Pages

Saturday, February 27, 2010

കൊണ്ടോട്ടിയിലെ തൂപ്പുകാര്‍.

പ്രീഡിഗ്രിക്ക്  കോളേജില്‍ പഠിക്കുന്ന കാലത്ത് കൊണ്ടോട്ടിയിലൂടെ ആയിരുന്നു കോളേജിലേക്കുള്ള പോക്കും വരവും.മുമ്പ് അരീക്കോട്‌ നിന്ന് കോഴിക്കോട്ടേക്കുള്ള ഒരേ ഒരു വഴിയും ഇതായിരുന്നു.ഞാന്‍ പഠിക്കുന്ന കാലത്ത് ഉറക്കം വിദ്യാര്‍ത്ഥിയുടെ ജന്മവകാശമായിരുന്നു.അത് ക്ലാസ്സില്‍ വച്ച് തന്നെ നിര്‍വ്വഹിക്കുന്നത് അവന്റെ പൌരാവകാശവും.ഈ അവകാശങ്ങളില്‍ രണ്ടിലും ഞാന്‍ അഗ്രഗണ്യനും ആയിരുന്നു.എന്നാല്‍ എനിക്ക്   ബസ്സിലും ഉറക്കം നിര്‍ബന്ധമായിരുന്നു.

പക്ഷേ ഏത് ഉറക്കിലായാലും കൊണ്ടോട്ടി എത്തിയാല്‍ എല്ലാവരും ഞെട്ടി എണീക്കുമായിരുന്നു !കൊണ്ടോട്ടിയുടെ ആ ‘ജന്മവാസന’ തന്നെ കാരണം.മൂക്കുതുളക്കുന്ന ദുര്‍ഗന്ധത്തില്‍ ഉണരാത്തവന്‍ അബോധാവസ്ഥയില്‍ ആയിരിക്കും എന്നതായിരുന്നു പ്രാഥമിക നിഗമനം.


ഞാന്‍ ഈ പറഞ്ഞത് ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കൊണ്ടോട്ടിയെ പറ്റിയാണ്.ഇന്ന് ആ കൊണ്ടോട്ടി കോഴിക്കോട് വിമാനത്താവളത്തിന്റെ സമീപ പട്ടണം എന്ന നിലക്ക് വളര്‍ന്ന് വളര്‍ന്ന് മുഖം മുഴുവന്‍ മാറിക്കഴിഞ്ഞു.’ജന്മവാസന’യെ കഴുകി കളയാന്‍ സാധിക്കും എന്ന് ഇന്ന് കൊണ്ടോട്ടിയിലെ ഭരണാധികൃതര്‍ തെളിയിച്ചു കഴിഞ്ഞു.അതിന്റെ ഒരു ഉത്തമോദാഹരണത്തിനാണ് ഇന്ന്‍ രാത്രി ഞാന്‍ സാക്ഷ്യം വഹിച്ചത്.


കോഴിക്കോട് നിന്നും നാട്ടിലേക്ക് മടാങ്ങിയ ഞാന്‍ വൈകിട്ട് ഏഴര മണിക്കാണ് കൊണ്ടോട്ടിയില്‍ എത്തിയത്.പകലിലെ പൂരത്തിന് ശേഷം ബസ്‌സ്റ്റാന്റിലെ മിക്കവാറും കടകളും അടക്കുന്നതിന് മുമ്പുള്ള തൂത്തുവാരലും തുടച്ച് വൃത്തിയാക്കലും നടത്തിക്കൊണ്ടിരിക്കുന്നു.അപ്പോഴാണ് എവിടെ നിന്നോ സര്‍ക്കാര്‍ വിലാസം തൂപ്പുകാരുടെ ചൂലിന്റെ ശബ്ദം കേട്ടത്. പകല്‍ പത്തു മണി കഴിഞ്ഞാല്‍ മാളത്തില്‍ കയറുന്ന അവരുടെ ചൂലിന്റെ സംഗീതം ഈ സമയത്ത് കേള്‍ക്കുന്നതിലെ അല്‍ഭുതം മാറുന്നതിന് മുമ്പ് , ഒരാള്‍ അത്തരം ഒരു ചൂലുമായി , ഞാനിരിക്കുന്ന ബസ്സിന്റെ തൊട്ടടുത്ത ട്രാക്ക് തൂത്ത് വൃത്തിയാക്കി !!


തൊട്ടടുത്ത കടക്കാരന്‍ ,അദ്ദേഹത്തിന്റെ കടയില്‍ നിന്നും പറന്നുപോയതും പരന്നുപോയതുമായ ചപ്പുചവറുകള്‍ വൃത്തിയാക്കുകയായിരിക്കും എന്നാണ് ഞാന്‍ കരുതിയത്.വളരെ അകലെയുള്ള ഒറ്റ കടലാസ് പോലും അയാള്‍ തൂത്തുവാരുന്നത് കണ്ട ഞാന്‍ അപ്പോഴാണ് സ്റ്റാന്റിന്റെ മറ്റു ഭാഗങ്ങള്‍ ശ്രദ്ധിച്ചത്.ഒറ്റ കടലാസുപോലും അവിടെ എങ്ങും കാണാനില്ലായിരുന്നു!!!ഇവിടെ വൃത്തിയാക്കിയ ശേഷം അയാള്‍ സ്റ്റാന്റിന്റെ മറ്റൊരു ഭാഗത്തേക്ക് നീങ്ങി.അവിടെ ഒരു പയ്യനും ഇതേ പ്രവൃത്തി ചെയ്യുന്നുണ്ടായിരുന്നു!!!


