Pages

Thursday, August 27, 2009

നഷ്ടപ്പെട്ട ഒരു നോമ്പ്‌

ഞാന്‍ M Sc-ക്ക്‌ പൊന്നാനി MES കോളേജില്‍ പഠിക്കുന്ന കാലം.MSc രണ്ടാം വര്‍ഷത്തിലേക്കാണ്‌ ഒരു യുദ്ധം ജയിച്ച വീരനെപ്പോലെ(അത്‌ പിന്നീട്‌ പറയാം)ഞാന്‍ ചെന്നു കയറിയത്‌.ക്ളാസ്സിലെ മറ്റെല്ലാവരെക്കാളും, ചുരുങ്ങിയത്‌ അഞ്ച്‌ വയസ്സിന്‌ മൂത്തത്തായിരുന്നു ഞാന്‍.പിന്നെ ക്ളാസ്സിലെ ആണ്‍കുട്ടികളില്‍(അതോ പുരുഷന്‍മാരോ) ഏക മുസ്ളിമും. അങ്ങനെ ഇരിക്കെ ഒരു റമദാന്‍ നോമ്പ്‌ തുടങ്ങുന്നതിന്‌ തൊട്ടുമുമ്പ്‌ , ആ ക്ളാസ്സിലേക്ക്‌ ടോപ്‌ മാര്‍ക്കോടെ ആദ്യ പ്രവേശനം നേടിയ ധന്യയുടെ വിവാഹം കഴിഞ്ഞു.ക്ളാസ്സും പുരയും നിറഞ്ഞ്‌ നില്‍ക്കുന്ന രണ്ട്‌ മുസ്ളിം യുവതികളെ ഓവര്‍ടേക്ക്‌ ചെയ്ത ധന്യയുടെ ഈ പരിപാടി എന്നെ അത്ഭുതപ്പെടുത്തി.എന്നാലും കല്യാണത്തിന്‌ പോയി ഞാന്‍ എണ്റ്റെ വയറിണ്റ്റെ ആഴത്തിണ്റ്റെ അത്ഭുതം മറ്റുള്ളവര്‍ക്കും വെളിപ്പെടുത്തി. പിന്നേ കുറേ ദിവസം ധന്യ ക്ളാസ്സില്‍ പ്രസണ്റ്റായില്ല.പ്രസണ്റ്റും പ്രഗ്നണ്റ്റും തമ്മില്‍ അല്‍പം സ്പെല്ലിംഗ്‌ മിസ്റ്റേക്ക്‌ ഉണ്ടെങ്കിലും അഭേദ്യമായ ഒരു ബന്ധമുണ്ട്‌ എന്ന്‌ പലരും അന്ന്‌ മനസ്സിലാക്കി. ദിവസങ്ങള്‍ കടന്നുപോയി.റമദാന്‍ സമാഗതമായി.ഞാന്‍ നോമ്പെടുത്ത്‌ ക്ളാസ്സില്‍ പോയിത്തുടങ്ങി.ആണ്‍ജാതിയില്‍പെട്ട ഒരുത്തനും നോമ്പ്‌ ഇല്ലാത്തതിനാല്‍ അതിണ്റ്റേതായ ചില അസൌകര്യങ്ങള്‍ ഞാന്‍ അനുഭവിച്ചു. ഒരു ദിവസം പെട്ടെന്ന്‌ ധന്യ ക്ളാസ്സില്‍ ഹാജരായി.ആകെക്കൂടി ധന്യയില്‍ ഉണ്ടായ ചില മാറ്റങ്ങള്‍ പെണ്‍പിള്ളേര്‍ പെട്ടെന്ന്‌ നോട്ട്‌ ചെയ്തിരിക്കും.(ആണ്‍പിള്ളേര്‍ നോട്ട്‌ ചെയ്യാതെ ക്വാട്ട്‌ ചെയ്തു എന്ന്‌ പ്രത്യേകം പറയണോ?)ഏതായാലും അവളുടെ മധുവിധുവിണ്റ്റെ മധുരം ഓര്‍ത്ത്‌ മറ്റുള്ളവര്‍ വായില്‍ വെള്ളമിറക്കേണ്ട എന്ന്‌ കരുതിയായിരിക്കും ഒരു ബോക്സ്‌ ലഡുവും കൊണ്ടായിരുന്നു ധന്യ വന്നത്‌.