എന്റെ സുഹൃത്തുക്കളില്‍ പലര്‍ക്കും മൊബൈല്‍ഫോണ്‍ കണക്ഷന് കിട്ടിയ ശേഷമാണ് എനിക്ക് അതിന്റെ ആവശ്യകത മനസ്സിലായതും ഞാന്‍ കണക്ഷന് എടുത്തതും.കണക്ഷന് കിട്ടിയ ദിവസം തന്നെ പുത്തന്‍ കളിപ്പാട്ടം കിട്ടിയ കുട്ടിയെപ്പോലെ ഞാന്‍ മൊബൈലില്‍ തന്നെ കളിച്ചുകൊണ്ടിരുന്നു.ഫോണ്‍ നമ്പര്‍ അറിയാവുന്ന സുഹൃത്തുക്കളെയെല്ലാം വിളിച്ച് എന്റെ മൊബൈല്‍ നമ്പര്‍ നല്‍കുകയും "മിസ്കാള്‍" എന്ന പരീക്ഷണവിളി വിടാന്‍ ആവശ്യപ്പെടുകയും ചെയ്തു.
അടുത്ത ദിവസം വൈകുന്നേരം.ഫോണ്‍ മേശപ്പുറത്ത് വച്ച് ഞാന്‍ ടോയ്ലറ്റില് കയറിയതേ ഉള്ളൂ.
"ലജ്ജാവതിയേ....നിന്റെ കള്ളക്കടക്കണ്ണില്‍....ലജ്ജാവതിയേ....നിന്റെ കള്ളക്കടക്കണ്ണില്‍...." എന്റെ ഫോണില്‍ നിന്നുള്ള റിംഗ്ടോണ്‍ ഉയര്‍ന്നു.അതേ പോലെ നിലക്കുകയും ചെയ്തു.
'കൃത്യസമയത്ത്' തന്നെ മിസ് അടിച്ച ആ സുഹൃത്തിനെ മനസാ അഭിനന്ദിക്കുന്നതിനിടയില്‍ 'ലജ്ജാവതി' വീണ്ടും കേള്‍ക്കാന്‍ തുടങ്ങി.
ഇരുന്ന ഇരിപ്പില്‍ നിന്ന് , പണ്ട് ആര്‍ക്കിമിഡീസ് യുറേക്ക യുറേക്ക എന്ന് വിളിച്ച് ഓടിയപോലെ ഞാന്‍ ഫോണിനടുത്തേക്ക് ഓടി(സമീപത്ത് ആരും ഇല്ലാഞ്ഞത് അവരുടെയും എന്റെയും ഭാഗ്യം എന്ന് ഇന്ന് ഞാന്‍ ഓര്‍ത്തുപോകുന്നു!!).ഇന്‍കമിംഗ് കാളിന്റെ നമ്പര്‍ നോക്കി അറ്റന്റ് ചെയ്യുക എന്ന 'കോമണ്‍സെന്‍സ്' അന്ന് എനിക്കില്ലായിരുന്നു.അല്ലെങ്കിലും ഫോണ്‍ കിട്ടിയതിന്റെ പിറ്റേ ദിവസം തന്നെ ആ കോമണ്‍സെന്‍സ് ആര്‍ക്കും ഉണ്ടാകും എന്ന് എനിക്ക് തോന്നുന്നില്ല.ഫോണ്‍ എടുത്ത് കാള്‍ അറ്റന്റ് ചെയ്തുകൊണ്ട് ഞാന്‍ പറഞ്ഞു...
"ഹലോ"
"ഹലോ" മറുഭാഗത്ത് നിന്ന് ഒരു കിളിനാദം - എന്റെ ഫോണിലേക്കുള്ള ആദ്യ കിളിവിളി.
"ഹലോ ...ആരാ?" ആളെ മനസ്സിലാകാത്തതിനാല്‍ ഞാന്‍ ചോദിച്ചു.
"നീ ഇത്ര എളുപ്പം എന്നെ മറന്നോടാ....ഞാന്‍ ഷിലുവാ.....ഷിലു..."
PG ക്ക് പഠിക്കുന്ന സമയത്ത് ഞാന്‍ അടുത്ത് കൂടെ പാസ് ചെയ്തപ്പോള്‍ 'ദേവാ' എന്ന് വിളിച്ചുപോയതിന് ഡിപ്പാര്‍ട്ട്മന്റ് തലവിയുടെ പഴി കേട്ട ഷിലു.....ഷിലുഷാലിമാര് എന്ന പേരു കാരണം ഷാലിമാര്‍ പെയ്ന്റിന്റെ ഉടമയുടെ മകള്‍ എന്ന ഗര്‍വ്വോടെ നടന്നിരുന്ന ഷിലു....ആ ഷിലു എനിക്ക് ഫോണ്‍ കിട്ടി രണ്ടാം ദിവസം തന്നെ എന്നെ വിളിക്കുന്നു!!!!
