Pages

Wednesday, June 03, 2009

ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം

ജൂണ്‍ ഒന്നിന്‌ എണ്റ്റെ രണ്ട്‌ മക്കളും സ്കൂളില്‍ പോകാന്‍ തുടങ്ങി.മൂത്തമകള്‍ അപ്പര്‍ പ്രൈമറി വിദ്യാരംഭവും ചെറിയവള്‍ ലോവര്‍ പ്രൈമറി വിദ്യാരംഭവും കുറിച്ചു.

രണ്ട്‌ പേരേയും വ്യത്യസ്ത സ്കൂളുകളിലാണ്‌ ചേര്‍ത്തിയത്‌.പുതിയ സ്കൂളില്‍ പുതിയ സുഹൃത്തുക്കളുമായും പുതിയ അദ്ധ്യാപകരുമായും അവര്‍ രണ്ട്‌ പേരും പരിചയപ്പെട്ടു വരുന്നു.

എണ്റ്റെ വീട്ടില്‍ ടെലിവിഷന്‍ ഇല്ലാത്തതിനാല്‍ , അദ്ധ്യയന വര്‍ഷാരംഭത്തില്‍, ഇന്നത്തെ കുട്ടികള്‍ ഡിമാണ്റ്റ്‌ ചെയ്യുന്നത്‌ എന്ത്‌ എന്നോ അല്ലെങ്കില്‍ പുതുതായി സ്കൂളില്‍ പോകുമ്പോള്‍ കൊണ്ട്‌ പോകേണ്ട(ആവശ്യപ്പെടേണ്ട) പുത്തന്‍ സാധനങ്ങള്‍ എന്ത്‌ എന്നോ എണ്റ്റെ മക്കള്‍ക്കറിയില്ല.കുട-ബാഗ്‌-ചെരിപ്പ്‌ കമ്പനിക്കാരുടെ പരസ്യങ്ങള്‍ കണ്ട്‌ , കഴിഞ്ഞ വര്‍ഷം ഉപയോഗിച്ചവ കുഴപ്പമില്ലെങ്കിലും ഒരു മൂലയിലെറിഞ്ഞ്‌ പുതിയവ ആവശ്യപ്പെടുന്ന 'ഡിസ്പോസിബ്ള്‌ സംസ്കാരം' മക്കളിലേക്ക്‌ പടരാതിരിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്‌.അതിനാല്‍ തന്നെ പുത്തന്‍ പുസ്തകങ്ങളും യൂണിഫോമുകളുമല്ലാതെ പുതുതായി മറ്റൊന്നും തന്നെ ഞാന്‍ അവര്‍ക്ക്‌ വാങ്ങിക്കൊടുത്തിട്ടില്ല(ക്ഷമിക്കണം,ഒരു രൂപയുടെ ഓരോ ഇറേസര്‍ രണ്ട്‌ പേര്‍ക്കും വാങ്ങിയിട്ടുണ്ട്‌).

വിദ്യാരംഭം കുറിക്കുന്ന ഒരു വിദ്യാര്‍ത്ഥിയുടെ രക്ഷിതാവിന്‌ വരുന്ന ചെലവ്‌ ഇന്ന്‌ വളരെ കൂടുതലാണ്‌.പുസ്തകം,യൂണിഫോം എന്നിവയ്ക്ക്‌ പുറമേ മേല്‍ പറഞ്ഞപോലെ കുട,ബാഗ്‌,ഷൂസ്‌,ചെരിപ്പ്‌ തുടങ്ങിയവയെല്ലാം പുതിയത്‌ തന്നെ വേണമെന്ന്‌ കുട്ടികള്‍ വാശി പിടിക്കുന്നു.പലപ്പോഴും അവരുടെ വാശിക്ക്‌ മുന്നില്‍ രക്ഷിതാക്കള്‍ തലകുനിക്കുകയും ചെയ്യുന്നു.

വളരെ അപകടകരമായ ഒരു സ്ഥിതിയിലേക്കാണ്‌ നമ്മുടെ ഈ പോക്ക്‌."റീ യൂസബിലിറ്റി" എന്ന ആശയം കുഞ്ഞുമനസ്സിലേക്ക്‌ ഒരിക്കലും കയറാതെ "ഡിസ്പോസിബിലിറ്റി" എന്ന ആശയം വേര്‌ പിടിക്കുന്നു.ഒപ്പം ഈ ഒരു സൌകര്യങ്ങളും അനുഭവിക്കാന്‍ സാമൂഹ്യ-സാമ്പത്തിക കാരണങ്ങളാല്‍ സാധിക്കാത്ത എത്രയോ പേര്‍ നമുക്ക്‌ ചുറ്റുമുണ്ടെന്ന വാസ്തവം തിരിച്ചറിയാനും നമ്മുടെ മക്കള്‍ക്ക്‌ സാധിക്കാതെ പോകുന്നു.നിര്‍ഭാഗ്യരായ ആ മനുഷ്യമക്കളുടെ നേരെ ഒരു സഹാനുഭൂതി എങ്കിലും പ്രകടിപ്പിക്കാന്‍ കഴിയാതെ നമ്മുടെ മക്കള്‍ വളര്‍ന്നാല്‍ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തവും അത്‌ തന്നെയായിരിക്കും.

17 comments:

Areekkodan | അരീക്കോടന്‍ said...

