Pages

Monday, October 24, 2011

റോഡില്‍ ഒരു മരുപ്പച്ച !

ആദ്യഭാഗം: ത്രീ ഇഡിയറ്റ്സ്

"ശ്രീജിത്തിന് നാരങ്ങസോഡയോ ജീരകസോഡയോ?” ശ്രീജിത്തിന്റെ മനോനില മനസ്സിലാക്കിയ ആരോ, കാര്‍ നിര്‍ത്തിയ ഉടന്‍ ചോദിച്ചു.

“തേങ്ങാക്കൊല...”

“അതിവിടെ കിട്ടില്ല....പോകുന്ന വഴിക്ക് നോക്കാം...ഇപ്പോള്‍ ഇത് പറ...” നാമൂസ് സമാധാനിപ്പിച്ചു.

ഞാന്‍ പറയുന്നതിന് മുമ്പേ എനിക്ക് കാറിനുള്ളിലേക്ക് ജീരകസോഡ എത്തി.പയ്യന്മാരാണെങ്കിലും വയസ്സന്മാരെ മാനിക്കണം എന്ന സാമാന്യ ബോധം ഉണ്ട് എന്ന് മനസ്സിലായി.ശ്രീജിത്തും ഇറങ്ങി ആത്മാവിനെ പുകച്ചു ചാടിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയതോടെ ഞാനും കാറില്‍ നിന്ന് പുറത്തിറങ്ങി.

“ഇനി വണ്ടി നീ വിട്ടോളൂ...” നാമൂസിനെ നോക്കി ശ്രീജിത്ത് പറഞ്ഞു.

“എന്റെ ബാപ്പ നല്ല ഡ്രൈവറാണ് എന്നതൊക്കെ ശരി...ബട്ട് നാമൂസിന് വളയം പിടിക്കാന്‍ അറിയില്ല...” നാമൂസിന്റെ ഉത്തരം പെട്ടെന്നായിരുന്നു.അത് കേട്ട് ആദ്യം ഞെട്ടിയത് ഞാന്‍ തന്നെയായിരുന്നു.ശ്രീജിത്ത് നിസ്സഹായനായി സമീറിനെ നോക്കി.സമീര്‍ വാല്യക്കാരനേയും വാല്യക്കാരന്‍ എന്നേയും ഞാന്‍ നാമൂസിനേയും നോക്കി ആ വട്ടം മുഴുവനാക്കി.

“എങ്കില്‍ കയറ്‌...ഞാന്‍ ഡ്രൈവ് ചെയ്തോളാം...” പിറ്റേന്ന് അതിരാവിലെ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാരുടെ ട്രെയ്നിംഗിനായി എറണാകുളത്തേക്ക് പുറപ്പെടേണ്ട ഞാന്‍ എന്തോ ധൈര്യത്തില്‍ പറഞ്ഞു.

എന്റെ TSG 8683 സ്റ്റാര്‍ട്ടാക്കാന്‍ ഞാന്‍ ഉപയോഗിക്കുന്ന സകല കൂടോത്രങ്ങളും പ്രയോഗിച്ചുകൊണ്ട് ഞാന്‍ ചാവി തിരിച്ചു.പുഷ്പം പോലെ സ്റ്റാര്‍ട്ട് ആയ കാര്‍ പിന്നെ പുഷ്പക വിമാനം പോലെ കണ്ണൂര്‍ സിറ്റിയെ ലക്ഷ്യമാക്കി കുതിച്ചു.ജംഗ്‌ഷനുകളിലൊന്നും സൈന്‍ബോര്‍ഡുകളും സിഗ്നലുകളും ഇല്ലാത്തതിനാല്‍ നല്ല റോഡിലൂടെ മാത്രം കാര്‍ പാഞ്ഞു.

“ഞാന്‍ ഒരു സത്യം പറയാന്‍ ആഗ്രഹിക്കുന്നു....” സിറ്റിയുടെ അടുത്തെത്തിയപ്പോള്‍ ഞാന്‍ പറഞ്ഞു.

“അത് കള്ളമാണെങ്കിലും പറഞ്ഞോളൂ..” വാല്യക്കാരന്റെ കമന്റ്.

"അതേയ്...എനിക്ക് സിറ്റിയിലൂടെ വണ്ടി ഓടിച്ചുള്ള പരിചയമില്ല...”