"ഓ മൈ ഗോഡ്.....വണ്ടര്ഫുള് സര്‍പ്രൈസ് കാള്‍....ഹൗ യൂ ഗോട്ട് മൈ നമ്പര്‍..?" ഫോണിന്റെ മറുതലക്കല്‍ ഷിലു എന്ന പെണ്‍കുട്ടി ആയതിനാല്‍ എന്റെ നാവില്‍ നിന്ന് ഇംഗ്ലീഷ് നുരഞ്ഞ് പൊങ്ങി.
" ഇറ്റിസ് ജസ്റ്റ് എ സര്‍പ്രൈസ്...അനിയത്തിയുടെ കോഴ്സ് കഴിഞ്ഞോ?" അവളുടെ ചോദ്യം.
എനിക്ക് അനിയത്തി ഇല്ലാത്തതിനാല്‍ അനിയനെ ആയിരിക്കും ഉദ്ദേശിച്ചത് എന്ന മട്ടില്‍ ഞാന്‍ മറുപടി പറഞ്ഞു
" ഇല്ല......അവന് ഒരു സെമസ്റ്റര്‍ കൂടി ബാക്കിയുണ്ട്...."
"കഷ്ടം...."ആ മറുപടി എനിക്ക് പിടികിട്ടിയില്ല.
"പിന്നെ മമ്മി മരിച്ചത് പത്രത്തിലൂടെ ഞാനറിഞ്ഞു....പപ്പാ ആശുപത്രി വിട്ടോ...?"
"ങ്ഹേ!!!" വീട്ടില്‍ ഒരു കുഴപ്പവുമില്ലാതെ ഇരിക്കുന്ന എന്റെ ഉമ്മയേയും ഉപ്പയേയും പറ്റിയുള്ള ആ വര്‍ത്തമാനം എന്നെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു.
"ഹലോ.....നിങ്ങള്‍ ആരെയാ വിളിച്ചത്?" ഒരു കണ്ഫര്മേഷന് വേണ്ടി ഞാന്‍ ചോദിച്ചു.
"കഞ്ചിക്കോട്ടെ സാബു അല്ലേ..?" മറുതലക്കല്‍ നിന്ന് ചോദ്യം വന്നു.
"ഓ....സ്ഥലത്തിലും പേരിലും ചെറിയൊരു സ്പെല്ലിംഗ് മിസ്റ്റേക്ക്....കഞ്ചിക്കോട്ടെ സാബു അല്ല...ഇത് അരീക്കോട്ടെ ആബുവാ...." ചിരിച്ചുകൊണ്ട് ഞാന്‍ മറുപടി നല്കി.
"ഓ മൈ ഗോഡ് റോംഗ് നമ്പര്‍!!! സോറി ഫോര്‍ ഡിസ്റ്റര്‍ബന്‍സ്..."
"OK.... ബട്ട് കീപ് ദിസ് നമ്പര്‍... " എന്ന് റിക്വസ്റ്റ് ഇട്ടപ്പോഴേക്കും അവള് ഫോണ്‍ വെച്ചു.
21 comments:
മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളുടെ ഇരുന്നൂറാം എപിസോഡ് ഇവിടെ പോസ്റ്റ് ചെയ്യുന്നു.എല്ലാ നിലക്കും ഇതുവരെ പ്രോല്‍സാഹിപ്പിച്ച ബൂലോക സുഹൃത്തുക്കള്‍ക്കും മറ്റ് സുഹൃത്തുക്കള്‍ക്കും ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു.
ഇരുനൂറ് അഞ്ഞൂറായും ആയിരമായും വളരട്ടെ...
ഹ ഹ ഹ.. ഏതായാലു ഇരുന്നൂറ് രണ്ടായിരമോ അതില്‍ കൂടുതലോ പോസ്റ്റുകളായി വളരട്ടേ...
ആശംസകള്‍... :)
പല തുള്ളി പേരു വെള്ളം - ഇനിയും ധാരാളം എഴുതാന്‍ ഈശ്വരന് അനുഗ്രഹിക്കട്ടെ.
ഇനിയുമിനിയും ഒരുപാട് പോസ്റ്റുകള്‍ വരട്ടേ.
(അല്ലാ, ആ കിളിമൊഴി പിന്നെ വിളിച്ചോ?)
അരീക്കോടന്‍ മാഷെ..
ഇരുന്നൂറാം അദ്ധ്യായത്തില്‍ എത്തിനില്‍ക്കുന്ന അരീക്കോടന്‍ മാഷിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
ധീര വീര നേതാവെ ധീരതയോടെ പോസ്റ്റിക്കോളൂ..ലച്ചം ലച്ചം പിന്നാലെ..!
കിളിനാദം റോംഗ് കാളായി വന്നാലും.....
“OK.... ബട്ട് കീപ് ദിസ് നമ്പര്‍... “
എന്തിനാ????
200ന് ആശംസകള്‍.
ആശംസകള്‍... :)
അവിവാഹിതനായിരുന്നേല് ആ കിളിമൊഴിയില്‍ നിന്നും ഒരു പക്ഷേ ഒരു പ്രണയം ഉടലെടുത്തേനെ..അല്ലെ
പിന്നീട് ആ കിളി മൊഴി വിളിച്ചുവോ ?