അവള്‍ അത്‌ ആദ്യം പെണ്‍കുട്ടികള്‍ക്കും ശേഷം ആണ്‍കുട്ടികള്‍ക്കും വിതരണം ചെയ്തു. സാധാരണ ഈറ്റബ്ള്‌ കിട്ടിയാല്‍ അത്‌ എല്ലാവര്‍ക്കും എത്തിയതിന്‌ ശേഷം കഴിക്കാന്‍ തുടങ്ങുന്ന ഒരു മര്യാദ എവിടെ നിന്നോ എന്നില്‍ കുടിയേറിയിരുന്നു.പക്ഷേ അന്ന്‌ ഏതോ ഒരു ചെകുത്താന്‍ ആ മര്യാദയെ കുടിയിറക്കി.ഞാന്‍ ലഡു പെട്ടെന്ന്‌ തിന്നാന്‍ തുടങ്ങി. എല്ലാവരും ലഡു തിന്നുമ്പോള്‍, പെണ്‍കുട്ടികളുടെ ഭാഗത്ത്‌ ഫാത്തിമയും ശമീറയും ലഡുവും കയ്യിലേന്തി എന്നെ നോക്കി നില്‍പായിരുന്നു.നോമ്പ്‌ നോറ്റ ഞാന്‍ പരസ്യമായി ലഡു തിന്നുന്നത്‌ കണ്ട്‌ അവര്‍ അന്ധാളിച്ച്‌ നിന്നപ്പോഴാണ്‌ നോമ്പുള്ള വിവരം ഞാനും അറിഞ്ഞത്‌.മറവി കാരണം വല്ലതും തിന്നാല്‍ നോമ്പ്‌ മുറിയില്ല എന്നത്‌ ഓര്‍മ്മ വന്നെങ്കിലും വായിലിട്ട ലഡു തുപ്പിയാല്‍ ധന്യ എന്ത്‌ കരുതും എന്ന ചിന്ത എന്നെ അലട്ടി. അങ്ങനെ ആ ലഡു ഞാന്‍ ഭക്ഷിച്ചു,ചെകുത്താന്‍ തന്നെ വിജയിച്ചു(സ്ത്രീകളെക്കൊണ്ടുള്ള ഓരോരോ കുലുമാല്‌...?) നോമ്പ്‌ മുറിച്ച കുറ്റബോധം ആ നിമിഷം മുതല്‍ എന്നില്‍ വളരാന്‍ തുടങ്ങി.നോമ്പ്‌ മുറിഞ്ഞിട്ടും അന്ന്‌ വൈകിട്ട്‌ വരെ ഞാന്‍ ഒന്നും ഭക്ഷിച്ചില്ല.നോമ്പ്‌ തുറക്കുന്ന സമയത്തെ പതിവ്‌ സന്തോഷവും കൊല്ലങ്ങള്‍ക്ക്‌ ശേഷം എനിക്ക്‌ ആദ്യമായി നഷ്ടമായി.ആ ദിവസം മുഴുവന്‍ ഒരു കറുത്തദിനമായി എനിക്ക്‌ അനുഭവപ്പെട്ടു.ഇന്നും ലഡു ആരെങ്കിലും തന്നാല്‍ വായിലിടുന്നതിന്‌ മുമ്പ്‌ നോമ്പ്‌ ഉണ്ടോ ഇല്ലേ എന്ന്‌ ഉറപ്പ്‌ വരുത്തിയേ ഞാന്‍ അത്‌ ഭക്ഷിക്കൂ.നഷ്ടമായ അന്നത്തെ നോമ്പ്‌ ഇന്നും എന്നെ വേട്ടയാടുന്നു എന്ന്‌ ഞാന്‍ അതിലൂടെ മനസ്സിലാക്കുന്നു. (ഗുണപാഠം:മറ്റുള്ളവര്‍ എന്ത്‌ കരുതും എന്ന്‌ കരുതി നമ്മുടെ രീതിയും വിശ്വാസവും തെറ്റിച്ചാല്‍ നൈമിഷകമായ ഒരാനന്ദം ലഭിക്കുമെങ്കിലും ജീവിതത്തിലുടനീളം ആ തെറ്റ്‌ നിങ്ങളെ വേട്ടയാടിയേക്കും. )

