Pages

Monday, August 20, 2007

തട്ടിപ്പിന്റെ ബാങ്ക്ലൂര്‍ മോഡല്‍.

ഡിഗ്രി കഴിഞ്ഞ്‌ ദിവാസ്വപ്നങ്ങള്‍ കണ്ട്‌ വായും നോക്കി നടക്കുന്ന സമയം.....ഏതോ ഒരു പരീക്ഷക്ക്‌ ചുമ്മാ ഒരപേക്ഷ അയച്ചു.കുറേ ദിവസങ്ങള്‍ക്ക്‌ ശേഷം എനിക്ക്‌ ഒരു ഹാള്‍ടിക്കറ്റ്‌ വന്നു. അക്കാലത്ത്‌ പല പരീക്ഷക്കും അപേക്ഷിച്ചിരുന്നതിനാല്‍ ഹാള്‍ടിക്കറ്റ്‌ വരുന്നത്‌ ഒരു പുതുമ ഇല്ലാത്ത കാര്യമായിരുന്നു.ആയതിനാല്‍ ഈ ഹാള്‍ടിക്കറ്റും പരീക്ഷഡേറ്റ്‌ നോക്കിയ ശേഷം എന്റെ എഴുതാപരീക്ഷാഹാള്‍ടിക്കറ്റ്‌ ബോക്സില്‍ നിക്ഷേപിച്ചു. ദിവസങ്ങള്‍ കടന്നുപോയി.ഏതോ ഒരു ഉള്‍വിളിയില്‍ പരീക്ഷക്ക്‌ രണ്ട്‌ ദിവസം മുമ്പ്‌ ഞാന്‍ ഹാള്‍ടിക്കറ്റ്‌ എടുത്ത്‌ നോക്കി. "ങേ!!പരീക്ഷാകേന്ദ്രം......ഏതോ ഒരു കോളേജ്‌, ബാങ്ക്ലൂര്‍!!!" ഞാന്‍ ഞെട്ടി.ഡിഗ്രി പഠനകാലത്ത്‌ കൂറ കപ്പലില്‍ പോയപോലെ ബാങ്ക്ലൂരില്‍ ടൂര്‍ പോയി എന്നല്ലാതെ ബാങ്ക്ലൂരും ഞാനും തമ്മില്‍ പിന്നീട്‌ യാതൊരു ബന്ധവും ഇല്ലായിരുന്നു.എങ്കിലും ബാങ്ക്ലൂരില്‍ പോയി ടെസ്റ്റ്‌ എഴുതാന്‍ തന്നെ മുടിഞ്ഞ ഒരു തീരുമാനം എടുത്തു. ബാങ്ക്ലൂരും കടന്ന് ബോംബെ (ഇപ്പോള്‍ മുംബൈ)വരെ എത്താനുള്ള കാശും ഉപ്പയുടെ അടുത്ത്‌ നിന്ന് അടിച്ചെടുത്തു. പരീക്ഷയുടെ തലേ ദിവസം രാത്രി നാട്ടിലൂടെയുള്ള ഒരു സര്‍ക്കാര്‍ ശകടത്തില്‍ ഞാന്‍ ബാങ്ക്ലൂരിലേക്ക്‌ കയറി.ഏതോ ഒരു നിര്‍ഭാഗ്യ മുഹൂര്‍ത്തത്തില്‍ ഞാന്‍ എന്റെ സഹസീറ്റുകാരനെ പരിചയപ്പെട്ടു.പട്ടാളത്തിലാണ്‌ ജോലി എന്നദ്ദേഹം എന്നോട്‌ പറഞ്ഞു.ധാരാളം അന്താരാഷ്ട്രവാര്‍ത്തകള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്ത്‌ കുളമാക്കി.ഒടുവില്‍ അദ്ദേഹത്തിന്റെ വിലാസം ഞാന്‍ ചോദിച്ചു.(അന്ന് കത്തെഴുത്ത്‌ എന്റെ ജ്വരമായിരുന്നു.) പക്ഷേ പഠിച്ച കള്ളന്‍ ഇത്തരം ചിലന്തിവലയില്‍ കുടുങ്ങില്ലല്ലോ..?അദ്ദേഹം സ്നേഹപൂര്‍വ്വം എന്തോ കാരണം പറഞ്ഞ്‌ ഒഴിഞ്ഞുമാറി. അപരിചിതമായ നഗരത്തില്‍ പുലര്‍ച്ചെ നാല്‌ മണിക്ക്‌ ഞാന്‍ ബസ്സിറങ്ങി.