Pages

Friday, April 01, 2011

സത്യസന്ധനായ ഒരു യാചകന്‍.

കഴിഞ്ഞ ഒരു ദിവസം പതിവ് പോലെ ഞാന്‍ കോഴിക്കോട് നിന്നും തിരിച്ച് വീട്ടിലേക്ക് പോരാനായി ബസ്സില്‍ ഇരിക്കുകയായിരുന്നു.അന്നും എനിക്ക് കിട്ടിയത് ബസ്സിന്റെ ഏറ്റവും പിന്‍ഭാഗത്തെ, വാതിലിനടുത്തുള്ള സീറ്റ് ആയിരുന്നു.ബസ്സ് പോകാനായതിനാല്‍ ഞാന്‍ പുറത്തേക്ക് നോക്കി അങ്ങനെ ഇരുന്നു.

ഉടന്‍ ബസ്സിന്റെ ഇടത് വശത്ത് കൂടെ ഒരാള്‍ ഭിക്ഷ യാചിച്ചു കൊണ്ട് വരുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടു.കഴുത്തില്‍ വലിയൊരു മുഴ തൂങ്ങിയാടുന്നു.അതിന്റെ ഭാരം കാരണമാണോ എന്നറിയില്ല അയാളുടെ മുഖത്തെ തൊലി വലിഞ്ഞ് പൊട്ടി പോകുമോ എന്ന രൂപത്തിലായി എനിക്ക് തോന്നി.അയാളുടെ കയ്യിലെ സ്റ്റീല്‍ പാത്രം, അയാള്‍ സീറ്റിന്റെ അറ്റത്തിരിക്കുന്ന ആള്‍ക്കാര്‍ക്ക് നേരെ നീട്ടുന്നുണ്ട്.യാത്രക്കാര്‍ അയാളുടെ ദയനീയ സ്ഥിതി മനസ്സിലാക്കി ചില്ലറത്തുട്ടുകള്‍ പാത്രത്തിലേക്ക് ഇട്ടു കൊണ്ടിരുന്നു.

അയാള്‍ ഉയര്‍ത്തുന്ന കൈ ഞാനും ശ്രദ്ധിച്ചു.ആ കയ്യിലും ഒരു മുഴ രൂപം പ്രാപിച്ചു വരുന്നു , അല്ലെങ്കില്‍ കഴുത്തിലെ മുഴയുടെ അത്രയും വലിപ്പമായിട്ടില്ല.ഉടന്‍ മറ്റേ കയ്യും ഒന്ന് നോക്കാന്‍ എന്റെ മനസ്സ് പറഞ്ഞു.എനിക്ക് തോന്നിയതുപോലെ ആ കയ്യിലും ഒരു മുഴ രൂപം പ്രാപിച്ചു വരുന്നു.പക്ഷേ അയാളുടെ കഴുത്തിലെ മുഴ കണ്ടപ്പോള്‍ തന്നെ ഞാനും ചെറിയ ഒരു സഹായം ആ പാത്രത്തില്‍ ഇടാനായി എടുത്ത് വച്ചിരുന്നു.അയാള്‍ എന്റെ നേരെ ആ പാത്രം ഉയര്‍ത്തിയപ്പോള്‍ ഞാന്‍ ആ സംഖ്യ അതില്‍ നിക്ഷേപിച്ചു.

അപ്പോഴാണ് ബസ്സിന്റെ ഡോറിന്റെ അടുത്ത് നിലത്തായി രണ്ട് ഒരു രൂപ തുട്ടുകള്‍ വീണ് കിടക്കുന്നത് ഈ പാവം ഭിക്ഷക്കാരന്‍ കണ്ടത്.അയാളത് എടുത്ത് പാത്രത്തില്‍ ഇടും എന്ന് ഞാന്‍ ഒരു നിമിഷം തെറ്റിദ്ധരിച്ചു.അയാള്‍ ആ നാണയങ്ങള്‍ കുനിഞെടുത്ത്, അവിടെ നിന്നുകൊണ്ട് ബസ്സിലേക്ക് ആളെ ക്ഷണിച്ചിരുന്ന ആളുടെ നേരെ നീട്ടി.

"ഇത് ആരുടേതാ ?” ബസ് ജീവനക്കാരന്‍ ചോദിച്ചു.

“അറിയില്ല, ഇവിടെ നിന്ന് കിട്ടിയതാ...” അയാള്‍ നിലത്തേക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു.

ഒരു നിമിഷം ആലോചിച്ച ശേഷം ബസ് ജീവനക്കാരന്‍ അത് അയാളോട് തന്നെ എടുക്കാനായി താളം കാട്ടി.അയാള്‍ ഒരു പുഞ്ചിരിയോടെ അത് സ്വീകരിച്ചു.

നമ്മുടെ പണക്കാരായ മന്ത്രിമാരും മറ്റും എത്ര രൂപ അര്‍ഹതയില്ലാതെ സ്വന്തം കീശയിലാക്കുന്നു ? തനിക്ക് അര്‍ഹമല്ലാത്ത നാണയത്തുട്ടുകള്‍ തന്റെ പാത്രത്തിലേക്ക് ഇടാത്ത ആ യാചകന്റെ സത്യസന്ധതക്ക് മുന്നില്‍ ഞാന്‍ നമിച്ചുപോകുന്നു.

വാല്‍: Honesty is the best Policy.

16 comments:

Areekkodan | അരീക്കോടന്‍ said...