22 comments:

Areekkodan | അരീക്കോടന്‍ said...

പിന്നേ കുറേ ദിവസം ധന്യ ക്ളാസ്സില്‍ പ്രസണ്റ്റായില്ല.പ്രസണ്റ്റും പ്രഗ്നണ്റ്റും തമ്മില്‍ അല്‍പം സ്പെല്ലിംഗ്‌ മിസ്റ്റേക്ക്‌ ഉണ്ടെങ്കിലും അഭേദ്യമായ ഒരു ബന്ധമുണ്ട്‌ എന്ന്‌ പലരും അന്ന്‌ മനസ്സിലാക്കി.

ramanika said...

മറ്റുള്ളവര്‍ എന്ത്‌ കരുതും എന്ന്‌ കരുതി നമ്മുടെ രീതിയും വിശ്വാസവും തെറ്റിച്ചാല്‍ നൈമിഷകമായ ഒരാനന്ദം ലഭിക്കുമെങ്കിലും ജീവിതത്തിലുടനീളം ആ തെറ്റ്‌ നിങ്ങളെ വേട്ടയാടിയേക്കും.
വളരെ സത്യം.

പ്രിയ said...

" മറ്റുള്ളവര്‍ എന്ത്‌ കരുതും എന്ന്‌ കരുതി നമ്മുടെ രീതിയും വിശ്വാസവും തെറ്റിച്ചാല്‍ നൈമിഷകമായ ഒരാനന്ദം ലഭിക്കുമെങ്കിലും ജീവിതത്തിലുടനീളം ആ തെറ്റ്‌ നിങ്ങളെ വേട്ടയാടിയേക്കും. "

ഇതു പോയിന്റ് :)


പിന്നേയ്, അരീക്കോടന്‍ മാഷേ, അവനോന്‍ ചെയ്യണ പാപത്തിന്റെ ഉത്തരവാദിത്യം അവനോന്‍ തന്നെ എടുത്തോണം. അല്ലാതെ അതും പെണ്‍പിള്ളേര്‍ടെ തലക്കിടരുത്.(ഇതിപ്പൊ ആദത്തിന്റെ കാലം തൊട്ടുള്ള പരിപാടിയാ. ) ഒന്നുല്ലേല്‍ ആ ഫാത്തിമയെം ശമീറയെം കണ്ട് പഠിച്ച് കൂടാരുന്നോ :)

ഉറുമ്പ്‌ /ANT said...

ഞാനും പ്രിയേടെ കൂടെയാ.........
അരീക്കോടൻ മൂർദ്ദാബാദ്.

നാന്നായി എഴുത്ത്.

എന്നാലും ആ മറവി പാടില്ലായിരുന്നു.

തിരൂര്കാരന്‍ said...

അനുഭവം ജോറായി... പ്രിയ പറഞ്ഞതാ അതിന്റെ ശരി..
എനിക്കും ഇതുപോലെ ഒരു പറ്റു പറ്റിയിടുണ്ട്.... ഒരു യാത്രകിടയില്‍ നല്ല വിശപ്പ്‌... തൊട്ട അടുത്ത് കണ്ട ഹോട്ടല്‍ കയറി നല്ല ഒരു തട്ട് വെച്ച് കൊടുത്തു. പെട്ടന്ന ഓര്മ വന്നത്... നോമ്പ് ആണല്ലോ എന്ന് ...ശരിക്കും ചാണകത്തില്‍ ചവിട്ടിയ ഒരു പ്രതീതിയ അപ്പോള്‍ തോന്നിയത്... വേകം കാശ് കൊടുത്തു പുറത്തു വന്നു... മറന്നതല്ലേ കുഴപ്പമില്ല എന്ന് സ്വയം ആശ്വസിച്ചു.. അങ്ങിനെ ഭക്ഷണം കഴിച്ചും ഒരു നോമ്പ് എടുത്തു...

