എന്റെ മൂത്തുമ്മയുടെ മകള്‍ അറബിക്കോളേജില്‍ ലീവ്വേക്കന്സിയില് അദ്ധ്യാപികയായി ജോലി ചെയ്യുകയായിരുന്നു.മദ്ധ്യവേനലവധിക്ക് കോളേജ് പൂട്ടിയപ്പോള്‍ അവള് ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിന്റെ അടുത്തേക്ക് പോയി.അവധികഴിഞ്ഞ് കോളേജ് തുറന്നപ്പോള്‍ അവള് ഗള്‍ഫില്‍ നിന്നും തിരിച്ചു വന്നു.കോളേജിലെത്തി ടൈംടേബ്ള് ചോദിച്ചപ്പോഴാണ് അവള് ആ വിവരം അറിഞ്ഞത്.മുമ്പെങ്ങോ അവധിയില്‍ പോയ ഒരാള്‍ തിരിച്ചുവന്നത് കാരണം ഏറ്റവും ജൂനിയറായ തന്റെ ജോലി പോയിരിക്കുന്നു!!നേരത്തെ സൂചിപ്പിച്ചിരുന്നെങ്കില്‍ ഗള്‍ഫില്‍ തന്നെ തുടരാമായിരുന്നു എന്ന കൂളായ ഒരു പ്രതികരണത്തോടെ അവള് കോളേജില്‍ നിന്നും തിരിച്ചുപോന്നു.
കുടുംബകോളനിയായി താമസിക്കുന്ന ഞങ്ങളുടെ ഇടയില്‍ അവള് തന്നെ ആ 'സന്തോഷവാര്‍ത്ത' അറിയിച്ചപ്പോള്‍ ഞങ്ങളെല്ലാവരും ഞെട്ടി.എല്ലാവരോടും 'ബളബളാ' സംസാരിക്കുകയും ഉരുളക്കുപ്പേരി കണക്കെ മറുപടി നല്‍കുകയും ചെയ്യുന്ന അവളുടെ ജോലിപോയതില്‍ എല്ലാവര്ക്കും അത്ഭുതം തോന്നി. അവളുടെ പിതാവ് അതേ കോളേജിന്റെ മാനേജ്മന്റ് കമ്മിറ്റിയില്‍ അംഗമായിട്ട് കൂടി ഇത് മുന്‍കൂട്ടി അറിയാനോ തടയിടാനോ സാധിച്ചില്ല എന്നതും ശ്രദ്ധേയമായി.
ജോലിപോയി മൂന്ന് ദിവസം കഴിഞ്ഞ് അവള് ഞങ്ങളുടെ വീട്ടില്‍ എത്തി.അവളെ ഒന്ന് കളിയാക്കാനായി ട്രയ്നിംഗ് ക്പെളേജ് അദ്ധ്യാപകനായ എന്റെ അനിയന് പറഞ്ഞു:
"ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ പെട്ട് നിന്റെ ജോലിയും പോയി എന്ന് കേട്ടല്ലോ?"
വെടിയുണ്ട കണക്കെ വന്ന മറുപടി ഇതായിരുന്നു:
"അതെ...നിങ്ങളെപ്പോലെ ലോക്കല്‍ ലാംഗ്വേജ് അല്ല അവിടെ പഠിപ്പിക്കുന്നത്,ആഗോള ഭാഷയായ അറബിയാ...അപ്പോള്‍ ആഗോള സാമ്പത്തിക മാന്ദ്യം ഞങ്ങളയും പിടികൂടും!!!"
7 comments:
കുടുംബകോളനിയായി താമസിക്കുന്ന ഞങ്ങളുടെ ഇടയില്‍ അവള് തന്നെ ആ 'സന്തോഷവാര്‍ത്ത' അറിയിച്ചപ്പോള്‍ ഞങ്ങളെല്ലാവരും ഞെട്ടി.എല്ലാവരോടും 'ബളബളാ' സംസാരിക്കുകയും ഉരുളക്കുപ്പേരി കണക്കെ മറുപടി നല്‍കുകയും ചെയ്യുന്ന അവളുടെ ജോലിപോയതില്‍ എല്ലാവര്ക്കും അത്ഭുതം തോന്നി.
ഇതൊക്കെ ഇപ്പോള്‍ പതിവ് കാഴചയാ മാഷേ
നല്ല മറുപടി...
കലക്കി.
:)
ഹഹ...
മറുപടി ഉരുളക്ക് ഉപ്പേരിതന്നെ
അരുണ്‍...അടുത്ത സൂപര്‍ഫാസ്റ്റിന് ഇങ്ങോട്ട് കയറ്റും എന്ന പേടിയുണ്ടോ?
ശിവ,ഉറുമ്പ്,കുമാരന്....നന്ദി
കുഞ്ഞായീ...സ്വാഗതം.
Post a Comment
നന്ദി....വീണ്ടും വരിക