വളരെ അപകടകരമായ ഒരു സ്ഥിതിയിലേക്കാണ്‌ നമ്മുടെ ഈ പോക്ക്‌."റീ യൂസബിലിറ്റി" എന്ന ആശയം കുഞ്ഞുമനസ്സിലേക്ക്‌ ഒരിക്കലും കയറാതെ "ഡിസ്പോസിബിലിറ്റി" എന്ന ആശയം വേര്‌ പിടിക്കുന്നു.ഒപ്പം ഈ ഒരു സൌകര്യങ്ങളും അനുഭവിക്കാന്‍ സാമൂഹ്യ-സാമ്പത്തിക കാരണങ്ങളാല്‍ സാധിക്കാത്ത എത്രയോ പേര്‍ നമുക്ക്‌ ചുറ്റുമുണ്ടെന്ന വാസ്തവം തിരിച്ചറിയാനും നമ്മുടെ മക്കള്‍ക്ക്‌ സാധിക്കാതെ പോകുന്നു.

ramanika said...

very well said!

വശംവദൻ said...

വളരെക്കുറച്ച് വാക്കുകളിലൂടെ ഏവരും മനസിലാക്കിയിരിക്കേണ്ട വളരെ വലിയ ഒരു സന്ദേശം. Thanks

ചാര്‍ളി ചാപ്ലിന്‍സ് said...

Well Done mashe
You said It

siva // ശിവ said...

താങ്കള്‍ പ്രവര്‍ത്തിച്ചിരിക്കുന്നത് വളരെ നല്ല കാര്യം തന്നെയാണ്....

അനില്‍@ബ്ലോഗ് // anil said...

നല്ല ചിന്ത , അരീക്കോടാ.
എന്റെ മകളെ കഴിവതും അത് ശീലിപ്പിക്കാറുണ്ട്.

എന്നാ‍ലും ടീവി?...
:)

Typist | എഴുത്തുകാരി said...

നല്ല കാര്യം. എത്ര പേരുണ്ടാകും ഇങ്ങനെ ചെയ്യുന്നവര്‍?

അരുണ്‍ കരിമുട്ടം said...

ടെലിവിഷനില്‍ പരസ്യങ്ങള്‍ മാത്രമല്ല, നല്ല കാര്യങ്ങളും വരുമെന്ന് ഓര്‍ക്കണം

പൊട്ട സ്ലേറ്റ്‌ said...

ലളിതമായ മനസില്‍ തട്ടിയ ഒരു പോസ്റ്റ്‌.

ബിനോയ്//HariNav said...

ആ അവസാന ഖണ്ഡികക്ക് ഒരു സലാം :)

ഹന്‍ല്ലലത്ത് Hanllalath said...

..ഇങ്ങനെ ചിന്തിക്കുന്നവര്‍ ഇന്ന് അപൂര്‍വ്വമായിരിക്കുന്നു..
പൊങ്ങച്ച സംസ്കാരവും ഇപഭോഗ സംസ്കാരവും മലയാളിയെ അടി മുടി മാറ്റിയിരിക്കുന്നു..
ആദര്‍ശങ്ങള്‍ പ്രാവര്ത്തികമാക്കിയത്തിന് അഭിനന്ദനങ്ങള്‍..

ബഷീർ said...

തികച്ചും അനുകരണിയവുമായ കാര്യങ്ങൾ.. ആർക്കൊക്കെ അതിനുകഴിയും എന്നതാണ് കാര്യം.

പരസ്യങ്ങളുടെ പിടിയിലമർന്ന് ഞെരിയാതിരിക്കാൻ ശ്രമിക്കാം..


അഭിനന്ദനങ്ങൾ

Unknown said...

പണ്ടത്തെ വിദ്യഭ്യാസവും ഇന്നത്തെ വിദ്യാഭ്യാസവും അന്തരം ഇതു വായിക്കുമ്പോൾ അനുഭവപ്പെടുന്നു

Areekkodan | അരീക്കോടന്‍ said...

സുഹൃത്തുക്കളേ...
ഇന്നത്തെ സമൂഹത്തില്‍ തുറന്ന് പറയാതിരിക്കാന്‍ നിര്‍വ്വാഹമില്ലാത്തതിനാലും എന്റെ സമാന ചിന്താഗതിക്കാരായവര്‍ ധാരാളം ഉണ്ടാകാന്‍ സാധ്യത ഉള്ളതിനാലും ആണ്‌ ഇത്‌ പോസ്റ്റിയത്‌.വായിച്ച്‌ അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും നന്ദി.ആദ്യമായി തോന്ന്യാക്ഷരങ്ങള്‍ വായിക്കാന്‍ എത്തിയ വശംവദന്‍,ചാര്‍ളിചാപ്ലിന്‍സ്‌,ബിനോയ്‌ എന്നിവര്‍ക്ക്‌ സ്വാഗതവും ആശംസിക്കുന്നു.

ഇസാദ്‌ said...

അഭിനന്ദനങ്ങള്‍.

Areekkodan | അരീക്കോടന്‍ said...

ഇസാദ്‌...സ്വാഗതം.അഭിനന്ദനങ്ങള്‍ക്ക്‌ നന്ദി

അബ്ദുണ്ണി said...

very interesting observation

Post a Comment

നന്ദി....വീണ്ടും വരിക