Pages

Saturday, July 30, 2016

സൌജന്യ സേവനങ്ങൾ - കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്

പേര് സൂചിപ്പിക്കുന്നതുപോലെ യുവജനങ്ങളുടെ വിവിധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന , സർക്കാർ നാമനിർദ്ദേശം ചെയ്ത ഒരു ബോഡിയാണിത്.വിദ്യാർത്ഥികളെക്കാളും ഈ ബോർഡ് മുൻ‌ഗണന നൽകുന്നത് യുവജനങ്ങളുടെ ക്ഷേമത്തിനും മറ്റും തന്നെയാണ്. വർഷങ്ങളായി കേരളോത്സവം പോലെയുള്ള കലാ-കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നത് യുവജനക്ഷേമ ബോർഡ് ആണ്.

കാമ്പസ് ലീഡേഴ്സിനായി മൂന്നോ അഞ്ചോ ദിവസം നീണ്ടു നിൽക്കുന്ന യുവജ്യോതി ക്യാമ്പുകൾക്ക് സാമ്പത്തിക സഹായം നൽകുന്നത് ഈ ബോർഡാണ്.2011-ൽ കോഴിക്കോട്ട് ഞാൻ കൺ‌വീനറായി എൻ.എസ്.എസ് ടെക്നിക്കൽ സെല്ലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്യാമ്പ്  ഷെഡ്യൂളിൽ ഇല്ലാതെത്തന്നെ അന്നത്തെ മുഖ്യമന്ത്രി ശ്രീ.ഉമ്മൻ‌ചാണ്ടി സന്ദർശിച്ചു.

ദേശീയ യുവജനദിനവും അന്താരാഷ്ട്ര യുവദിനവും സംഘടിപ്പിക്കാനും യൂത്ത്ക്ലബ്ബുകൾക്ക് സാമ്പത്തിക പിന്തുണ ബോർഡ് നൽകുന്നുണ്ട്. കോഴിക്കോട് ജോലി ചെയ്യുമ്പോൾ അന്താരാഷ്ട്രയുവജന ദിനത്തോടനുബന്ധിച്ചുള്ള‍ ഒരു പ്രോഗ്രാം വെസ്റ്റ്‌ഹില്‍ പോളിറ്റെക്നിക്കിലും സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഗാന്ധിയന്‍ ടോക്കും സ്വാതന്ത്ര്യ സമര ക്വിസ് മത്സരവും എന്റെ കോളേജിലും ബോര്‍ഡിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു.

യുവജനങ്ങള്‍ക്കായി നാഷണല്‍ സര്‍വീസ് സ്കീമുമായി ചേര്‍ന്ന് ബോര്‍ഡ് വിവിധ പരിപാടികള്‍ നടത്തുന്നുണ്ട്.രണ്ട് വര്‍ഷം മുമ്പ് കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ വച്ച് നടത്തിയ “ഫ്യൂഷന്‍” എന്ന യുവസംരംഭക സംഗമം പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ യുവാക്കള്‍ക്ക് പ്രേരണ നല്‍കുന്നതായിരുന്നു. ഇക്കഴിഞ്ഞ വര്‍ഷം “ജീവദായിനി” എന്ന പേരില്‍ ഒരു ലക്ഷത്തിലധികം പേര്‍ ഉള്‍ക്കൊള്ളുന്ന രക്തദാതാക്കളുടെ ഓണ്‍ലൈന്‍ ഡയരക്ടറി ഉണ്ടാക്കി. “പുനര്‍ജ്ജനി” എന്ന പേരില്‍ സര്‍ക്കാര്‍ ആശുപത്രികളിലെ കേടായ ഉപകരണങ്ങളും ഫര്‍ണ്ണീച്ചറുകളും നന്നാക്കുന്ന പദ്ധതി വന്‍ വിജയമായതിനെത്തുടര്‍ന്ന് ഇത്തവണത്തെ ബജറ്റില്‍ ഏഴ് കോടി രൂപ അനുവദിച്ചിട്ടുണ്ട്.

കൂടാതെ രണ്ട് വര്‍ഷം മുമ്പ് കൊടുങ്ങല്ലൂരില്‍ വച്ച് ഒരു ദേശീയോത്ഗ്രഥന ക്യാമ്പും യുവാക്കള്‍ക്കായി സംഘടിപ്പിക്കപ്പെട്ടു.ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് നടക്കുന്ന നാഷണല്‍ യൂത്ത്ഫെസ്റ്റിവലിലും സംസ്ഥാനടീമിനെ അയക്കുന്നത് ബോര്‍ഡിന്റെ നേതൃത്വത്തിലാണ്.എന്‍.എസ്.എസ് ടീമിനെ നയിച്ചുകൊണ്ട് 2014ല്‍ ലുധിയാനയില്‍ വച്ച് നടന്ന നാഷണല്‍ യൂത്ത്ഫെസ്റ്റിവലില്‍ ഞാനും പങ്കെടുത്തിരുന്നു.

ഈ പരിപാടികളിലെല്ലാം ഫണ്ട് നേരിട്ട് തന്നത് പുനര്‍ജ്ജനിക്കും യുവജ്യോതി ക്യാമ്പിനും മാത്രമാണ്. ബാക്കിയെല്ലാം ഫണ്ട് ചെലവാക്കുന്നത് ബോര്‍ഡ് തന്നെയാണ്.

ഫണ്ട് തരുന്ന മറ്റൊരു വകുപ്പാണ് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സില്‍.അതേകുറിച്ച് അടുത്തതില്‍….


7 comments:

Areekkodan | അരീക്കോടന്‍ said...

ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് നടക്കുന്ന നാഷണല്‍ യൂത്ത്ഫെസ്റ്റിവലിലും സംസ്ഥാനടീമിനെ അയക്കുന്നത് ബോര്‍ഡിന്റെ നേതൃത്വത്തിലാണ്.

സുധി അറയ്ക്കൽ said...

തുടരട്ടെ .നല്ല കാര്യം.

Areekkodan | അരീക്കോടന്‍ said...

സുധീ...ഈ വിവരങ്ങള്‍ ഇന്ന് കുറെ കുട്ടികളുമായും പങ്കുവച്ചു.

Cv Thankappan said...

ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നത്നല്ല കാര്യം.
ആശംസകള്‍

Areekkodan | അരീക്കോടന്‍ said...

തങ്കപ്പേട്ടാ...നന്ദി

Muralee Mukundan , ബിലാത്തിപട്ടണം said...

ഫണ്ട് വരുന്ന വഴികൾ...

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ...പോകുന്ന വഴികളും!

Post a Comment

നന്ദി....വീണ്ടും വരിക