“ങേ!പക്ഷേ ഇതുവരെയുള്ള ഡ്രൈവിംഗ് ഒരു എക്സ്പെര്‍ട്ട്നെസ്സ് തോന്നിക്കുന്നു...”

“വയനാട്ടില്‍ വര്‍ക്ക് ചെയ്തിരുന്ന കാലത്ത് ചുരത്തിലൂടെ പലതവണ ഡ്രൈവ് ചെയ്ത പരിചയമുണ്ട്...അന്നത്തെ ചുരം റോഡും ഇന്നത്തെ ഈ റോഡും തുല്യമാ....”

“എങ്കിലും ഇക്ക തന്നെ വിട്ടോ...” ആരോ പറഞ്ഞു.

വീണ്ടും ഞങ്ങള്‍ക്ക് തോന്നിയ വഴിയിലൂടെ കാര്‍ പാഞ്ഞുകൊണ്ടിരുന്നു.കൂട്ടിലകപ്പെട്ട എലിയെപ്പോലെ എത്ര ശ്രമിച്ചിട്ടും കണ്ണൂര്‍ സിറ്റിയില്‍ നിന്ന് കാര്‍ പുറത്ത് കടക്കാതായതോടെ ഞങ്ങള്‍ വഴി വീണ്ടും അന്വേഷിച്ചു.

“അല്പം മുമ്പുള്ള ജംഗ്‌ഷനില്‍ വച്ച് ഇങ്ങോട്ട് തിരിയുന്നതിന് പകരം അങ്ങോട്ട് തിരിയണമായിരുന്നു...”ഒരാള്‍ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ തിരിഞ്ഞുകൊണ്ട് ലൈവ് ഡെമോ കാണിച്ചുതന്നു.

“അരീക്കോടന്‍ മാഷേ...വിട്ടോളൂ...” കാറിനകത്ത് നിന്നും എല്ലാവരും പറഞ്ഞതനുസരിച്ച് ഞാന്‍ ഒരു “ഡബ്ലിയു“ ടേണ്‍ എടുത്തു.അതായത് കാര്‍ തിരിക്കാന്‍ ഒന്ന് റിവേഴ്സ്,പിന്നെ ഒപ്പൊസിറ്റ് റിവേഴ്സ്.തിരിയില്ല എന്ന് ഉറപ്പായപ്പോള്‍ വീണ്ടും റിവേഴ്സ്,പിന്നെയും ഒപ്പൊസിറ്റ് റിവേഴ്സ് - ഒരു നീറ്റ് “ഡബ്ലിയു“ ആയില്ലേ , അതെന്നെ “ഡബ്ലിയു“ ടേണ്‍.

കുണ്ടും കുഴിയും നിറഞ്ഞ സിറ്റി റോഡിലൂടെ സിറ്റി ഡ്രൈവിംഗ് വലിയ പരിചയമില്ലാത്ത ഞാന്‍ സുന്ദരമായി ഡ്രൈവ് ചെയ്തു.അവസാനം ഒരു നല്ല റോഡിലേക്ക് പ്രവേശിച്ചു.വിജനമായ ആ റോഡിലൂടെ ബഹുദൂരം മുന്നോട്ട് പോയപ്പോള്‍ തലേ ദിവസം കാര്‍ ഓടിച്ച ശ്രീജിത്തിന് ഒരു സംശയം.

“ഈ റോഡ് ഇന്നലെ എവിടെയായിരുന്നു?”

“അപ്പോള്‍ ഇന്നലെ എന്തും കഴിച്ചാ വണ്ടി ഓടിച്ചത് ?” ഞാന്‍ വെറുതെ ചോദിച്ചു.

“ഒരു പാരസിറ്റമോള് കഴിച്ചിരുന്നു , പനി കുറക്കാന്...”

“അല്ല എനിക്കും ഒരു സംശയം...ഇത്രയും നല്ല റോഡിലൂടെയല്ലല്ലോ ഇന്നലെ ഇങ്ങോട്ട് വന്നത്...” വാല്യക്കാരനും സംശയം ഉന്നയിച്ചതോടെ ഞാന്‍ ബ്രേക്കില്‍ മെല്ലെ കാലമര്‍ത്തി.ചോദിക്കാനും പറയാനും ആളില്ലാത്ത ആ സ്ഥലത്ത് ‘എക്കാചക്ക’യില്‍ നില്ക്കുമ്പോള്‍ പൊടിപറത്തിക്കൊണ്ട് ഒരു KSRTC ബസ് കടന്നുപോയി.