തനിക്ക് അര്‍ഹമല്ലാത്ത നാണയത്തുട്ടുകള്‍ തന്റെ പാത്രത്തിലേക്ക് ഇടാത്ത ആ യാചകന്റെ സത്യസന്ധതക്ക് മുന്നില്‍ ഞാന്‍ നമിച്ചുപോകുന്നു.

ശങ്കരനാരായണന്‍ മലപ്പുറം said...

ഞാനും!

അതിരുകള്‍/പുളിക്കല്‍ said...

ഹൃദയമെന്ന വജ്രത്തിനു സത്യത്തിന്റെ മൂര്‍ച്ചയുണ്ടെങ്കില്‍ അതു ഏതു കാരഗ്രഹത്തില്‍ നിന്നും പുറത്തുവരും.........ആശംസകള്‍

വീകെ said...

ഇത്ര സത്യസന്ധനായിട്ടും, അയാൾ ഇപ്പോൾ ജീവിക്കുന്ന സാഹചര്യവും അതുമായി പൊരുത്തപ്പെടുന്നില്ല...!

ഇവിടെ കള്ളന്മാർക്കും കൊള്ളക്കാർക്കും മാത്രമേ മറ്റൂള്ളവന്റെ മുന്നിൽ കൈ നീട്ടാതെ ജീവിക്കാനാകുവെന്ന് ദൈവം പോലും വിധിയെഴുതിയതു പോലെ....!?

എനിക്ക് ചുറ്റും said...

എല്ലാവരുടെയും സത്യവും ധര്‍മവും നഷ്ടപ്പെടുന്ന ഈ കാലത്ത്, ചിലരിലെങ്കിലും അത് അവശേഷിക്കുന്നു എന്നതിനു തെളിവാണ് ആ പാവം.

ശ്രീ said...

അര്‍ഹതപ്പെട്ടതു മാത്രം മതിയെന്നു കരുതുന്നവര്‍ യാചകരില്‍ പോലും കാണുന്നു അല്ലേ?

Unknown said...

യാചകരില്‍ ഒറിജിനല്‍ ആരെന്നു മനാസ്സിലാകാത്ത ഇക്കാലത്ത്‌ കൂട്ടത്തിലുള്ള നല്ലവരെ നമുക്കെങ്ങിനെ മനസ്സിലാകാന്‍...
ഇങ്ങനെയുള്ള അനുഭവങ്ങളിലൂടെയല്ലാതെ..

Muralee Mukundan , ബിലാത്തിപട്ടണം said...

അഭിപ്രായിച്ചില്ലെങ്കിലും വായിച്ച് പോകാറുണ്ട് കേട്ടൊ ഭായ്

ponmalakkaran said...

ആ നല്ല മനസ്സിനെ നമിക്കുന്നു.

ബെഞ്ചാലി said...

കളവിന് സാമ്പത്തിക നിലവാരം എന്ന അതിർവരമ്പില്ല.

അനില്‍@ബ്ലോഗ് // anil said...

അതെ സത്യസന്ധന്‍ തന്നെ

Jazmikkutty said...

വായിച്ചു വായിച്ചു ഇപ്പോള്‍ ഈ യാത്ര തീരരുതേ എന്നായിരിക്കുന്നു...അല്ലാ അരീക്കോടന്‍ മാഷേ നിങ്ങള്‍ കേരളത്തിലെ മാഷന്മാരൊക്കെ ഇപ്പ്രാവശ്യം ലക്ഷദ്വീപിലെക്കാണോ ടൂര്‍ പ്ലാന്‍ ചെയ്തിരിക്കുന്നെ? (എന്‍റെ ഭര്‍ത്താവിന്റെ അളിയന്‍ മാഷാണ്..ആളും കുടുംബവും ലക്ഷദ്വീപിലേക്ക് ആണത്രേ ഈ വെക്കേഷന്‍ ടൂര്‍..)

Mohamedkutty മുഹമ്മദുകുട്ടി said...

മാഷിന്റെ ഈ അനുഭവം വായിച്ചപ്പോള്‍ ഞാന്‍ മുമ്പു കണ്ടൊരു കാഴ്ച ഓര്‍മ്മ വന്നു. ഒരു പിച്ചക്കാരന്‍ കടയില്‍ നിന്നു കാശ് വാങ്ങിയിറങ്ങുമ്പോള്‍ മറ്റൊരു പിച്ചക്കാരന്‍ കൈ നീട്ടുന്നു ഉടനെ ഇയാള്‍ അയാള്‍ക്കും കാശ് മൊടുക്കുന്നു!.അപ്പോള്‍ അയാളൊരു മുതലാളിയായി.(സാധാരണ കണ്ണു കാണാത്തവര്‍ ഗ്രൂപ്പായി നടക്കാറുണ്ട്, ഇതത്തരത്തിലുള്ളതായിരുന്നില്ല).സത്യ സന്ധത ഉള്ളവര്‍ക്ക് എല്ലായിടത്തും കാണും.

Mohamedkutty മുഹമ്മദുകുട്ടി said...

തിരുത്ത്: മുകളില്‍ മൊടുക്കുന്നു എന്നെഴുതിയത് കൊടുക്കുന്നു എന്നു തിരുത്തുക (ആധാരത്തിലൊക്കെ കാണുന്ന പോലെ!)

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

കുപ്പത്തൊട്ടിയിലെ മാണിക്യം.

Areekkodan | അരീക്കോടന്‍ said...

എല്ലാ അഭിപ്രായങ്ങള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.

Post a Comment

നന്ദി....വീണ്ടും വരിക