അപ്പോഴും എന്റെ സഹയാത്രികന്‍ സഹായത്തിനെത്തി. "ഇതാണ്‌ മെജസ്റ്റിക്‌....ഇവിടെ നിന്നും അഞ്ചര മുതലേ ബസ്‌ സര്‍വീസ്‌ ആരംഭിക്കൂ....ഒരു കാര്യം ചെയ്യാം...നമുക്ക്‌ കുറച്ച്‌ നടക്കാം നിനക്ക്‌ നാടും കാണാം...പരീക്ഷാകേന്ദ്രവും ഞാന്‍ കാണിച്ചുതരാം.....ഒരു കാലിച്ചായയും അടിക്കാം...." സഹയാത്രികന്റെ നിര്‍ദ്ദേശം എനിക്കിഷ്ടപ്പെട്ടു. ഞങ്ങള്‍ നടത്തം തുടങ്ങി."ഇതാണ്‌ ......(ഏതോ ഒരു) പാര്‍ക്ക്‌.വൈകുന്നേരം ആറുമണിക്കല്ലേ തിരിച്ചുപോക്ക്‌...പരീക്ഷ കഴിഞ്ഞാല്‍ ഇവിടെ വന്നിരുന്ന് സമയം കളയാം.." അദ്ദേഹം പറഞ്ഞു."പിന്നെയ്‌....ശ്രദ്ധിക്കണം....ഇവിടെ ചില പോലീസുകാരുണ്ട്‌...വെറുതെ കൈ നീട്ടും...അഞ്ചു രൂപ കിട്ടിയാല്‍ തന്നെ വളരെ സന്തോഷമാണ്‌....പക്ഷേ കൊടുക്കരുത്‌...പറ്റിപ്പാണ്‌..." അദ്ദേഹം തുടര്‍ന്നു.നടത്തത്തിടയില്‍ ഞങ്ങള്‍ പല നാട്ടുകാര്യങ്ങളും കൂടി കൊളമാക്കി. "ഇതാണ്‌ വിധാന്‍ സൗധം - നിയമസഭാമന്ദിരം" വലതുഭാഗത്തെ നല്ലൊരു കെട്ടിടം കാണിച്ചുകൊണ്ട്‌ അദ്ദേഹം പറഞ്ഞു. "ഇതാ...ഇതാണ്‌ ------- കോളേജ്‌.നിന്റെ പരീക്ഷാകേന്ദ്രം.പരീക്ഷ കഴിഞ്ഞ്‌ ഇതേ റോഡിന്‌ തന്നെ തിരിച്ചു പോകാം" കോളേജും വഴിയും എല്ലാം എനിക്ക്‌ കാണിച്ചുതന്ന അയാളെ ഞാന്‍ മനസ്സില്‍ സ്തുതിച്ചു. "ദാ....അവിടെ ഒരു ചായക്കട....നമുക്കവിടന്ന് ഒരു കാലി അടിക്കാം...." "ശരി...ശരി.." ഞാന്‍ തലയാട്ടി.ആവിപറക്കുന്ന ചുടുചായ കുടിക്കുന്നതിനിടയില്‍ ഞാന്‍ എന്റെ സഹയാത്രികന്റെ സ്നേഹവായ്പിനെ മനസ്സില്‍ വാനോളം പുകഴ്ത്തി.ചായയുടെ കാശ്‌ കൊടുത്തുകൊണ്ട്‌ എന്റെ നന്ദി ഞാന്‍ പ്രകടിപ്പിക്കുകയും ചെയ്തു. "ഇനി നമുക്ക്‌ തിരിച്ച്‌ നടക്കാം..." "ശരി.." ഞാന്‍ സമ്മതം മൂളി. "ഞാന്‍ പറഞ്ഞതൊക്കെ ഓര്‍മ്മയുണ്ടല്ലോ...ആര്‌ കൈ നീട്ടിയാലും കാശ്‌ കൊടുക്കരുത്‌..."അദ്ദേഹം പിന്നെയും എന്നെ ഓര്‍മ്മിപ്പിച്ചു. "ങാ...ഓര്‍മ്മയുണ്ട്‌" ഞാന്‍ തലകുലുക്കി. "അയ്യോ...!!" കീശതപ്പിക്കൊണ്ട്‌ പെട്ടെന്ന് അദ്ദേഹം പറഞ്ഞു. "എന്താ....