1969 നവമ്പര്‍ 19ന്
റിയോഡി ജനീറോയിലെ മരക്കാന സ്റ്റേഡിയത്തിലേക്ക് ഫുട്ബാള്‍ പ്രേമികള്‍ കുത്തിയൊഴുകി.ബ്രസീലിയന്‍
ക്ലബ്ബുകളായ സാന്റോസും വാസ്കൊ ഡ ഗാമയും തമ്മിലുളള മല്‍സരം കാണാനായിരുന്നു ഈ കുത്തൊഴുക്ക്.സാന്റോസ്
നിരയിലെ എഡ്സണ് അരാന്റസ് ഡി നാസിമെന്റൊ എന്ന പെലെ രാജ്യത്തിനും ക്ലബ്ബുകള്‍ക്കുമായി
മൊത്തം 999 ഗോള്‍ നേടിയ ശേഷമുളള മത്സരമായിരുന്നു അത്.പെലെയുടെ ആയിരാം ഗോള്‍ നേരിട്ട്
കാണാന്‍ അന്ന് മാരക്കാനാ സ്റ്റേഡിയത്തില്‍ തിങ്ങിക്കൂടിയത് 80000-ലധികം കാണികളാണ്.ഒരു
പെനാല്‍റ്റി കിക്കിലൂടെ പെലെ ആയിരം തൊട്ടു.ആ കിക്ക് എടുക്കുന്നതിന് തൊട്ടു മുമ്പ്
പെലെയുടെ മനസ്സിന്റെ അവസ്ഥ എന്തായിരുന്നിരിക്കണം എന്ന് പലയിടത്തും തപ്പി നോക്കിയെങ്കിലും
കിട്ടിയില്ല (പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ ഇംഗ്ലീഷ് പ്രോസില്‍ ഒരു പാഠം പെലെയുടെ ആയിരാമത് ഗോള്‍ എന്ന പേരിലായിരുന്നു).
ഇന്ന് എന്റെ മനസ്സും
വളരെയധികം എക്സൈറ്റഡ് ആണ്.2006 ആഗസ്തില്‍ “അരീക്കോടന്റ കാടന്‍ ചിന്തകള്‍” എന്ന പേരില്‍
ഞാന്‍ ബൂലോകത്ത് പിച്ചവച്ച് തുടങ്ങി. എന്റെ മനസ്സില്‍ തോന്നുന്ന അക്ഷരങ്ങളെ കോര്‍ത്തിണക്കുന്ന
ബ്ലോഗിന്റെ തലക്കെട്ട് പെട്ടെന്ന് തന്നെ “മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍” എന്നാക്കി
മാറ്റി. ഇപ്പോള്‍ ഇവിടെ ഞാന്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കുന്നു.ഒപ്പം
ആയിരാമത്തെ പോസ്റ്റിന്റെ പടിവാതില്ക്കലും.
അതെ ഇത് ബൂലോകത്തെ
എന്റെ 999-ആം പോസ്റ്റ് ആണ്. അഞ്ഞൂറാം പോസ്റ്റിട്ടപ്പോള്‍ പലരും ആശംസിച്ചു, ആയിരത്തിലെത്താന്‍. ഇന്ഷാ
അല്ലാഹ് രണ്ട് ദിവസത്തിനകം “മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍” ആയിരം പോസ്റ്റുകളാല്‍
ധന്യമാകും.
അന്നത്തെ പലരും ബസ്സില്‍ കയറി (ബസ്സ് മറിഞ്ഞു, സോറി മറഞ്ഞു) അപ്രത്യക്ഷരായി.വേറെ
കുറെ പേര് പ്ലസ്സിലേക്ക് കയറി.കുറെ ബ്ലോഗര്‍മാര്‍ ഫേസ്ബുക്കിലും കുടിയേറി.എങ്കിലും
അന്നും ഇന്നും എന്നെ പ്രോത്സാഹിപ്പിച്ച നിരവധി വായനക്കാര്‍ ഇപ്പോഴും എന്റെ കൂടെയുണ്ട്.ഉപചാരത്തിന്റെ
നന്ദി വാക്കുകള്‍ പറയാന്‍ ഞാന്‍ മുതിരുന്നില്ല , പകരം നേരുന്നു ഞാന്‍ ഹൃദയത്തില്‍ നിന്നുളള
നന്ദിയുടെ ഒരായിരം പൂ മൊട്ടുകള്‍.ഇനിയും പിന്തുണയും പ്രോത്സാഹനങ്ങളും പ്രതീക്ഷിച്ചു
കൊണ്ട് എന്റെ പ്രൊഫൈല്‍ ഒരിക്കല്‍ കൂടി –
നാക്കിന് തുമ്പില്‍
നര്‍മ്മമാണ് പ്രതീക്ഷിച്ചതെങ്കിലും
മൂക്കിന് തുമ്പില്‍ ശുണ്ഠിയാണ് കിട്ടിയത് – പ്രശ്നംല്ല്യ.
