Pages

Thursday, July 18, 2013

മലയാളിയും മദ്യപാനവും.

മഴയും വെയിലും കൂസാതെ എത്ര നേരം വേണമെങ്കിലും ക്യൂ നില്‍ക്കാന്‍ മലയാളികള്‍ തയ്യാറാണ്.മുമ്പില്‍ കേരള സ്റ്റേറ്റ് ബീവറേജസ് കോര്‍പ്പറേഷന്‍ എന്ന ഒരു ബോര്‍ഡും കടക്കകത്ത് ഭംഗിയുള്ള കുപ്പികളില്‍ സാധനവും ഉണ്ടായിരിക്കണം എന്ന് മാത്രം.മറ്റെവിടെയും ക്യൂ നില്‍ക്കുമ്പോള്‍ മാന്യത അതിരു വിടുന്ന മലയാളിക്ക് ഇവിടെ ക്യൂ നില്‍ക്കുമ്പോള്‍ വല്ലാത്ത മാന്യതയാണ്. (അടിച്ചതിന് ശേഷം മിക്കവര്‍ക്കും മാന്യത ഇല്ലാതാകുന്നതും ഇതു കൊണ്ടാകാം). കാശ് കൊടുത്ത് മദ്യം വാങ്ങാന്‍ ഇത്രയും യാതനകള്‍ സഹിക്കുന്ന ഒരു സമൂഹം ലോകത്തിലെവിടെയെങ്കിലും ഉണ്ടോ എന്നും സംശയമാണ്.

(രീതി....മക്കാനകോനമറ)
മദ്യം മോന്തിക്കുടിച്ച് ബുദ്ധി മാന്ദ്യം ഭവിച്ച
ബദ്ധം വരുത്തിടുന്നോരെ....
ബുദ്ധികൊടുത്തു ചിന്ത വേറെ വരുത്തിവിന
കാണേണം പൊന്നുസോദരേ.....

എന്റെ കുട്ടിക്കാലത്ത് എസ്.ഐ.ഒ എന്ന സംഘടന ഇറക്കിയിരുന്ന കാസറ്റിലെ ഒരു പാട്ടിന്റെ തുടക്കമാണീത്.യഥാര്‍ത്ഥത്തില്‍ സ്വന്തം അധ്വാനിച്ച  കാശ് കൊടുത്ത് മാരക രോഗങ്ങള്‍ വാങ്ങിക്കൂട്ടുന്ന ഈ പ്രവണത സംസ്കാര സമ്പന്നനായ മലയാളിയിലേക്ക് എങ്ങനെ എത്തി എന്ന് ആലോച്ചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല.ഓരോ വര്‍ഷവും വിവിധ മതാഘോഷങ്ങളോടനുബന്ധിച്ചും പുതുവര്‍ഷത്തോടനുബന്ധിച്ചും കേരളം മോന്തുന്ന മദ്യത്തിന്റെ കണക്ക് ഭയാനകമായി ഉയര്‍ന്നു കൊണ്ടിരിക്കുന്നു.യുവാക്കള്‍ക്കിടയില്‍ പുകവലി ശീലം കുറഞ്ഞപ്പോള്‍ മദ്യപാന ശീലം വര്‍ദ്ധിച്ചതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു.തല്‍ഫലമായി കാന്‍സറും ഹൃദ്രോഗവും ലിവര്‍സീറൊസിസും മറ്റ് മാരകരോഗങ്ങള്‍ക്കും അടിമകളാകുന്ന യുവാക്കളുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുന്നു.

വേദനകളില്‍ നിന്നും ടെന്‍ഷനുകളില്‍ നിന്നും മുക്തി നേടാനാണ് സ്ഥിരം മദ്യപാനികളായവര്‍ പലരും ഇതുപയോഗിക്കുന്നത് എന്ന് പറയുന്നു.യഥാര്‍ത്ഥത്തില്‍ നൈമിഷികമായ ഒരു ലഹരി മാത്രമേ മദ്യം നല്‍കുന്നുള്ളൂ.ആ ലഹരിയില്‍ ഇത്തരം ചിന്തകള്‍ നമ്മളില്‍ നിന്നും അകലും എന്നത് തീര്‍ച്ചയാണ്.നല്ലൊരു സുഹൃത്തുമായി ഇത്തരം വേദനകള്‍ പങ്കു വച്ചാല്‍ തന്നെ അവ അലിഞ്ഞ് ഇല്ലാതായി തീരും .ആ നല്ല സുഹൃത്താണ് എനിക്ക് മദ്യം എന്ന് പറയുന്ന മദ്യപന്മാരും ഉണ്ട്.നല്ല ഒരു സുഹൃത്ത് ഒരിക്കലും നമ്മെ അപകടത്തില്‍ കൊണ്ടെത്തിക്കില്ല എന്ന മിനിമം ചിന്തയെങ്കിലും ഉണ്ടെങ്കില്‍ ഈ പാഴ്വാക്ക് ആരും പറയില്ല.

