കേരളം ദൈവത്തിന്റെ സ്വന്തം നാടാണെന്ന് നാം അഭിമാനപൂര്‍വ്വം പറയുന്നു.ജല
സമൃദ്ധമായ ഹരിതാഭമായ ഒരു പ്രദേശമാണ് കേരളം എന്ന പേര് കേള്‍ക്കുമ്പോഴേ
നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടി എത്തുന്നത്.എന്നാല്‍ പ്രകൃതിയെ അമിതമായി
നാം ചൂഷണം ചെയ്തത് കാരണം ഈ കാഴ്ചകള്‍ നമ്മുടെ മനസ്സിന്റെ കോണുകളിലേക്ക്
ഒതുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ മാര്‍ച്ച് , ഏപ്രില്‍ , മെയ്
മാസങ്ങളില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ട രൂക്ഷമായ
വരള്‍ച്ച ഓരോ കേരളീയന്റേയും മനസ്സില്‍ തീ കോരിയിടുന്നതാണ്.
ജൂണ്‍ പിറന്നതോടെ സമൃദ്ധമായ മഴ നമുക്ക് ലഭിച്ച് തുടങ്ങി.22 വര്‍ഷത്തിന് ശേഷമുള്ള ഏറ്റവും സമൃദ്ധമായ മഴപ്പെയ്ത്ത് എന്ന് കാലാവസ്ഥാനിരീക്ഷകര്‍ സാക്ഷ്യം വഹിച്ച മഴ നമുക്ക് ലഭിച്ചു. പക്ഷേ അപ്പോഴേക്കും കഴിഞ്ഞ മൂന്ന് മാസം നാം അനുഭവിച്ച വരള്‍ച്ചാകെടുതികള്‍ വിസ്മൃതിയിലേക്കാണ്ടു.പെയ്യുന്ന മഴ ഭൂമിയില്‍ താഴാനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ച മനസ്സുകള്‍ വളരെ വളരെ വിരളമാണ്.പെയ്ത മഴയുടെ ഭൂരിഭാഗവും എവിടെയും തങ്ങി നില്‍ക്കാതെ കടലില്‍ എത്തിച്ചേരുകയും ചെയ്തു.വെള്ളം കണ്മുമ്പിലൂടെ ഒഴുകിപ്പോകുമ്പോള്‍ അത് പാഴായിപ്പോകുന്നതിന്റെ വേദന ഒരു കേരളീയനും അനുഭവിക്കുന്നില്ല.
കര്‍ണ്ണാടകയില്‍ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി നടത്തുന്ന എന്റെ മാനന്തവാടിയിലെ സുഹൃത്ത് പവിത്രേട്ടന്റെ വാക്കുകള്‍ ആണ് നമ്മുടെ ഓരോ മഴയിലും എന്റെ കാതില്‍ ഇരമ്പുന്നത്.അത് ഇത്ര മാത്രമായിരുന്നു - “ ഈ മഴ കര്‍ണ്ണടകയില്‍ ആയിരുന്നു ലഭിച്ചതെങ്കില്‍ അവര്‍ ഭൂമിയില്‍ സ്വര്‍ണ്ണം വിളയിക്കുമായിരുന്നു.“ വളരെ അര്‍ഥപൂര്‍ണ്ണമായ , അനുഭവത്തില്‍ നിന്നുള്ള ആ സാക്ഷ്യം നാം ഗൌനിക്കുന്നേ ഇല്ല.
പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യുമ്പോഴും പ്രകൃതി കലി തുള്ളുമ്പോഴും അതേപറ്റി ചിന്തിക്കാനും സംസാരിക്കാനും വളരെ കുറച്ച് പേര് മാത്രമേ ഇന്നും മുന്നോട്ട് വരുന്നുള്ളൂ എന്നത് , ഭൌതിക-ബൌദ്ധിക നിലവാരങ്ങളില്‍ ഏറെ ഉയര്‍ന്ന് നില്ക്കുന്ന കേരളത്തിന്റെ ദുരവസ്ഥയെയാണ് സൂചിപ്പിക്കുന്നത്.ഒരൊറ്റ മാസത്തെ ഇടവേളയില്‍ കഠിനമായ വരള്‍ച്ചയും പേമാരിയും മാറി മാറി അനുഭവിച്ചിട്ടും നമ്മുടെ കണ്ണുകള്‍ പ്രകൃതിയിലേക്ക് തുറക്കാന്‍ മടിക്കുന്നു.ഇതിന് നാം നല്‍കേണ്ട വില ഒരു പക്ഷേ ഭൂമിയിലെ ജീവന്റെ നിലനില്‍പ്പ് തന്നെയായിരിക്കും എന്നത് ഒരു താക്കീതായി നമ്മുടെ മുമ്പിലുണ്ടാകട്ടെ.

6 comments:
natural bounty in wrong hands
ഓര്‍മ്മയുണ്ടായിരിക്കണം.......
ആശംസകള്‍
കുമളിയിൽനിന്നും മധുരറൂട്ടിൽ സഞ്ചരിച്ചാൽ കാണാം നമ്മുടെ വെള്ളംകൊണ്ട് തമിഴ്നാട് നടത്തുന്ന കാർഷികമായാജാലം...
ഇനിയും മലയാളിയ്ക്ക് പ്രകൃതിയേക്കുറിച്ച് ചിന്തിയ്ക്കുവാൻ ഒരു കൊടിയ വേനൽക്കാലം കൂടി വരണമെന്ന് തോന്നുന്നു.
പ്രകൃതിയെ ചൂഷണം ചെയ്യുന്നതിനെക്കുറിച്ചുള്ള മറ്റൊരു ലേഖനം
http://bhoogolam.blogspot.in/2013/04/blog-post.html
മലയാളത്തിന്റെ കണ്ണു തുറപ്പിക്കട്ടെ ഈ ലേഖനം..
ആശംസകൾ...
മലയാളിയുടെ പക്കല്‍ ഒരുപാട് പണമുണ്ട്... വെള്ളം വേണ്ടപ്പോള്‍ വാങ്ങാം എന്ന് മലയാളി കരുതുന്നു... പിന്നെന്തോന്നു മഴ?
Post a Comment
നന്ദി....വീണ്ടും വരിക