യൂണിഫോം ഇടാത്ത ഈ തൂപ്പുകാരും അവരെ നിയോഗിച്ചവരും അപ്പോള്‍ തന്നെ എന്റെ മനസ്സില്‍ കുടിയേറി.പണ്ടത്തെ കൊണ്ടോട്ടി മണം ഇന്നില്ലാത്തതിന്റെ പിന്നിലുള്ള ഈ കൈകളെ ഞാന്‍ മനസ്സില്‍ പ്രകീര്‍ത്തിച്ചു.അപ്പോഴും ഒരു സംശയം, ഇവര്‍ സന്നദ്ധപ്രവര്‍ത്തകരോ  അതോ പഞ്ചായത്ത് നിയമിച്ചവരോ (സര്‍ക്കാര്‍ നിയമിതരല്ല എന്ന് ഉറപ്പ്)?എങ്ങനെയായാലും എല്ലാ പഞ്ചായത്തുകള്‍ക്കും പിന്തുടരാവുന്ന ഒരു മഹനീയ മാതൃകയാണ് ഇത് എന്നതില്‍ സംശയമില്ല.





19 comments:

Areekkodan | അരീക്കോടന്‍ said...

വളരെ അകലെയുള്ള ഒറ്റ കടലാസ് പോലും അയാള്‍ തൂത്തുവാരുന്നത് കണ്ട ഞാന്‍ അപ്പോഴാണ് സ്റ്റാന്റിന്റെ മറ്റു ഭാഗങ്ങള്‍ ശ്രദ്ധിച്ചത്.ഒറ്റ കടലാസുപോലും അവിടെ എങ്ങും കാണാനില്ലായിരുന്നു!!!

Sabu Kottotty said...

ശരിയാണ്, കാണാത്ത കാര്യങ്ങള്‍ തന്നെയാണ് നമ്മെക്കടന്നു പോകുന്നത്. അല്ലെങ്കില്‍ നമ്മള്‍ കാണാന്‍ കൂട്ടാക്കുന്നില്ല...

ബസ്സില്‍ ബസ്റ്റാന്‍ഡിലേയ്ക്കു കയറുമ്പോള്‍ നടുവൊടുവാതിരിയ്ക്കാന്‍ ഒന്നു ബഹുമാനിച്ചേക്കുക...

ഭായി said...

ആരായിരുന്നു അവര്‍?

വൃത്തിയുള്ള കേരളം കൂടുതല്‍ സുന്ദരികേരളം!

Unknown said...

കൊണ്ടോട്ടി കേരളത്തിലല്ലേ ഇപ്പോള്‍ ?!
ഇനി വല്ല "മാലിന്യമുക്ത കേരളത്തിന്റെ" ആള്‍ക്കാരായിരിക്കുമോ?
ഏതായാലും അവര്‍ക്ക് ആശംസകള്‍.

ഒരു നുറുങ്ങ് said...

ദൈവത്തിന്‍റെ സ്വന്തം നാട്ടിലൊരു”സിംഗപ്പൂര്‍“അല്ലേ. കൊണ്ടോട്ടിക്കാര്‍ക്കൊരു”സിന്താബാദ്”വിളിച്ചോട്ടെ ! അരീക്കോടിനേയും നമുക്ക് ക്ലീന്‍ സിറ്റിയാക്കണം മാഷേ !

bhoolokajalakam said...

സ്വന്തം ശരീരവും വസ്ത്രവും വീടും മുറ്റവും മാത്രം വൃത്തിയാക്കുന്ന നമ്മള്‍ മലയാളികള്‍
പൊതു സ്ഥലങ്ങള്‍ കൂടി വൃത്തിയായി സൂക്ഷിക്കാനുള്ള സംസ്ക്കാരം ആര്‍ജ്ജിച്ചെങ്കില്‍ എത്ര നന്നായിരുന്നു !
വൃത്തിയുള്ള കുണ്ടോട്ടിക്കും , അരീക്കോടനും ആശംസകള്‍ !

കാട്ടിപ്പരുത്തി said...

നല്ല മാറ്റങ്ങളെ സ്വാഗതമോതുക

വാഴക്കോടന്‍ ‍// vazhakodan said...

അറിഞ്ഞില്ലേ അവര്‍ മോഹന്‍ലാല്‍ ഫാന്‍സാ :) ലാലേട്ടന്‍ പറഞ്ഞാല്‍ പിന്നെ ഫാന്‍സ് എന്തും ചെയ്യും!