കലാകാരന്മാരിലാണ് മദ്യാസക്തി ഏറ്റവും കൂടുതലായിക്കാണുന്നത്.മലയാളത്തിലെ നല്ലൊരു  സംവിധായകന്‍ ആയ ശ്രീ. പ്രിയനന്ദനന്‍ ഇക്കഴിഞ്ഞ ദിവസം മാതൃഭൂമി ദിനപത്രത്തിലൂടെ ‘മുഴുവന്‍ മലയാളികളും വായിക്കാന്‍’ എന്ന തലക്കെട്ടോടെ ഒരു തുറന്ന് പറയല്‍ നടത്തി.ആ വായനയും അതേ ദിവസം എന്റെ കുടുംബത്തില്‍ സംഭവിച്ച ഒരു മരണവും ആണ് മദ്യത്തെപറ്റി വീണ്ടും ഒരു ഉത്ബോധനം നടത്താന്‍ എന്നെ പ്രേരിപ്പിച്ചത്.

ഒരു കലാകാരന്‍ ഇത്തരം ഒരു തുറന്ന് പറയല്‍ നടത്തുമ്പോള്‍ തീര്‍ച്ചയായും യുവാക്കള്‍ക്കിടയില്‍ അതൊരു ചലനം സൃഷ്ടിച്ചേക്കാം.പ്രത്യേകിച്ചും കാമ്പസ്സുകളില്‍ മദ്യത്തിനെതിരെ ഒരു ശക്തമായ മുന്നേറ്റം അനിവാര്യമാണ്.ശ്രീ. പ്രിയനന്ദനനെപ്പോലുള്ള കലാകാരന്മാര്‍ അതിന് മുന്നിട്ടിറങ്ങിയാല്‍ കേരളയുവത്വത്തെ ബാധിച്ച മഹാവിപത്തില്‍ നിന്നും അവരെ രക്ഷപ്പെടുത്താനുള്ള ഒരു ശ്രമം നടത്തി നോക്കാം.കേരളം മുഴുവന്‍ പ്രകമ്പനം കൊള്ളിപ്പിക്കുന്ന ഒരു കുലുക്കമായി മാറിയേക്കാവുന്ന അതിന്റെ പ്രഭവകേന്ദ്രം എന്റെ കോളേജ് തന്നെയായാല്‍ എല്ലാ പിന്തുണയും സഹായസഹകരണവും നല്‍കാന്‍ ഞാനും എന്റെ സഹപ്രവര്‍ത്തകരും ഊര്‍ജ്ജസ്വലരായ എന്റെ എന്‍.എസ്.എസ് വളണ്ടിയര്‍മാരും സദാ തയ്യാര്‍.

7 comments:

Areekkodan | അരീക്കോടന്‍ said...

ഒരു കലാകാരന്‍ ഇത്തരം ഒരു തുറന്ന് പറയല്‍ നടത്തുമ്പോള്‍ തീര്‍ച്ചയായും യുവാക്കള്‍ക്കിടയില്‍ അതൊരു ചലനം സൃഷ്ടിച്ചേക്കാം.പ്രത്യേകിച്ചും കാമ്പസ്സുകളില്‍ മദ്യത്തിനെതിരെ ഒരു ശക്തമായ മുന്നേറ്റം അനിവാര്യമാണ്.ശ്രീ. പ്രിയനന്ദനനെപ്പോലുള്ള കലാകാരന്മാര്‍ അതിന് മുന്നിട്ടിറങ്ങിയാല്‍ കേരളയുവത്വത്തെ ബാധിച്ച മഹാവിപത്തില്‍ നിന്നും അവരെ രക്ഷപ്പെടുത്താനുള്ള ഒരു ശ്രമം നടത്തി നോക്കാം.

വീകെ said...

മാഷുടെ ഈ നല്ല സംരംഭത്തിന് എല്ലാ ആശംസകളും നേരുന്നു...

ajith said...

മദ്യമുതലാളി സര്‍ക്കാര്‍
ഇതില്ലാതെ എന്താഘോഷമെന്ന് ജനം

എന്നാലും നല്ല തുടക്കങ്ങളുണ്ടാകട്ടെ
ആശംസകള്‍

മുക്കുവന്‍ said...

Liquor kills only the person which consumes it...but the Religion kills the whole community. so better to stay away from religion :)

Echmukutty said...

മദ്യത്തെപ്പറ്റി ഭയാനകമായ ഓര്‍മ്മകള്‍ മാത്രം..

Areekkodan | അരീക്കോടന്‍ said...

വി.കെ....ഞങ്ങള്‍ ഈ വിഷയത്തില്‍ ഒരു കാമ്പസ് സിനിമ നിര്‍മ്മിച്ചു കഴിഞ്ഞു.
തങ്കപ്പന്‍‌ജീ....നന്ദി
അജിത്‌ജീ....അതെന്നെ പ്രശ്നം
മുക്കുവന്‍...ഒരു മതവും കൊലയെ ന്യായീകരിക്കുന്നില്ല. അതിനാല്‍ ഞാന്‍ അതിനോട് യോജിക്കുന്നില്ല.
എച്മു...ആര്‍ക്കും നല്ലത് പറയാനില്ലാത്ത ഒരു സാധനം.

Unknown said...

മദ്യം ചെറിയ തോതിൽ കുഴപ്പമില്ല എന്ന് തന്നെയാണ് എന്റെ വിശ്വാസം .
അതിനു കീഴടങ്ങരുത് എന്ന് മാത്രം

Post a Comment

നന്ദി....വീണ്ടും വരിക