Pages

Tuesday, October 25, 2011

സ്നേഹത്തുള്ളികള്‍ - എന്റെ അരങ്ങേറ്റം

രക്തദാനം മഹാദാനം എന്നോ ജീവന്‍ ദാനം എന്നോ ഒക്കെ നമ്മളില്‍ പലരും കേട്ടിട്ടുണ്ട്.പലരും അതനുസരിച്ച് പ്രവര്‍ത്തിക്കുന്നുമുണ്ട്.ബൂലോകത്ത് നമ്മുടെ കൂടെയുള്ള കുഞ്ഞു കവി നിസ വെള്ളൂരിന് വേണ്ടി രക്തദാനം ചെയ്യാന്‍ നമ്മുടെ ബൂലോകം വളരെ മാതൃകാപരമായി മുന്നോട്ട് വരികയും ചെയ്തിരുന്നു.സാന്ദര്‍ഭികമായി പറയട്ടെ, നിസ വീണ്ടും മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്യപ്പെട്ടിരിക്കുന്നു.രക്തം (ഒ പോസിറ്റിവ്) നല്‍കാന്‍ സന്നദ്ധ്തയുള്ളവര്‍ 9633820590 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.

പഠിക്കുന്ന കാലത്തും അതിന് ശേഷവും കിട്ടിയ അവസരങ്ങളില്‍ ഒക്കെ രക്തദാനം ചെയ്യാന്‍ ഞാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്.ഇതുവരെ നാല് തവണ രക്തം ദാനം ചെയ്തു.40 വയസ്സിനിടക്ക് അത്രയേ സാധിച്ചുള്ളൂ എന്ന് പറയുന്നതില്‍ എനിക്ക് തന്നെ ലജ്ജയുണ്ട്.എങ്കിലും എന്റെ കോളേജില്‍ ഒരു മാസം മുമ്പ് എന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പോലെ ഇനിയും സന്നദ്ധരക്തദാനക്യാമ്പ് സംഘടിപ്പിക്കാന്‍ ഞങ്ങള്‍ പദ്ധതി തയ്യാറാക്കി കൊണ്ടിരിക്കുന്നു.

ഒരു യൂണിറ്റ് രക്തദാനത്തിലൂടെ നമ്മുടെ ശരീരത്തില്‍ നിന്നും വെറും 350-450 മില്ലിലിറ്റര്‍ രക്തം മാത്രമാണ് പോകുന്നത്.4.5 മുതല്‍ 5 ലിറ്റര്‍ വരെ രക്തത്തില്‍ നിന്നാണ് ഇത്.അതാകട്ടെ 24 മണിക്കൂര്‍ കൊണ്ട് തിരിച്ചെത്തുകയും ചെയ്യും.പക്ഷേ ശ്വേതരക്താണുക്കളുടെ എണ്ണം പഴയപടിയില്‍ എത്താന്‍ 4 മുതല്‍ 8 ആഴ്ച വരെ സമയം എടുക്കും.അതിനാല്‍ കൂടിയാണ് മൂന്ന് മാസം കഴിഞ്ഞേ അടുത്ത രക്തദാനം പാടുള്ളൂ എന്ന് പറയുന്നത്.

കോളേജ് കുമാരീ കുമാരന്മാരുടെ ഇടയിലും പൊതുജനങ്ങള്‍ക്കിടയിലും സന്നദ്ധരക്തദാനസന്ദേശം ഫലപ്രദമായി എത്തിക്കുക എന്ന ലക്ഷ്യത്തോടെ നാഷണല്‍ സര്‍വീസ് സ്കീമും കേരളാ സ്റ്റേറ്റ് എയ്‌ഡ്‌സ്‌ കണ്‍‌ട്രോള്‍ സൊസൈറ്റിയും ചേര്‍ന്ന് സംസ്ഥാനത്ത് നടപ്പാക്കി വരുന്ന ഒരു സന്നദ്ധരക്തദാന പ്രോജക്ട് ആണ് “സ്നേഹത്തുള്ളികള്‍“.ഇതിന്റെ സംസ്ഥാന തല ഉത്ഘാടനം ഒക്ടൊബര്‍ 2ന് കൊല്ലത്ത് വച്ച് നടക്കുകയുണ്ടായി.

