്ലാവരും ഞെട്ടി. "കൂശ്മാണ്ഠങ്ങള്‍.....ഒരു മിനറല്‍ നോളജും ഇല്ല....മുക്യമന്ത്രി അവുല്‍ഫക്കീര്‍ മന്മോഹന്‍സിംഗ്‌...മൂപ്പര്‌ എന്താ ചെങ്കോട്ടയില്‍ തന്നെ പതാക ഉയര്‍ത്തുന്നത്‌ എന്നറിയോ ?" എല്ലാവരും വീണ്ടും മിഴിച്ച്‌ നിന്നു. "ഫൂ ....അതും അറ്യാത്ത കാട്മണ്ഠുകള്‍..പുള്ളി അലഞ്ഞ്‌ തിരിഞ്ഞ്‌ നടക്കുന്ന സ്ഥലത്തിന്റെ അടുത്തുള്ള ഒരു പ്രധാന സ്ഥാപനമാ ചെങ്കോട്ട....അതോണ്ട്‌...." കുട്ടപ്പേട്ടന്‍ വിശദീകരിച്ചു. "ഓഹോ" "അതുപോലെ നമ്മള്‍ അലഞ്ഞ്‌ തിരിഞ്ഞ്‌ നടക്കുന്ന സ്ഥലത്തിന്റെ അടുത്തുള്ള ഒരു പ്രധാന സ്ഥാപനമാ ഇത്‌...." കള്ള്ഷാപ്പ്‌ ചൂണ്ടിക്കൊണ്ട്‌ കുട്ടപ്പേട്ടന്‍ പറഞ്ഞു. "അവിടെ അതാ.....ആ കാണുന്ന കൊടി ഉയര്‍ത്തിയത്‌ ആരാന്നറിയോ..? ഈ നല്ലതണ്ണി കുട്ടപ്പന്‍.." ഷാപ്പിന്റെ ഓലമറയില്‍ തിരുകിവച്ച ചെറിയൊരു പതാക ചൂണ്ടിക്കാണിച്ച്‌ നെഞ്ചില്‍ ശക്തിയിലടിച്ച്‌ കുട്ടപ്പേട്ടന്‍ പറഞ്ഞു. "അപ്പോ...ഞാനാരാ..? പ്രധാനമന്ത്രി നല്ലതണ്ണി കുട്ടപ്പന്‍..ഈ പ്രധാനമന്ത്രിക്ക്‌ സംരക്ഷണം നല്‍കാനാടോ നിന്നോടെല്ലാം എന്റെ ചുറ്റും കൂടി നില്‍ക്കാന്‍ പറഞ്ഞത്‌.....മനസ്സിലായോ -----------ന്റെ മക്കളേ...." കൂടുതല്‍ തെറി വായില്‍നിന്നും പുറപ്പെടുന്നതിന്‌ മുമ്പ്‌ കുട്ടപ്പേട്ടന്റെ 'സ്വാതന്ത്ര്യദിന സന്ദേശം' കേട്ടവര്‍ ഉടന്‍ പിരിഞ്ഞുപോയി ..

4 comments:

Areekkodan | അരീക്കോടന്‍ said...

"അപ്പോ...ഞാനാരാ..? പ്രധാനമന്ത്രി നല്ലതണ്ണി കുട്ടപ്പന്‍..ഈ പ്രധാനമന്ത്രിക്ക്‌ സംരക്ഷണം നല്‍കാനാടോ നിന്നോടെല്ലാം എന്റെ ചുറ്റും കൂടി നില്‍ക്കാന്‍ പറഞ്ഞത്‌.....മനസ്സിലായോ -----------ന്റെ മക്കളേ"

സാജന്‍| SAJAN said...

ചിരിച്ച് മരിച്ച് കേട്ടോ... ഇതു മാത്രമല്ല പല പോസ്റ്റുകളും അത്യുഗ്രനാണ്:)

വേണു venu said...

കുട്ടപ്പേട്ടന്‍‍ കാര്യം പറഞ്ഞു.:)

Areekkodan | അരീക്കോടന്‍ said...

സാജാ,വേണൂ....നല്ല വാക്കിനും പ്രോല്‍സാഹനത്തിനും നന്ദി

Post a Comment

നന്ദി....വീണ്ടും വരിക