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

വാഴക്കോടന്‍ പറഞ്ഞത്‌ ശരിയെങ്കില്‍ ഇനി മമ്മൂട്ടിയുടെ ഫാന്‍സ്‌ അരീക്കോട്ടും ഒരു ക്ലീനിംഗ് കാമ്പയിന്‍ നടത്തിയാല്‍ അരീക്കോടന്‍ മാഷിന്റെ വ്യസനവും മാറില്ലേ?

Areekkodan | അരീക്കോടന്‍ said...

കൊട്ടോട്ടീ...വാഴക്കോടന്റെ പോസ്റ്റ് വായിച്ച് കൊണ്ടോട്ടി സ്റ്റാന്റില്‍ കയറാതിരിക്കുക !!!

ഭായി...അവിടേയും ‘സുന്ദരി’ തന്നെ അല്ലേ?

തെച്ചിക്കോടാ...ഞാന്‍ ഇപ്പോ മോള്‍ക്ക് ഒരു ബോര്‍ഡും അതിന്റെ താഴെയുള്ള മാലിന്യങ്ങളും കാണിച്ചതേ ഉള്ളൂ.

ഹാറൂണ്‍ക്കാ...ഞാന്‍ ഇന്നലെ അരീക്കോട് വരെ അത് ആലോചിക്കുകയായിരുന്നു-ക്ലീന്‍ അരീക്കോട്!!

ഭൂലോകജാലകം...അങ്ങനെയൊരു കാലം വരും, അടുത്ത് തന്നെ.

കാട്ടിപ്പരുത്തി...അതേ , സ്വാഗതം

വാഴക്കോടാ...ഫാന്‍സ് പാന്‍സ് ഊരും (മറ്റവന്മാരുടെ)

തണല്‍...ഈ ഫാന്‍സുകാര്‍ ഇങ്ങനെ വല്ലതും ചെയ്താല്‍ ഗുണമുണ്ടായിരുന്നു.നാടായ നാടൊക്കെ ഫ്ലക്സ് കൊണ്ട് യുദ്ധം ചെയ്യാനേ ഇവര്‍ക്ക് സമയമുള്ളൂ.

ഒഴാക്കന്‍. said...

അപ്പൊ മാഷേ നമ്മുടെ അരികോട് ഒന്ന് വൃത്തി ആക്കി എടുക്കണ്ടേ?

പട്ടേപ്പാടം റാംജി said...

ഞാന്‍ പഠിക്കുന്ന കാലത്ത് ഉറക്കം വിദ്യാര്‍ത്ഥിയുടെ ജന്മവകാശമായിരുന്നു
njaanum....

ആരായിരുന്നു അവര്‍..? എന്തായാലും നല്ല കാര്യം.

ramanika said...

ഈ മാറ്റം അനുകരണിയം

കണ്ണനുണ്ണി said...

ഹഹ കൊണ്ടോട്ടി കേരളത്തില്‍ തന്നെ ആണോ ഇപ്പോഴും..

Typist | എഴുത്തുകാരി said...

നിയോഗിച്ചതു് ആരോ ആവട്ടെ. എന്തായാലും നല്ല കാര്യം.

Akbar said...

സ്ഥിരമായി കൊണ്ടോട്ടിയിലൂടെ യാത്ര ചെയ്യേണ്ടാതാനെന്ന നല്ല ബോധത്തോടെയാണ് ഈ പോസ്റ്റിട്ടത് അല്ലെ മാഷെ. രാത്രിയും തൂത്തു വാരുകയോ ?. ഇങ്ങിനെ ഒരു "വൃത്തികേടു" ഞാനവിടെ കണ്ടിട്ടില്ല.

ബഷീർ said...

വൃത്തിയും വെടിപ്പും എന്നാൽ ആരാന്റെ വളപ്പിലേക്ക് മാലിന്യങ്ങൾ വലിച്ചെറിയുന്നതാണെന്ന് മലയാളി മനസിലാക്കിയിരിക്കുന്നതെന്ന് അച്ചുമ്മാമൻ പറഞ്ഞത് ഓർക്കുന്നു.

Areekkodan | അരീക്കോടന്‍ said...

ഒഴാക്കാ...അരീക്കോടിന് വൃത്തി കുറവ് തന്നെ,സമ്മതിച്ചു!!

റാംജി...എനിക്കും ചോദിക്കണം എന്നുണ്ടായിരുന്നു,പക്ഷേ സാധിച്ചില്ല.

രമണിക ചേട്ടാ...അതെ

കണ്ണനുണ്ണീ...അപ്പോ കൊണ്ടൊട്ടി ഇടക്കാലത്ത് കേരളം വിട്ടിരുന്നോ?

ചേച്ചീ...അതെ,കുഴി എണ്ണാന്‍ പോകണ്ട അല്ലേ?

അക്ബര്‍...രാത്ര്യെ പേടിയുള്ളവര്‍ക്ക് അത് ഒരിക്കലും കാണാന്‍ പറ്റില്ല!!!

ബഷീര്‍...മലയാളിയുടെ വെടിപ്പ് വെറും വെടിവെപ്പ്!!!

അഭി said...

സുന്ദരകേരളം

ഈ മാറ്റം നല്ലതിനാവട്ടെ

Post a Comment

നന്ദി....വീണ്ടും വരിക