തലവര നന്നാവും എന്ന് വീട്ടുകാര്‍ കരുതിയെങ്കിലും
മൊത്തം കഷണ്ടി കയറി തലയിലെ “വര” തെളിഞ്ഞു
– സാരംല്ല്യ. എല്ലാവരും ജോലിക്ക് തെണ്ടിയപ്പോള്‍
ജോലി കിട്ടി കിട്ടി ഞാന്‍ തെണ്ടി-കൊഴപ്പംല്ല്യ.
അപ്പോ
എന്റെ പേര് ആബിദ് തറവട്ടത്ത്.
മലപ്പുറം ജില്ലയിലെ ഒരു പാവം അരീക്കോട്ടുകാരന്‍.
15 comments:
തലവര നന്നാവും എന്ന് വീട്ടുകാര്‍ കരുതിയെങ്കിലും
മൊത്തം കഷണ്ടി കയറി തലയിലെ “വര” തെളിഞ്ഞു – സാരംല്ല്യ.
ആയിരം പോസ്റ്റുകൾ... ഞങ്ങൾക്കൊക്കെ ഇത് സ്വപ്നങ്ങളിൽ മാത്രം...
ആശംസകൾ മാഷേ... ആശംസകൾ...
ആശംസകൾ [തുടക്കംമുതലേയുള്ള ഒരുവായനക്കാരൻ ]
വിനുവേട്ടാ...നന്ദി.ഞാനും ആയിരത്തില്‍ തൊടും എന്ന് പ്രതീക്ഷിച്ചതല്ല.പക്ഷെ എത്തിപ്പോയി !
karempvt....നന്ദി.വായന തുടരുമെന്ന് പ്രതീക്ഷിക്കുന്നു.
1000 ashamsakal mashe!
ഓ!!!അരീക്കോടൻ സർ!!!ആയിരമായിരം അനുമോദനങ്ങൾ!!!!!
Sivanandji...Thanks
സുധീ...സ്വീകരിച്ചു.
ആയിരാമത്തെ പോസ്റ്റാണ് ആദ്യം വായിച്ചത്. അവിടെ ആശംസിച്ചിട്ടുണ്ട്... എന്നാലും സന്തോഷം കൊണ്ട് ഇവിടെ വീണ്ടും... :)
ആയിരാമത്തെ പോസ്റ്റിന്റെ ഗോൾ പോസ്റ്റിൽ എത്തി നിൽക്കുന്ന ആബിദിന് ആശംസകൾ. ഇനി ഒന്ന് തൊടുത്തു വിടുകയേ വേണ്ടൂ. ഗോ....ൾ. 1000 പോസ്റ്റ്.
ഇങ്ങിനെ പോട്ടെ ആബിദേ. മനസ്സിൽ തോന്നിയ കുറെ കാര്യങ്ങൾ എഴുതി. കുറെ പ്പേർക്ക് ഇഷ്ട്ടപ്പെട്ടു. ആരെയും അതിയായി വേദനിപ്പിച്ചില്ലെങ്കിൽ അത്രയും ആയി. അത് നടക്കില്ല. കാരണം,തോന്നുന്നത് എഴുതുമ്പോൾ മറ്റു പലർക്കും അത് ഇഷ്ട്ടപ്പെട്ടു എന്ന് വരില്ല.
എഴുതുക അത് മാത്രം ആശംസിക്കുന്നു.
മുബീ...ആയിരമോ തൊള്ളായിരമോ വലുത് എന്ന കുട്ടിക്കാല ചോദ്യം ഓർമ്മ വന്നു.സന്തോഷം.
ബിപിനേട്ടാ...അധികം ആരെയും വേദനിപ്പിച്ചിട്ടില്ല എന്ന് തന്നെ കരുതുന്നു.പക്ഷെ ഇഷ്ടക്കേട് ഒരുപാട് ഉണ്ടായിട്ടുണ്ടാകും.ആശംസകൾക്കും പിന്തുണക്കും നന്ദി.
കുന്നും,കുഴിയും,സമതലങ്ങളും താണ്ടിയിറങ്ങി ഇവിടെയെത്തുമ്പോള്‍ ഒരു കുളിര്ക്കാറ്റുക്കൊണ്ട ആശ്വാസമാണ്.നര്‍മ്മരസപ്രധാനമായ രചനകള്‍ ഇനിയുമിനിയും ഉണ്ടാകട്ടെ.
ആശംസകള്‍ മാഷെ
തങ്കപ്പേട്ടാ...എല്ലാ നല്ല വാക്കുകള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും നന്ദി
സഹസ്രാബിദൻ...!
ആയിരമായിരം അഭിനന്ദനങ്ങൾ കേട്ടൊ മാഷെ...
മുരളിയേട്ടാ...നന്ദി നന്ദി നന്ദി
Post a Comment
നന്ദി....വീണ്ടും വരിക