എന്തുപറ്റി?" ആകാംക്ഷയോടെ ഞാന്‍ ചോദിച്ചു. "അത്‌...." എന്തോ പരതുന്നപോലെ അദ്ദേഹം പറയാന്‍ മടിച്ചു. "എന്തുപറ്റി?" ഞാന്‍ വീണ്ടും ചോദിച്ചു. "പോകുന്ന വഴിക്ക്‌ എനിക്ക്‌ ഹോസ്പിറ്റലില്‍ ഒരു സുഹൃത്തിനെ കാണാനുണ്ട്‌....എന്റെ കയ്യില്‍ കാശ്‌ കുറവാ.....ആബിദ്‌ ഒരു അമ്പത്‌ രൂപ താ...വൈകിട്ട്‌ ആറുമണിയുടെ ബസ്സിനല്ലേ പോകൂ....അഞ്ചരക്ക്‌ ഞാന്‍ മെജസ്റ്റിക്കില്‍ വരാം....." അദ്ദേഹം പറഞ്ഞു. ആ 'മാന്യദേഹത്തിന്‌' ഞാന്‍ അമ്പത്‌ രൂപ എടുത്തുകൊടുത്തു. "താങ്ക്സ്‌....ഞാന്‍ പറഞ്ഞതൊക്കെ ഓര്‍മ്മയുണ്ടല്ലോ..സീ യൂ.." അദ്ദേഹം എന്നോട്‌ യാത്ര പറഞ്ഞു.അയാള്‍ നടന്നകലുന്നതും നോക്കി ഞാന്‍ നിന്നു. 'എത്ര നല്ല മനുഷ്യന്‍.....വൈകിട്ട്‌ ഇനി എന്നെ യാത്രയാക്കാനും വരും....എന്ത്‌ നല്ല സ്വഭാവം...' ഞാന്‍ മനസ്സില്‍ പറഞ്ഞു. പരീക്ഷ കഴിഞ്ഞ്‌ അവിടെയുമിവിടെയും കറങ്ങിത്തിരിഞ്ഞ്‌ അഞ്ചര മണിയോടെ ഞാന്‍ മെജസ്റ്റിക്കില്‍ തിരിച്ചെത്തി.എനിക്ക്‌ പോകാനുള്ള ബസ്‌ അതാ കിടക്കുന്നു.ഞാന്‍ എന്റെ സുഹൃത്തിനെ പ്രതീക്ഷയോടെ അവിടെ തിരഞ്ഞു.അദ്ദേഹത്തെ കാണാത്തതിനാല്‍ ഞാന്‍ ബസ്സില്‍കയറിയിരുന്ന് പുറത്തേക്ക്‌ തന്നെ നോക്കി ഇരുന്നു. 'പാവം....ഒരു പക്ഷേ എന്നെ അന്വേഷിച്ച്‌ നടക്കുകയാവും' മനസ്സില്‍ മന്ത്രിച്ചുകൊണ്ട്‌ എല്ലാവരും എന്നെ കാണുംവിധത്തില്‍ ബസ്സിന്റെ ഷട്ടര്‍ പൊക്കി ബസ്‌ ഷെല്‍ട്ടറിലേക്ക്‌ കണ്ണും നട്ട്‌ ഞാന്‍ ഇരുന്നു. സമയം ഇഴഞ്ഞ്‌ നീങ്ങി...അവസാനം ആറ്‌ മണിയായി...എന്നിട്ടും എന്റെ സുഹൃത്തിനെ കണ്ടില്ല...ബസ്‌ സ്റ്റാര്‍ട്ട്‌ ചെയ്തു....ഞാനെന്റെ സുഹൃത്തിന്‌ വേണ്ടി ഒന്നുകൂടി മെജസ്റ്റിക്കിലാകെ കണ്ണോടിച്ചു.....ബസ്‌ മെജസ്റ്റിക്‌ വിടുകയായി....എന്റെ സുഹൃത്ത്‌..?എന്റെ അമ്പത്‌ രൂപ..??പെട്ടെന്നാണ്‌ രാവിലെ അദ്ദേഹം പറഞ്ഞ വാക്കുകള്‍ എന്നിക്കോര്‍മ്മ വന്നത്‌.... "ഇവിടെ ചില പോലീസുകാരുണ്ട്‌...വെറുതെ കൈ നീട്ടും..........പറ്റിപ്പാണ്‌..." "അയ്യോ....എന്റെ അമ്പത്‌ രൂപ ആ വിരുതന്‍ അമുക്കി.." ബസ്‌ മെജസ്റ്റിക്‌ വിടുമ്പോഴാണ്‌ ആ ദു:ഖസത്യം ഞാന്‍ തിരിച്ചറിഞ്ഞത്‌.