“ആ വണ്ടി എങ്ങോട്ടാ വാല്യക്കാരാ?”

“കാസര്‍കോട്...” ഒരു കൂസലുമില്ലാതെ വാല്യക്കാരന്‍ പറഞ്ഞു.

“ങേ!!!അപ്പോള്‍ ഇതുവരെ ഡ്രൈവ് ചെയ്തത് വടക്കോട്ടായിരുന്നോ?” ഞാന്‍ ഞെട്ടിപ്പോയി.

“ഏയ്...ഞാന്‍ അതിന്റെ വാലേ കണ്ടുള്ളൂ...” വാല്യക്കാരന്‍ തിരുത്തി.

“ങേ വാലോ ?” KSRTC ബസ്സിനെ ആനവണ്ടി എന്ന് വിളിക്കാറുണ്ടെങ്കിലും അതിന് വാല് ഉള്ളതായി ഇതുവരെ അറിയില്ലായിരുന്നു.

“അതാ ഒരു മരുപ്പച്ച!!” വാല്യക്കാരന്‍ വീണ്ടും വെടിപൊട്ടിച്ചു.

“മരുപ്പച്ചയോ ? എവിടെ ?”

“സ്‌ട്രൈറ്റ് നോക്കൂ...റോഡിന്റെ അറ്റത്ത്....”

“അതൊരു KSRTC ബസ്സല്ലേ?” ഞാന്‍ ചോദിച്ചു.

“ങാ അപ്പോള്‍ കണ്ണ് ശരിക്കും കാണുന്നുണ്ടല്ലേ ? അതൊന്ന് ടെസ്റ്റ് ചെയ്യാനായിരുന്നു...”

“മാഷേ നിര്‍ത്ത് നിര്‍ത്ത് ....” പിന്‍സീറ്റില്‍ നിന്നും വണ്ടി മുതലാളിയുടെ നിര്‍ദ്ദേശം.

“ഒന്നിനോ....?രണ്ടിനോ...?“ഡ്രൈവിംഗിനിടയില്‍ ഞാന്‍ ചോദിച്ചു.

“ഒന്നിനും രണ്ടിനുമൊന്നുമല്ല...ഇപ്പോള്‍ റോഡ് ശരിയായിട്ടുണ്ട്.ഇനി കുറച്ചു നേരം ഞാന്‍ ഡ്രൈവ് ചെയ്യാം...മാഷിനും വേണ്ടേ ഒരു റെസ്റ്റ്...?” ശ്രീജിത്ത് പറഞ്ഞു.

“അത് നല്ലൊരു ഐഡിയ തന്നെ...”

“ആന്‍ ഐഡിയ കാന്‍ ചേഞ്ച്...” കാറില്‍ ബാക്കിയുള്ളവര്‍ പറഞ്ഞു.ഞാന്‍ കാര്‍ സൈഡാക്കി പുറത്തിറങ്ങി.ശ്രീജിത്ത് വീണ്ടും വളയം ഏറ്റെടുത്തു.


(തുടരും....)

17 comments:

Areekkodan | അരീക്കോടന്‍ said...

“മാഷേ നിര്‍ത്ത് നിര്‍ത്ത് ....” പിന്‍സീറ്റില്‍ നിന്നും വണ്ടി മുതലാളിയുടെ നിര്‍ദ്ദേശം.

“ഒന്നിനോ....?രണ്ടിനോ...?“ഡ്രൈവിംഗിനിടയില്‍ ഞാന്‍ ചോദിച്ചു.

ശിഖണ്ഡി said...

അവസാനം ഉദ്ദേശിച്ച സ്ഥലത്ത് എത്തിയല്ലോ???
എങ്ങനെ പോയാല്‍...!!!

സിയാഫ് അബ്ദുള്‍ഖാദര്‍ said...

വായന മുഴുവന്‍ ആയില്ല ,വരട്ടെ അടുത്ത ലക്കം ,..

Akbar said...

ആഹ അപ്പോള്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്തു അല്ലേ. ഇനി ബാക്കി കൂടി പോന്നോട്ടെ. വായിച്ചിടത്തോളം രസകരം.

Naushu said...

പടച്ചോനെ ഇങ്ങള് കാത്തോളീന്‍ ........ :)

Jefu Jailaf said...

