“ആ കുന്ത്രാണ്ടത്തിന് അൽപ നേരമെങ്കിലും ഒന്ന് വിശ്രമം നല്‍കിക്കൂടേ?”
ഗള്‍ഫിൽ നിന്നും വന്ന ബന്ധുവിന്റെ മകൻ, സദാ സമയവും
ഒരു ഇയര്‍ഫോണും ചെവിയിൽ കുത്തി താളം പിടിച്ച് നടക്കുന്നത് കണ്ടപ്പോൾ ഞാൻ ചോദിച്ചു.
“ഞാന്‍ ഒരു പാട്ട്
ആസ്വദിച്ചുക്കൊണ്ടിരിക്കുകയാണ് അങ്കിൾ..”
“ഓ... നല്ല കാര്യം... ഞാൻ കരുതി...?"
"നല്ല പാട്ടാ, അങ്കിൾ..."
"ആകട്ടെ...എന്താ പാട്ടിലെ വിഷയം?”
“മഴ...”
“അയ്യോ....!!"
"എന്ത് പറ്റി അങ്കിളേ? ഇത് കേൾക്കാൻ കൊള്ളത്തില്ലേ?"
"അല്ല...പുറത്ത് ഇങ്ങനെ മഴ പെയ്യുമ്പോള്‍ നീ മഴയെപ്പറ്റിയുള്ള പാട്ട് കേട്ട് ആസ്വദിക്കണോ മോനേ?....അത് നേരെയങ്ങ് കണ്ട് ആസ്വദിച്ചു കൂടെ...?”
“ങേ!! ഇതാണോ മഴ...????”
ആ ചോദ്യത്തിന് മുന്നില്‍ ഉത്തരമില്ലാത്തതിനാൽ പിന്നെ ഞാൻ അവനെ നേർവഴി നടത്താൻ ശ്രമിച്ചതേ ഇല്ല.
3 comments:
ഈയിടെ ഇത് നേരില്‍ കണ്ടു.. അമേരിക്കയില്‍ നിന്ന് വന്ന കുഞ്ഞായിരുന്നു എന്ന വ്യത്യാസം മാത്രം..
എച്ച്മു പറഞ്ഞതില്‍ നിന്നും മനസ്സിലാകുന്നത് നമ്മുടെ മക്കള്‍ക്ക് നഷ്ടപ്പെട്ടുക്കൊണ്ടിരിക്കുന്ന വിലമതിക്കാനാവാത്ത ചില അറിവുകളാണ്....
ഇതാണല്ലേ മഴ!!
Post a Comment
നന്ദി....വീണ്ടും വരിക