Pages

Wednesday, August 14, 2013

"If there is a will , there is a way " - 2


        ചർച്ച കഴിഞ്ഞ് ,റോഡിന്റെ മറുവശത്ത് നിൽക്കുകയായിരുന്ന എന്റെ നേരെ തിരിഞ്ഞ് റഹീം മാഷ് പറഞ്ഞു
 “സാറെ..ആളെ പിടികിട്ടി.രണ്ട് സ്റ്റോപ്പ് അപ്പുറമാനമുക്ക് നടക്കാം

“ഓ.കെ ഞാൻ റെഡി.”ഞങ്ങൾ നടത്തം ആരംഭിച്ചു.അപ്പോൾ തൊട്ടു മുന്നിൽ കണ്ട ഒരു ചേട്ടനോട് വെറുതെ ഒരു ചോദ്യം ചോദിച്ചു 

‘ചേട്ടാ.പള്ളിമുക്കിലേക്ക് എത്ര ദൂരം കാണും?”

“2 കിലോമീറ്റർ !!“

“ങേ!!എങ്കിൽ നമുക്ക് ബസ്സിൽ പോകാം” ഞങ്ങൾ രണ്ട് പേരും പറഞ്ഞത് ഒരുമിച്ചായിരുന്നു.

അങ്ങനെ മറ്റൊരു ബസ്സിൽ ഞങ്ങൾ പള്ളിമുക്കിലെത്തി.വീണ്ടും ഒരു ഓട്ടോക്കാരനോട് വഴി ചോദിച്ചു.നടക്കാവുന്ന ദൂരമേ ഉള്ളൂ എന്ന് പറഞ്ഞതിനാൽ ഞങ്ങൾ വീണ്ടും നടക്കാൻ തീരുമാനിച്ചു.ശ്രീ.ജോണിന് നൽകാനായി എന്തെങ്കിലും വാങ്ങാൻ മുന്നിൽ കണ്ട കടയിൽ കയറി.സാധനം വാങ്ങുന്നതിനിടെ ഞാൻ ചോദിച്ചു.

“സെഞ്ച്വറി ആഡിറ്റോറിയം എവിടെയാ?”

“മുന്നിൽ ഇടത്തേക്കുള്ള വഴിയിലൂടെ പോവുക

ഞങ്ങൾ വീണ്ടും നടക്കാൻ തുടങ്ങി.അല്പം വീടുകൾ പിന്നിട്ടപ്പോൾ, ഗേറ്റിൽ എവിടെയെങ്കിലും പി.വൈ ജോൺ എന്ന് കാണാൻ മനസ്സ് കൊതിച്ചു.നടത്തത്തിനിടയിൽ കണ്ട ഒരു കൊച്ചു കടയിൽ കയറി വീണ്ടും ഒരന്വേഷണം നടത്തി.

“ഏയ്അദ്ദേഹം ഇവിടെയല്ലപള്ളിമുക്ക് ആപ്പീസിനടുത്താണ് താമസം” 

“അയ്യോഅപ്പോൾ പിന്നിട്ട വഴി മുഴുവൻ തിരിച്ചു നടക്കണോ?” ഞങ്ങളിൽ ചെറിയൊരു ശങ്ക പടർന്നു.

“അല്പം വിക്കുള്ള ആളല്ലേ?” കടയുടമയുടെ കൺഫർമേഷൻ ചോദ്യം 

“അതറിയില്ല.ചന്ദനത്തോപ്പ് ഐ.ടി.ഐ യിൽ ജോലി ചെയ്തിരുന്നു.”

“ആ അതു തന്നെ.നമ്മുടെ വേണ്ടപ്പെട്ട ആളാ

“അയാൾ അണ്ടി  ആപ്പീസിന്റെ പിന്നിലാ

“പക്ഷേ ഞങ്ങളോട് പറഞ്ഞത് സെഞ്ച്വറി ഓഡിറ്റോറിയത്തിനടുത്താണെന്നാ..”

“അതെ അതിനടുത്ത് ഒരു വീടൊക്കെയുണ്ട്.പക്ഷേ ഇപ്പോൾ ഇയാൾ താമസിക്കുന്നത് ആപ്പീസിനടുത്താ” അല്പം രോഷത്തോടെ  അദ്ദേഹം പറഞ്ഞു.

“ശരിഞങ്ങൾ ഇവിടം വരെ വന്ന സ്ഥിതിക്ക് ഓഡിറ്റോറിയത്തിനടുത്ത് ഒന്ന് പോയി നോക്കട്ടെ” ഞങ്ങൾ അദ്ദേഹത്തിൽ നിന്നും രക്ഷപ്പെട്ടു.

“അപ്പോൾ ഇനി ശ്രദ്ധിക്കണംനാം കടന്നു പോകുന്നവരിൽ ആരും ആകാം അദ്ദേഹം” ഞാൻ റഹീം മാഷിനോട് പറയുന്നതിനിടക്ക് ഒരാൾ സ്കൂട്ടറിൽ വളരെ സാവധാനം ഞങ്ങളുടെ എതിർവശത്തേക്ക് പോയി. ഞാൻ അയാളെ വെറുതേ ഒന്ന് വീക്ഷിച്ചു.ഞങ്ങൾ നാലോ അഞ്ചോ സ്റ്റെപ്പുകൾ കൂടി മുന്നോട്ട് വച്ചതേയുള്ളൂ പിന്നിൽ നിന്നും ആ കടയുടമ ഞങ്ങളെ കൈകൊട്ടി വിളിച്ചു.ഞങ്ങളെ പാസ് ചെയ്ത് പോയ ആ സ്കൂട്ടർകാരനും അവിടെയുണ്ട്. ഞങ്ങൾ തിരികെ കടയിലേക്ക് നടന്നു.

(തുടരും...)

1 comments:

Areekkodan | അരീക്കോടന്‍ said...

“അപ്പോൾ ഇനി ശ്രദ്ധിക്കണം…നാം കടന്നു പോകുന്നവരിൽ ആരും ആകാം അദ്ദേഹം…” ഞാൻ റഹീം മാഷിനോട് പറയുന്നതിനിടക്ക് ഒരാൾ സ്കൂട്ടറിൽ വളരെ സാവധാനം ഞങ്ങളുടെ എതിർവശത്തേക്ക് പോയി.

Post a Comment

നന്ദി....വീണ്ടും വരിക