Pages

Sunday, July 07, 2013

ഒരു വാച്ച് വന്ന വഴി...

“ഹലോ....ആം ഐ ടോക്കിംഗ് റ്റു മിസ്റ്റര്‍ ആബിദ് ?” മാസങ്ങള്‍ക്ക് മുമ്പ് എന്റെ മൊബൈല്‍ഫോണിലേക്ക് വിളീച്ച് ഒരാള്‍ ചോദിച്ചു.

“എന്റെ ഫോണിലേക്ക് വിളീച്ചാല്‍ യൂ വില്‍ ബീ ടോക്കിംഗ് റ്റു ആബിദ് ...” ഞാന്‍ മറുപടി നല്‍കി

“ഓ.കെ....അയാം അതുല്‍ മിശ്ര ഫ്രം ബാംഗ്ലൂര്‍...”

“ഓ.കെ...”

“യൂ...നോ....ആസ് പെര്‍ AICTE ഡയരക്ഷന്‍ എവെരി കാമ്പസ് ഹാഡ് എ ടൈ അപ് വിത് മൈക്രോസോഫ്റ്റ് ഇന്‍ ക്ലൌഡ്....” പറയുന്നത് എന്തിനെപറ്റിയാണെന്നറിയില്ലെങ്
കിലും എല്ലാത്തിനും ഓ.കെ പറഞ്ഞുകൊണ്ട് ഞാന്‍ സമാധാനത്തോടെ കേട്ടു.ഈ വിഷയത്തില്‍ ഞാന്‍ സീറോ ആയതിനാല്‍ നല്ലൊരു ശ്രോതാവുക എന്ന ആരുടെയോ വാക്ക് ഞാന്‍ അക്ഷരം പ്രതി കേട്ടു.

ദിവസങ്ങള്‍ കഴിഞ്ഞു.വീണ്ടും ഒരു ഫോണ്‍ കാള്‍ വന്നു.
“ഹെലോ...ആപ് ആബിദ് ഹേം ന?”

“ആമ...” ഹിന്ദിയിലുള്ള ചോദ്യത്തിന് പെട്ടെന്ന് നാവ് ഉത്തരം പറഞ്ഞത് തമിഴിലാണ്.

“മേം...ബാംഗ്ലൂര്‍ സെ അംകുര്‍ തിവാരി ഹും...“

“ഹാം...ബോലൊ...”

“ആപ് സമഝാഹെ..... AICTE നിര്‍ദ്ദേഷന്‍ ദിയ ഹെ....” മുമ്പ് ഇംഗ്ലീഷില്‍ കേട്ടതിന്റെ ഹിന്ദി വെര്‍ഷന്‍ മുഴുവന്‍ ക്ഷമയോടെ ഞാന്‍ വീണ്ടും കേട്ടു.പിന്നീട് ഈ വിളികള്‍ മൂന്നോ നാലോ തവണ ഞാന്‍ വീണ്ടൂം വീണ്ടൂം കേട്ടു.ഇക്കഴിഞ്ഞ ആഴ്ച എന്റെ ഇ-മെയില്‍ ഇന്‍ബോക്സില്‍ ഒരു മെയില്‍ വന്നു.
Thank you for participating in the Microsoft ‘ The Cloud in EDU IT Managers Campaign
 
As per the eligibility criterion of the Program, your gift i.e. Watch has been dispatched. The courier details are as follows:“!!!!

അന്ന് ഞാന്‍ കോളേജ് ഓഫീസിലെത്തിയപ്പോള്‍ പാര്‍സലായി വന്ന ഒരു ചെറിയ പെട്ടി എനിക്ക് കൈമാറി.തിരിച്ച് എന്റെ ലബോറട്ടറി റൂമിലെത്തിയപ്പോള്‍ ഞാന്‍ ശ്രദ്ധാപൂര്‍വ്വം പെട്ടി തുറന്നു - സില്‍‌വര്‍ നിറത്തിലുള്ള ഒരു Calvin Klein വാച്ച്!!

റാഡൊ,സൈക്കോ 5,എച്.എം.ടി,ടൈറ്റാന്‍,വെസ്റ്റര്‍ ഇത്രയൊക്കെയേ വാച്ച് കമ്പനികളെപറ്റി എനിക്ക് വിവരം ഉള്ളൂ.അതിനാല്‍ സൌജന്യമായി കിട്ടിയ ഇത് ഏതോ ലോക്കല്‍ എന്ന നിലയില്‍ ഞാന്‍ ഒരു മൂലയില്‍ ഇട്ടു.കഴിഞ്ഞ ദിവസം, ഞാന്‍ ഇപ്പോള്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന വാച്ച് ലുലുമോള്‍ക്ക് വേണം എന്ന് പറഞ്ഞപ്പോള്‍ അതവള്‍ക്ക് കൊടുത്ത് ഞാന്‍ Calvin Klein നെ കയ്യില്‍ കെട്ടി.

അന്ന് ഒരു കൌതുകത്തിനായി ഞാന്‍ ഗൂഗിളീല്‍ Calvin Klein തപ്പി.Calvin Kleinന്റെ ഭംഗിയാര്‍ന്ന വിവിധ തരം മോഡലുകള്‍ കണ്ട് ഞാന്‍ ഞെട്ടിപ്പോയി.എന്റെ കയ്യില്‍ ഇരിക്കുന്ന മോഡലും അതില്‍ കണ്ടു.വില 105 പൌണ്ട്!ഒരു പൌണ്ട് എന്നാല്‍ 90.89 രൂപ.എന്ന് വച്ചാല്‍ എന്റെ കയ്യില്‍ കെട്ടിയ ഈ വാച്ചിന്റെ വില വെറും 9543.45 രൂപ മാത്രം!!!

നല്ലൊരു കേള്‍വിക്കാരനാവുക എന്നതിന്റെ വില അന്നേരം എനിക്ക് നന്നായി ബോധ്യപ്പെട്ടു.

4 comments:

Areekkodan | അരീക്കോടന്‍ said...

എന്ന് വച്ചാല്‍ എന്റെ കയ്യില്‍ കെട്ടിയ ഈ വാച്ചിന്റെ വില വെറും 9543.45 രൂപ മാത്രം!!!

ajith said...

എനിക്ക് തരുമോ ആ കാല്‍വിന്‍ ക്ലെന്‍

Echmukutty said...

അമ്പടാ... ഇങ്ങനേം വാച്ചു കിട്ടും.... കൊള്ളാം..അജിത്തേട്ടന്‍ ചോദിച്ച സ്ഥിതിക്ക് ഞാന്‍ ഇനി ചോദിക്കുന്നില്ല...

കാളിയൻ - kaaliyan said...

ആ നമ്പർ ഒന്ന് പറയണേ .. മിസ്സ്‌ കാൾ അടിച്ചു നോക്കാലോ

Post a Comment

നന്ദി....വീണ്ടും വരിക