Pages

Saturday, October 22, 2011

ബ്രോക്കര്‍ പോക്കരാക്ക

നല്ല തടിയനായ എന്റെ സുഹൃത്ത് ദിനേഷ് പോക്കരാക്കയുടെ അടുത്തെത്തി പറഞ്ഞു: “പോക്കരാക്കാ...നിങ്ങളിത്രേം വല്യ ബ്രോക്കറായിട്ടും എനിക്ക് ഒരു പെണ്ണിനെ കണ്ടെത്താന്‍ കഴിഞ്ഞില്ലല്ലോ?”

പോക്കരാക്ക:“ശരിയാ...ഒരു പിതാവും തന്റെ മകള്‍ റോളര്‍ എഞ്ചിന്‍ കയറി മരിക്കുന്നത് കാണാന്‍ ഇഷ്ടപ്പെടുന്നില്ല.പിന്നെ പാവം ഞാന്‍ എന്തു ചെയ്യാനാ?”

11 comments:

Areekkodan | അരീക്കോടന്‍ said...

“ശരിയാ...ഒരു പിതാവും തന്റെ മകള്‍ റോളര്‍ എഞ്ചിന്‍ കയറി മരിക്കുന്നത് കാണാന്‍ ഇഷ്ടപ്പെടുന്നില്ല.പിന്നെ പാവം ഞാന്‍ എന്തു ചെയ്യാനാ?”

ശിഖണ്ഡി said...

ഹ ... തടിയന്മാര്‍ക്കും വേണ്ടേ ഒരു ജീവിതം...

ഗുല്‍മോഹര്‍... said...

hahaha kalakki

നീലക്കുറിഞ്ഞി said...

പ്രണയം .വിരഹം .ദുഃഖം എന്നിങ്ങനെയുള്ള വിഷയങ്ങള്‍ വലിയ എളുപ്പത്തില്‍ എഴുതിപ്പിടിപ്പിക്കാന്‍ കഴിയും .എന്നാല്‍ നര്‍മ്മം .അതങ്ങനെയല്ല...അതിനു നര്‍മബോധം മാത്രം പോര അതു ഫലിപ്പിച്ച് മറ്റുള്ളവരെ ചിരിക്കാനും ചിന്തിപ്പിക്കാനും കഴിയണം ..ശ്രീ അരീക്കോടന്‍ ആ ദൌത്യത്തില്‍ ഡിസ്റ്റിംഗ്ഷന്‍ തന്നെ കരസ്ഥമാക്കിയിരിക്കുന്നു..ഇനിയും നര്‍മ രസമുള്ള കുറിപ്പുകള്‍ ഞങ്ങള്‍ക്ക് വായിച്ച് രസിക്കാനായ് ആ വിരല്‍ തുമ്പില്‍ പിറവിയെടുക്കട്ടെ..

വിധു ചോപ്ര said...

മോനേ ദിനേശാ‍ാ‍ാ‍ാ‍ാ
നീയൊരു പൊട്ടൻ തന്നെ. ആ പോക്കർക്കായെ വിട്ട് നീ കണ്ണൂർക്ക് വാ. നല്ല റോളർ ഡ്രൈവർ(ഫീമെയിൽ തന്നെ)മാരെ കാണിച്ചു തരാം. എന്താ അതു പോരെ?
ഞമ്മളോടാ കളി?

Naushu said...

പാവം പയ്യന്‍....

അനില്‍@ബ്ലോഗ് // anil said...

ഹ ഹ!!

ഷെരീഫ് കൊട്ടാരക്കര said...

എന്റെ പടച്ചോനേ! ആ കല്യാണമെങ്ങാന്‍ നടന്നാല്‍ ഒരു പെണ്‍കുട്ടി ചതഞ്ഞരഞ്ഞ്..

Jazmikkutty said...

:)

Areekkodan | അരീക്കോടന്‍ said...

Shikandi...അപ്പോള്‍ തടിയനാണല്ലേ?

ഗുല്‍മോഹര്‍....നന്ദി

നീലക്കുറിഞ്ഞി...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.നല്ല വാക്കുകള്‍ക്ക് നന്ദി.തീര്‍ച്ചയായും ദൈവം സഹായിക്കട്ടെ.

വിധു...ഈ ദിനേശന്‍ താങ്കളുടെ അയല്‍ ജില്ലയില്‍ , കാസര്‍ക്കോടുണ്ട്.ഒന്ന് ഒപ്പിച്ചു കൊടുക്കണേ...

Areekkodan | അരീക്കോടന്‍ said...

നൌഷു...പയ്യനൊന്നുമല്ല.‘മദ്യ’വയസ്കനാ!

അനില്‍ജീ...നന്ദി

ശരീഫ്ക്കാ...ഇല്ല, അതേ തടിയുള്ള ഒന്നിനേയേ കെട്ടിക്കൂ.അതിന് ശേഷം ഭൂമികുലുക്കം ഉണ്ടായാല്‍ ഞങ്ങള്‍ ഉത്തരവാദികളല്ല.

ജസ്മിക്കുട്ടീ...ആഹാ, ഈ വല്യ കാര്യങ്ങള്‍ പറയുന്നിടത്ത് വന്നാണോ ഈ കള്ളച്ചിരി?

Post a Comment

നന്ദി....വീണ്ടും വരിക