സ്നേഹത്തുള്ളികള്‍ ഓരോ ജില്ലയിലും ഓരോ പേരിലാണ് അറിയപ്പെടുന്നത്.കോഴിക്കോട് ജില്ലയില്‍ “ഹാര്‍ട്ട്ബീറ്റ്സ് “ എന്നാണ് ഇതിന് നല്‍കിയ പേര്.ഇന്ന് മീഞ്ചന്ത ആര്‍ട്ട്സ് ആന്റ് സയന്‍സ് കോളേജില്‍ വച്ച് സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീ സ്പര്‍ജ്ജന്‍ കുമാര്‍ IPS ഇതിന്റെ ഉത്ഘാടനം നിര്‍വ്വഹിച്ചു.ഇതേ വേദിയില്‍ എന്‍.എസ്.എസ് ടെക്നിക്കല്‍ സെല്ലിനെ പ്രതിനിധീകരിച്ചുകൊണ്ട് കോഴിക്കോട് ജില്ലാ കോര്‍ഡിനേറ്റര്‍ എന്ന നിലക്ക് ഞാനും പങ്കെടുക്കുകയുണ്ടായി.ജില്ലാ കോര്‍ഡിനേറ്റര്‍ എന്ന നിലയില്‍ എന്റെ അരങ്ങേറ്റം, ഞാന്‍ അങ്ങേയറ്റം ഇഷ്ടപ്പെടുന്ന ഈ സാമൂഹ്യപ്രവര്‍ത്തനത്തിലൂടെ ആയതില്‍ വളരെ അഭിമാനം തോന്നുന്നു.

ഇതിന്റെ ഭാഗമായി ആര്‍ട്ട്സ് ആന്റ് സയന്‍സ് കോളേജില്‍ സന്നദ്ധരക്തദാനക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്. രക്തദാതാക്കളില്‍ മുക്കാല്‍ പങ്കും പെണ്‍കുട്ടികളാണെന്നത് നമ്മുടെ സമൂഹത്തിന്റെ ചിന്താഗതിയിലുള്ള മാറ്റത്തിന്റെ സൂചനയായി ഞാന്‍ കണക്കാക്കുന്നു.18 വയസ്സിനും 60 വയസ്സിനും ഇടയില്‍ പ്രായമുള്ള 45 കിലോഗ്രാം തൂക്കമുള്ള പറയത്തക്ക അസുഖങ്ങള്‍ ഇല്ലാത്ത ആര്‍ക്കും ഈ ദാനത്തില്‍ പങ്കാളിയാകാം.ഇനിയും രക്തദാനം നടത്തിയിട്ടില്ലാത്തവര്‍ നിങ്ങളുടെ ജില്ലയിലെ ഇത്തരം സംരംഭങ്ങളുമായി സഹകരിക്കണം എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

6 comments:

Areekkodan | അരീക്കോടന്‍ said...

രക്തദാതാക്കളില്‍ മുക്കാല്‍ പങ്കും പെണ്‍കുട്ടികളാണെന്നത് നമ്മുടെ സമൂഹത്തിന്റെ ചിന്താഗതിയിലുള്ള മാറ്റത്തിന്റെ സൂചനയായി ഞാന്‍ കണക്കാക്കുന്നു.18 വയസ്സിനും 60 വയസ്സിനും ഇടയില്‍ പ്രായമുള്ള 45 കിലോഗ്രാം തൂക്കമുള്ള പറയത്തക്ക അസുഖങ്ങള്‍ ഇല്ലാത്ത ആര്‍ക്കും ഈ ദാനത്തില്‍ പങ്കാളിയാകാം.ഇനിയും രക്തദാനം നടത്തിയിട്ടില്ലാത്തവര്‍ നിങ്ങളുടെ ജില്ലയിലെ ഇത്തരം സംരംഭങ്ങളുമായി സഹകരിക്കണം എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

സ്വന്തം സുഹൃത്ത് said...

രക്തദാനത്തെക്കുറിച്ചുള്ള സംശയങ്ങള്‍ മാറ്റുന്ന ഒരു നല്ല പോസ്റ്റ്‌..
എല്ലാ ആശംസകളും !

ശിഖണ്ഡി said...

രക്തദാനം, ജീവദാനം.
രണ്ടു തവണ നല്‍കി

Naushu said...

നല്ല സംരംഭം.....
എല്ലാവിധ ഭാവുകങ്ങളും ....

Rafeed K said...

അരീക്കോടാ - സോറി മൂത്തവരെ ബഹുമാനിക്കണം - അരീക്കോടിക്കാ

ഞാന്‍ ഈ ബ്ലോഗിലെ പുതിയ അധിതിയാണ് . എന്നെ പരിച്ചയമുണ്ടാവില്ല . എന്റെ ഉമ്മ ( കൊല്ലത്തോടി ഉമ്മരാക്കയുടെ മകള്‍ ശക്കീല ) പറഞ്ഞു നമ്മള്‍ ബന്ധുക്കളാണെന്ന് , അപ്പൊ വെറുതെ ഒന്ന് കമന്റിയതാ .ഇവിടെ ക്ലിക്കൂലെ - കുപ്പിച്ചില്ല്

Areekkodan | അരീക്കോടന്‍ said...

സ്വന്തം സുഹൃത്ത്...നന്ദി

ശിഖണ്ഠി...വളരെ നല്ലത്,ഇനിയും നല്‍കാനാവട്ടെ

നൌഷാദ്...നന്ദി

മുട്ടിക്കോല്‍....മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് കുടുംബക്കാരന് ഹൃദ്യമായ സ്വാഗതം.

Post a Comment

നന്ദി....വീണ്ടും വരിക