Typist | എഴുത്തുകാരി said...

ഞാനുമുണ്ട് പ്രിയയുടെ കൂടെ. നോമ്പുപോലും മറന്നു് ആര്‍ത്തിയോടെ ലഡ്ഡു കഴിച്ചിട്ടു് കുറ്റം പെണ്‍കുട്ടികള്‍ക്കു്. ഇതു ശരിയാണോ മാഷേ?

പള്ളിക്കുളം.. said...

ആദമിനെക്കൊണ്ട് ആപ്പിൾ തീറ്റിച്ചത് ഹവ്വയാണെന്ന കഥ ഇസ്ലാമിലില്ലട്ടോ അരീക്കോടാ.. എല്ലാ പിഴവും പെണ്ണുങ്ങളുടെ മേലേക്കിടല്ലേ..
അറിയാതെ കഴിച്ചതല്ലേ...കുഴപ്പല്ല..

Anil cheleri kumaran said...

. നൈമിഷകമായ ഒരാനന്ദം ലഭിക്കുമെങ്കിലും ജീവിതത്തിലുടനീളം ആ തെറ്റ്‌ നിങ്ങളെ വേട്ടയാടിയേക്കും...


തികച്ചും ശരിയാണു..

Suмα | സുമ said...

അതേ..ബോധം ഇല്ലാണ്ട് ഓരോന്ന് ചെയ്തിട്ട് വേഗം അതെടുത്ത് പെണ്ണുങ്ങളുടെ തലേലിക്ക് ഇട്ടോളൂ... X-(

[പ്രിയക്ക് ഒരു പാക്കറ്റ് ജീരക മിട്ടായി...!]

Areekkodan | അരീക്കോടന്‍ said...

ramanika ചേട്ടാ....താങ്കള്‍ക്കും ഇങ്ങനെ വല്ല അനുഭവവും?

പ്രിയാ...പോയന്റ്‌ കണ്ടുപിടിച്ചതിന്‌ നന്ദി...പാപം ഞാന്‍ തന്നെ ഏറ്റെടുത്തോളാമേ(ഇത്രയും പേര്‍ പ്രിയയെ താങ്ങി എനിക്കിട്ട്‌ താങ്ങും എന്ന് കരുതിയില്ല)

ഉറുമ്പ്‌...ഞാനും പറയുന്നു,അരീക്കോടന്‍ അഹമ്മദാബാദ്‌ അലാഹബാദ്‌ ഹൈദരാബാദ്‌....

തിരൂര്‍ക്കാരാ....സ്വാഗതം.ചാണകത്തില്‍ ചവിട്ടുമ്പോഴുള്ള രോമാഞ്ചം അനുഭവിച്ചു അല്ലേ...നന്നായി

എഴുത്തുകാരി ചേച്ചീ...ഞാന്‍ തോറ്റു.(ഏത്തമിടല്‍ കഴിഞ്ഞ ലോകസഭാ ഇലക്ഷനോട്‌ കൂടി ഉന്നത കുറ്റങ്ങള്‍ക്കുള്ള ശിക്ഷ ആയതിനാല്‍ ഞാന്‍ ഏമ്പക്കമിടാം)

പള്ളിക്കുളം.....സ്വാഗതം.ഈ അറിവ്‌ പകര്‍ന്നു തന്നതിന്‌ നന്ദി.(ബൂലോകരുടെ ശ്രദ്ധക്ക്‌:ആദാമിനെ ഹവ്വ ആപ്പിള്‍ തീറ്റിച്ചു എന്ന പരാമര്‍ശം തെറ്റാണ്‌.ഇസ്ലാമിക പ്രമാണം അനുസരിച്ച്‌ ശൈത്താന്‍ അവരെ വഴിപിഴപ്പിച്ചു എന്നാണ്‌ പറയുന്നത്‌.)