14 comments:

Areekkodan | അരീക്കോടന്‍ said...

"ഇവിടെ ചില പോലീസുകാരുണ്ട്‌...വെറുതെ കൈ നീട്ടും..........പറ്റിപ്പാണ്‌..."

തട്ടിപ്പിന്റെ ബാങ്ക്ലൂര്‍ മോഡല്‍.

G.MANU said...

eeSwara...banglorilum thattippo...
nannayi mashey

Unknown said...

ആ തണുപ്പത്ത് ആ കത്തിയും സഹിച്ച് മജസ്റ്റിക് നിന്നും
അങ്ങേരുടെ കൂടെ വിധാന്‍ സൌധ വരെ നടന്നോ... സാരമില്ല അന്‍പത് രൂപയല്ലേ പോയുള്ളൂ എന്നാശ്വസിക്കാം...

അക്ഷരപ്പൂമരം said...

പോലീസുകാര്‍ക്ക് മാത്രമല്ല, പട്ടാളക്കാരും കൈ നീട്ടും,ചിലപ്പോള്‍ മനുഷ്യരും.

Anonymous said...

പോലീസുകാര്‍ക്ക് മാത്രമല്ല, പട്ടാളക്കാരും കൈ നീട്ടും,ചിലപ്പോള്‍ മനുഷ്യരും.

Anonymous said...

പോലീസുകാര്‍ക്ക് മാത്രമല്ല, പട്ടാളക്കാരും കൈ നീട്ടും,ചിലപ്പോള്‍ മനുഷ്യരും.

കുട്ടന്‍സ്‌ | S.i.j.i.t.h said...

അരീക്കോടാ..

അന്‍പതല്ലെ പോയുള്ളൂ... :)

കഴിഞ്ഞ ആഴ്ച്ച വീട്ടിലേക്ക് പോരുവാന്‍ മഡിവാളയില്‍ ബസ് കാത്തു കാത്തു നിന്നു ഒടുവില്‍ വൈകി വന്ന ബസിനടുത്തേക്ക് കനത്ത ലഗ്ഗേജും തൂക്കി ഓടുകയായിരുന്ന എന്റെ മുന്നില്‍ കീറിപ്പറിഞ്ഞ ഉടുപ്പിട്ട് ഒരു ചെറുപ്പക്കാരന്‍ അപ്രത്യക്ഷപ്പെട്ടു..
“സാര്‍ മറാഠി മാലൂം ഹേ..” അത്രയേ എനിക്ക് മനസ്സിലായുള്ളൂ..
“പിന്നെ..ഞാന്‍ ഇപ്പോ പോയി മറാഠിപ്പഠിച്ചേച്ച് വരാട ഉവ്വേ” എന്ന് മനസ്സില്‍ പറഞ്ഞ് ഓടിച്ചെന്ന് ബസ്സില്‍ കയറി..

ഇരുട്ട് വീണ വഴിയോരങ്ങളില്‍ കുട്ടികളും,മാറാപ്പുമായി ഇതു പോലെ ആളുകളേ കാണാം..നമുക്കറിയാത്തതും അറിയാവുന്നതുമായ സകല ഭാഷയൂം പേശിത്തുടങ്ങി ഒടുക്കം പരാധീനതകളുടെ കെട്ടഴിച്ച് കാശിരക്കുന്ന ‘ഉദരനിമിത്തം ബഹുകൃത വേഷം’ ആടുന്നവര്‍..

മെലോഡിയസ് said...

ഭാഷയും വഴിയും മര്യാദക്കറിയാ‍ത്ത ആരെങ്കിലും അവിടെയുള്ള ഓട്ടോ ഡ്രൈവര്‍മാരുടെ അടുത്ത് പോയാല്‍ ഇതിന്റെ ഇരട്ടി എന്തായാലും പോകും..

SHAN ALPY said...

ആരായാലെന്താ
എനിക്കും കിട്ടണം പണം

ബാജി ഓടംവേലി said...

അഞ്ച്‌ പോലീസ്
അന്‍പത്‌ പട്ടാളം
അഞ്ചൂറ്‌ അരീക്കോടന്‍

Unknown said...

അയാളെ ഞാന്‍ ഇന്നലേം കൂടി ബംഗ്ലൂരില്‍ കണ്ടു. അന്‍‌പതു് രൂപയും കയ്യില്‍ പൊക്കിപ്പിടിച്ചുകൊണ്ടു് അയാള്‍ അരീക്കോടനെ തിരയുകയാണു് ഇപ്പോഴും!

വിന്‍സ് said...

hahaha....

saaramilla. if you lend someone 20 dollars and never see the person again, it was probably worth it ennoru chollilley.

കുഞ്ഞുവര്‍ക്കി said...

poda myre 50 poora njan ninte adichu mateethinu karanjondu nadakuvano

ശ്രീ said...

ഹ ഹ
അതു കലക്കി മാഷെ
:)

Post a Comment

നന്ദി....വീണ്ടും വരിക