Pages

Wednesday, July 27, 2016

ലുഅമോളുടെ മാസം‌മാറികൾ

കുട്ടിക്കാലത്ത് മതവിദ്യാഭ്യാസത്തിനായി മദ്രസയിൽ പോകുന്ന പതിവുണ്ടായിരുന്നു.വളരെ മുമ്പ് ഓത്തുപള്ളിയിൽ പോവുക എന്നായിരുന്നു ഇതിന് പറഞ്ഞിരുന്നത്.ഞാനും അനിയനും പോയിരുന്ന മദ്രസ നടക്കാവുന്ന ദൂരത്തിലുള്ള പുത്തലം എന്ന സ്ഥലത്തായിരുന്നു.അതേ പ്രദേശത്ത് നിന്നും സ്കൂളിൽ പഠിക്കുന്ന ഒട്ടു മിക്കവരും മദ്രസയിലും സഹക്ലാസ്മേറ്റ്സ് ആയിട്ടോ തൊട്ടുയർന്ന ക്ലാസിലോ താഴ്ന്ന ക്ലാസിലോ ഉണ്ടായിരിക്കും.

എന്റെ ക്ലാസ്മേറ്റ് ആയിരുന്നു പുത്തലം സ്വദേശിയായ മുഹ്സിൻ.ഉഴുന്നൻ കുടുംബാംഗമായതിനാൽ അവൻ ഏതോ ഒരു വഴിയിലൂടെ എന്റെ കുടുംബമാണ് എന്ന് ഞാനും അനിയനും മനസ്സിലാക്കി വച്ചിരുന്നു. അക്കാലത്തെ എന്റെ പ്രധാനഹോബി ചെടി വളർത്തുക അഥവാ ഗാർഡനിംഗ് ആയിരുന്നു. മുഹ്സിനും ഇതേ ഹോബിക്കാരനായതിനാൽ, മദ്രസ വിട്ടാൽ അവന്റെ വീട്ടിൽ പോയി അവിടെയുള്ളതും ഞങ്ങളുടെ വീട്ടിൽ ഇല്ലാത്തതുമായ ചെടികൾ ശേഖരിക്കുക എന്നതായിരുന്നു പ്രധാന പരിപാടി.

ഇന്ന് എന്റെ രണ്ടാമത്തെ മോൾ ലുഅ അതേ മദ്രസയിൽ പഠിക്കുന്നു. അത്ഭുതമെന്ന് പറയട്ടെ എന്റെ ചെടി വളർത്തൽ ഹോബി അവൾക്കും കിട്ടി! മദ്രസയിൽ നിന്നും വരുമ്പോൾ അവളുടെ കയ്യിൽ ഏതെങ്കിലും ഒരു ചെടിക്കമ്പ് അല്ലെങ്കിൽ ചെടി ഉണ്ടായിരിക്കും. ഇങ്ങ്നെ കൊണ്ട് വന്ന് ഇപ്പോൾ എന്റെ മുറ്റത്ത് പല വർണ്ണത്തിലുള്ള ഇലകളോട് കൂടിയ, ഞങ്ങൾ മാസം‌മാറി എന്ന് വിളിക്കുന്ന ചെടികൾ ധാരാളമായി.



ഇതിന്റെ ഇലകൾ ഓരോ മാസവും മാറും എന്നാണ് ഈ പേരിൻറ്റെ അടിസ്ഥാനം. പക്ഷെ ഇന്നുവരെ ഈ പേരിനെ നീതീകരിക്കാൻ എന്റെ വീട്ടിലെ ഈ ചെടികൾക്ക് സാധിച്ചിട്ടില്ല.പിന്നെ കുഞ്ഞില വലിയ ഇലയാകാൻ ഒരു മാസം എടുക്കും.അപ്പോൾ അതിന്റെ ഇലകൾക്ക് സ്വാഭാവികമായും മാറ്റം ഉണ്ടാകും. കുട്ടിക്കാലത്ത് അത് മനസ്സിലാക്കാൻ മാത്രം ബുദ്ധി ഉണ്ടായിരുന്നില്ല.അതിനാൽ അങ്ങനെ മാറുന്നുണ്ട് എന്ന് മനസ്സിനെ അങ്ങ് ബോധിപ്പിച്ചു!




10-15 വർഷങ്ങൾക്ക് മുമ്പ് ഞാനും ഇതിന്റെ പല തരവും വീട്ടിൽ നട്ടു വളർത്തിയിരുന്നു.അമിതമായ മഴയിലും അമിതമായ വെയിലിലും ഈ ചെടി നശിച്ചു പോകും.മുറ്റത്തിന് നിറപ്പകിട്ട് നൽകാൻ ഏറ്റവും നല്ല ചെടിയാണ് വർഷത്തിലും മാറാത്ത മാസം‌മാറി! എങ്കിലും ഈ ചെടികളുടെ സൌന്ദര്യം ലുഅ മോളെയും ഞങ്ങളെ എല്ലാവരെയും ഒരേ പോലെ സന്തോഷിപ്പിക്കുന്നു.

10 comments:

Areekkodan | അരീക്കോടന്‍ said...

അമിതമായ മഴയിലും അമിതമായ വെയിലിലും ഈ ചെടി നശിച്ചു പോകും.മുറ്റത്തിന് നിറപ്പകിട്ട് നൽകാൻ ഏറ്റവും നല്ല ചെടിയാണ് വർഷത്തിലും മാറാത്ത മാസം‌മാറി!

© Mubi said...

ലുലുമോളെ, നല്ല ഭംഗിണ്ട് മാസംമാറി നിക്കണത് കാണാന്‍.. :)

സുധി അറയ്ക്കൽ said...

ഹാ .അത്‌ കൊള്ളാമല്ലൊ.ഇങ്ങനെയൊരു ചെടിയൊ?

Areekkodan | അരീക്കോടന്‍ said...

മുബീ...ലുലു മൂത്തവളാ...ഇത് രണ്ടാമത്തെ മോൾ ലുഅയുടെതാ...

സുധീ...ങേ! ഈ ചെടിയെ കണ്ടിട്ടില്ലെന്നോ?

© Mubi said...

സോറി... പേര് മാറി.

Areekkodan | അരീക്കോടന്‍ said...

മുബീ...മാസം മാറി , പേരും മാറി !!!

Cv Thankappan said...

വൃക്ഷലതാദികളാല്‍ അരീക്കോടന്‍ കുടുംബം തിളങ്ങിനില്‍ക്കട്ടെ!
ആശംസകള്‍ മാഷെ

Areekkodan | അരീക്കോടന്‍ said...

തങ്കപ്പേട്ടാ...മരങ്ങളും ചെടികളും ഞങ്ങള്‍ക്ക് കുടുംബാംഗങ്ങളാണ്.നന്ദി

HAMID said...

ഓരോ കഷ്ണങ്ങൾ വേണമായിരുന്നു. കാവനൂരിലേക്കാണ് :)

Areekkodan | അരീക്കോടന്‍ said...

Hamid... ഇത് 2016 ൽ എഴുതിയതാ ... ഇവ ഇപ്പോൾ വീട്ടിൽ ഇല്ല.

Post a Comment

നന്ദി....വീണ്ടും വരിക