ഡബിള്‍ സെഞ്ച്വറി ആശംസകള്‍ ..
കിളി പിന്നെ വിളിച്ചോ?
പാവങ്ങള്‍ പെണ്ണുങ്ങള് എന്ന സിനിമ പ്രേം നസീറിന്റെ മുന്നൂറാമത്തേതായിരുന്നു. അന്ന് നസീറ് മുന്നൂറ് സാരി ഫ്രീയായി മുന്നൂറ് നാരികള്‍ക്ക് കൊടുത്തിരുന്നു. (ഓറ്മ പിശകുണ്ടാവാം) അതു പോലെ ഈ ഇരുന്നൂറാം പോസ്റ്റ് പെണ് വിഷയമായതിനാല്‍ വല്ല ചുരി ദാറൊ മറ്റൊ വിതരണം ചെയ്ത് ‘ആഘോഷിക്കൂ ഓരോ പോസ്റ്റുകളും‘ എന്ന് പറയേണ്ടതായിരുന്നു. :)
ആശംസകള്‍
കണ്ണൂരാന്‍,ഇത്തിരീ,വേണൂ....നന്ദി
team 1 dubai....സ്വാഗതം.പ്രാര്‍ഥനക്ക് നന്ദി.
typist,അനില്‍,...നന്ദി.ഇല്ല,പിന്നെ വിളിച്ചിട്ടില്ല.
കുഞ്ഞാ....നന്ദി.നയിക്കാന്‍ ഇവിടെ ഇതിലും വലിയ പുലികള്‍ ഉണ്ടല്ലോ?
കൃഷ്.....നന്ദി.അത് വെറുതേ ഒരു രസത്തിന്.
കാന്താരീ....അന്ന് വിവാഹിതന് ആയിരുന്നു.പിന്നെ ആ കിളി വിളിച്ചിട്ടില്ല.
oab....ഒരു ജയലളിത ആയിരുന്നെങ്കില്‍ നോക്കാമായിരുന്നു.ഇവിടെ ഭാര്യക്ക് ഒന്ന് എടുത്ത് കൊടുക്കാന്‍ കേരള നാട്ടിലെ വില അറിയോ?അതോണ്ട് അങ്ങനെ ഉള്ളതൊന്നും പുറത്ത് പറയല്ലേ
ഡബിൾ സെഞ്ചുറിക്ക് ഒരു മൊബയിൽ കിളി നിമിത്തമായല്ലേ ?...
ആശംസകൽ...
അനൂപ്....നന്ദി.
pin....സ്വാഗതം.ഇത് എന്നോ സംഭവിച്ചതാ.ആസംസകള്‍ക്ക് നന്ദി.
പിന്നീട് കിളി നമ്പർ കീപ് ചൈതു പിന്നീട് മിസ്സിയോ...?
സംഗതി കലക്കി മാഷെ
പിന്നെ ഇരുന്നൂറാം എപിസോഡിനു സ്പെഷൽ ആശംസകൾ ഇനിയും ഇനിയും ഒരുപാടെപ്പിസോഡുകൾ പിന്നിടട്ടെ
സസ്നേഹം രസികൻ
ഹലോ....
ഇത് നല്ല തമാശയാ....
ആസംസകള്‍ ഈ 200-ആം പോസ്റ്റിന്....
ഇനിയും ഇതു പോലെ സുന്ദരമായി എഴുതൂ....
രസികന്‍,ശിവ.....ആശംസകള്‍ക്ക് നന്ദി.
അരീക്കോടാ ആബുമാഷേ വൈകിപ്പൊയാണെങ്കിലും ഒത്തിരി ചിരിക്കുള്ള വകയായി ഇത്.. ഇനിയുമിനിയും പിന്നേം പോരട്ടെ വിശേഷങ്ങള്‍ ചറപറാന്ന്..
മാഷേ..
അദ്യമായി ഇരുന്നൂറാം എപ്പിസോഡിനു ആശംസകള്‍ നേരുന്നു.. മുന്നൂറവുമ്പോള് വീണ്ടും ആശംസിക്കാന്‍ വരാം .യോഗമുണ്ടെങ്കില്‍..
ഇതുവരെയുള്ളതില്‍ ചിലതൊക്കെ വായിക്കാനും തലയില്‍ കൈവെക്കാനും യോഗമുണ്ടായതിലും സന്തോഷം.
എന്നാലും ഒ.കെ.ബട്ട് കീപ് ദിസ് നമ്പര്‍.. ഏത് ?
ഏറനാടാ,ബഷീര്‍.....ആശംസകള്‍ക്ക് നന്ദി
അരീക്കോടാ കീപ് ദിസ് നമ്പേര്സേ.. ആവശ്യം വരുമേ... 200 നെ 500 ആക്കേണ്ടെ :)
-സുല്‍
Post a Comment
നന്ദി....വീണ്ടും വരിക