ഞങ്ങള്‍ പിന്നാലെ ഉണ്ട്.. വണ്ടി വിട്ടോളൂ.. തുടര്‍ വായനക്ക് വീണ്ടും വരാം..:)

kochumol(കുങ്കുമം) said...

തുടരട്ടെ ബാക്കിയും കൂടി ...ലക്ഷ്യസ്ഥാനത്ത് എത്തിപ്പെട്ടോ മാഷേ....അതോ വടക്കോട്ടുള്ള കാഴ്ച കണ്ടു മടങ്ങി പൊന്നോ ......എന്തായാലും പോയ വഴിക്ക്‌ നാമൂസിനെ ഒന്ന് ഡ്രൈവിംഗ് പഠിപ്പിക്കായിരുന്നില്ലേ, അത് കഷ്ടായി ...അടുത്ത തവണ നാമൂസ്‌ നിങ്ങളെയും വച്ച് വണ്ടി പറത്തിക്കില്ലായിരുന്നോ ....

Arunlal Mathew || ലുട്ടുമോന്‍ said...

ഇതൊരുമാതി സസ്പെന്‍സ് ആയിപ്പോയി.... അടുത്തലക്കം ഉടനെ വേണം

ശ്രീജിത് കൊണ്ടോട്ടി. said...

Mashe... Njan ivideyokkethanneyund... :)

MOIDEEN ANGADIMUGAR said...

ഈ സംഭവം കഴിഞ്ഞിട്ട് നാള് കുറെയായില്ലേ മാഷേ...?

Areekkodan | അരീക്കോടന്‍ said...

ശിഖണ്ഠി...അത് അടുത്ത ഭാഗത്തറിയാം.

സിയാഫ്...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.അടുത്തത് ഈ ആഴ്ച പ്രതീക്ഷിക്കാം.

അക്ബര്‍ക്കാ...ഈ വണ്ടി നിങ്ങളുടെ വീട്ടിലൂടെ വരണം എന്ന്‌ കരുതിയിരുന്നു.നടന്നില്ല.ആ ഭാഗം നഷ്ടമായി!

നൌഷാദ്...അതെന്നെ ഇച്ചും പറ്യാന്‌ള്ളത്

ജെഫു...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.ഏയ് വണ്ടി ഓഫാക്ക്‍ണ പ്രശ്നമേ ഇല്ല.

Areekkodan | അരീക്കോടന്‍ said...

കൊച്ചുമോളേ...വണ്ടി തെക്കോട്ട് തന്നെയാ പോയത്.ആ വാല്യക്കാരന് വായിക്കാന്‍ അറിയാത്ത കൊഴപ്പമായിരുന്നു.

ലുട്ടുമോനേ...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.ഇപ്പോ പൊളിച്ച് തരാം...ഒര് രണ്ട് മാസം!

ശ്രീജിത്ത്...അപ്പോ അടുത്തതിന് റെഡിയായിക്കോളൂ..

മൊയ്തീന്‍....അതേ , കുറെയായി.പക്ഷേ ഇപ്പോഴാ പോസ്റ്റാന്‍ സമയം കിട്ടിയത്.

വാല്യക്കാരന്‍.. said...

ഞാന്‍ ഇവിടെയില്ലാന്നു വിചാരിക്കണ്ട ട്ടോ..

Cv Thankappan said...

ഇതു വായിച്ചപ്പോൾ, മാഷ് പണ്ടൊരു ഡ്രൈവിംഗ് നടത്തിയതിന്റെ ഓർമ്മ! ആശംസകൾ മാഷേ

Areekkodan | അരീക്കോടന്‍ said...

തങ്കപ്പേട്ടാ...എന്റെ ഡ്രൈവിംഗ് മുഴുവൻ ഓരോ കഥകളാ !!!തങ്കപ്പേട്ടന് ഓർമ്മ വന്നത് ഏതാണാവോ?

pravaahiny said...

എന്നിട്ട് കാസർഗോഡ് പോയോ , അതോ ഉദ്ദേശിച്ച സ്ഥലത്ത് തന്നെ എത്തിയോ

സ്നേഹത്തോടെ പ്രവാഹിനി

Areekkodan | അരീക്കോടന്‍ said...

pravaahini...അത് ഇതാ ഇവിടെയുണ്ട് https://abidiba.blogspot.com/2011/11/

Post a Comment

നന്ദി....വീണ്ടും വരിക