കുമാരാ....നന്ദി

സുമ....സ്വാഗതം.ഇനി തലേല്‍ ഇടില്ല,വാലില്‍ ഇടാം!!!
(പ്രിയ ഇതുപോലെ ഒരു സംഗതി ഒപ്പിച്ചിട്ടുണ്ട്‌...അത്‌ പ്രിയ തന്നെ പറയട്ടെ)

Sabu Kottotty said...

അപ്പത്തന്നെ ലഡു തിന്നണമെന്നു പറഞ്ഞതായി രേഖപ്പെടുത്തിയിട്ടില്ല. നോമ്പു തുറന്നിട്ടു തിന്നാമായിരുന്നല്ലോ... തൊട്ടതിനെല്ലാം പെണ്ണുങ്ങളെ കുറ്റം പറയുന്നത് ശരിയാണോ മാഷേ...

sheriffkottarakara said...

അരീക്കോടാ,
അബദ്ധവശാൽ ഇങ്ങിനെ സംഭവിക്കുന്നതിൽ കുറ്റമില്ല. ഇതു കാരണം എന്റെ ഒരു സ്നേഹിതൻ നോമ്പു കാലത്തു ലോസ്സ്‌ ഓഫ്‌ പേയിൽ അവധി എടുക്കുമായിരുന്നു. മറ്റു ജോലിയിൽ ഏർപ്പെടുമ്പോൾ നമ്മൾ നോമ്പിനെ മറക്കും നോമ്പു നമ്മളെയും മറക്കും. മനുഷ്യനു ഇങ്ങിനെ അബദ്ധം സംഭവിക്കാമെന്ന് ഉള്ളതിനാലാണു അറിയാതെ വല്ലതും കഴിച്ചാൽ കുറ്റമില്ല എന്ന വകുപ്പു ചേർത്തിരിക്കുന്നതു. അതു കൊണ്ടു കുറ്റബോധം വേണ്ടാ ട്ടാ....

പാവപ്പെട്ടവൻ said...

സാധാരണ ഈറ്റബ്ള്‌ കിട്ടിയാല്‍ അത്‌ എല്ലാവര്‍ക്കും എത്തിയതിന്‌ ശേഷം കഴിക്കാന്‍ തുടങ്ങുന്ന ഒരു മര്യാദ എവിടെ നിന്നോ എന്നില്‍ കുടിയേറിയിരുന്നു
അത് മാത്രം പറയരുത് ചെറായി വച്ച് ഞങ്ങള്‍ കണ്ടതാണ്

Areekkodan | അരീക്കോടന്‍ said...

കൊട്ടോട്ടീ....ആവാമായിരുന്നു,പക്ഷേ..... ?

ശരീഫ്ക്കാ....ശരിയാണ്‌.പക്ഷേ അബദ്ധം മനസ്സിലാക്കിയിട്ടും പിന്‍മാറിയില്ല എന്നതിലാണ്‌ എനിക്ക്‌ കുറ്റബൊധം തോന്നുന്നത്‌.അഭിപ്രായത്തിന്‌ നന്ദി.

പാവപ്പെട്ടവനേ....ഹ ഹ ഹാ...ചെറായിയില്‍ അതും നോക്കി നിന്നിരുന്നെങ്കി ഞാന്‍ കുടുംബ സമേതം പട്ടിണി കിടന്നേനെ. താങ്കള്‍ രാവിലെ മുതല്‍ ഭക്ഷണക്കാര്യത്തില്‍ വളരെ ഉത്സാഹിച്ചതായി ചെറായി ഫൊട്ടോകള്‍ വ്യക്തമാക്കുന്നു(ലിങ്ക്‌ കൊടുത്ത്‌ ഞാന്‍ കൊളമാക്കുന്നില്ല)

ഉണ്ണിച്ചന്‍| Rajeesh Raveendran said...

കഥയുടെ അവതരണം നന്നായി... ഗുണപാഠം അതിലേറെ നന്നായി..
അരീക്കോടന്‍ മാഷിനു അഭിനന്ദനങ്ങള്‍..

മീര അനിരുദ്ധൻ said...

ആശയടക്കം വേണം ആശയടക്കം.ലഡു കണ്ടപ്പോൾ ഒരു കണ്ട്രോളും ഇല്ലാതെ അതു വായിലിട്ടു.എന്നിട്ട്....


അല്ല ഒരു ദിവസത്തെ നോമ്പ് മുടങ്ങിയാലും ആ കടം വീട്ടിയാൽ പോരേ ??

കാര്‍കൂന്‍ said...

നന്നായിരിക്കുന്നു അരീക്കോടന്‍.... കുറഞ്ഞവാക്കുകളില്‍ നല്ല ചില കാര്യങ്ങള്‍.... അഭിനന്ദനങ്ങള്‍.... തുടര്‍ന്നും നല്ലത്‌ പ്രതീക്ഷിക്കുന്നു....

yousufpa said...

പിന്നേ കുറേ ദിവസം ധന്യ ക്ളാസ്സില്‍ പ്രസണ്റ്റായില്ല.പ്രസണ്റ്റും പ്രഗ്നണ്റ്റും തമ്മില്‍ അല്‍പം സ്പെല്ലിംഗ്‌ മിസ്റ്റേക്ക്‌ ഉണ്ടെങ്കിലും അഭേദ്യമായ ഒരു ബന്ധമുണ്ട്‌ എന്ന്‌ പലരും അന്ന്‌ മനസ്സിലാക്കി.

നന്നായി എഴുതി.

Lathika subhash said...

നോമ്പു മുടക്കാനായി ലഡുവും ജിലേബിയുമൊക്കെ വന്നുകൊണ്ടേയിരിയ്ക്കും.ആ വശത്തേയ്ക്കു നോക്കരുതേ.....
കൊള്ളാം.
ഓണാശംസകൾ.

Areekkodan | അരീക്കോടന്‍ said...

ഉണ്ണിച്ചാ...അഭിനന്ദനങ്ങള്‍ക്ക്‌ നന്ദി

മീര....തക്കതായ കാരണത്താല്‍ മുടങ്ങിയാല്‍(രോഗം,യാത്ര അങ്ങനെ)നോറ്റു വീട്ടിയാല്‍ മതി.ഇതും ഞാന്‍ നോറ്റ്‌ വീട്ടി,പക്ഷേ ഉള്ളിന്റെയുള്ളില്‍ ഒരു കുത്ത്‌ ഇന്നും തുടരുന്നു.

സാപ്പി...സ്വാഗതം...താങ്കളുടെ പ്രതീക്ഷക്കൊത്ത്‌ ഉയരാന്‍ ശ്രമിക്കാം

യൂസുഫ്‌പ....സ്വാഗതം.

ലതിച്ചേച്ചീ....അതാ ഞാന്‍ പറഞ്ഞത്‌,ലഡു കഴിക്കും മുമ്പ്‌ എന്നും ഒരു ആലോചന എന്ന്.ഓണാശംസകള്‍ തിരിച്ചും...

jayanEvoor said...

അറിയാതെ പറ്റിപ്പോയതല്ലേ...
സാരല്യ...

അറിഞ്ഞൊണ്ട് നോമ്പ് തെറ്റിക്കുന്ന പഹയന്മാര്‍ എത്ര!

പടച്ചോന്‍ എല്ലാം കാണണണ്ട്!

Areekkodan | അരീക്കോടന്‍ said...

ജയന്‍സാര്‍....അതെ.....അറിഞ്ഞോണ്ട്‌ ചെയ്യുന്നവര്‍ ധാരാളം

Post a Comment

നന്ദി....വീണ്ടും വരിക