കേരള ടെൿനോളജിക്കൽ യൂണിവേഴ്സിറ്റി എന്ന സാങ്കേതിക സർവ്വകലാശാല 2014ൽ ആണ് നിലവിൽ വന്നത്. വയനാട് ഗവ്. എഞ്ചിനീയറിംഗ് കോളേജിൽ എന്റെ പ്രിന്‍സിപ്പാള്‍ ആയിരുന്ന ഡോ. കുഞ്ചെറിയ പി ഐസക് സാര്‍ ആയിരുന്നു കെ.ടി.യുവിന്റെ ആദ്യ വൈസ് ചാന്‍സലര്‍.എന്‍.എസ്.എസ് പ്രവര്‍ത്തനത്തിലൂടെ ചിരപരിചിതനായ ഡോ.എം.അബ്ദുറഹ്മാന്‍ സാര്‍ പ്രോ വൈസ് ചാന്‍സലറും. ഈ അടുത്ത് വി.സി രാജി വച്ചൊഴിഞ്ഞതിനാല്‍ പി.വി.സിക്കും സ്ഥാനം നഷ്ടമായി.
സാങ്കേതിക സർവ്വകലാശാലയുമായി പ്രത്യേകിച്ച് ഒരു ബന്ധവും ഇല്ലാതെ കഴിഞ്ഞ മൂന്ന് വര്‍ഷം കടന്നുപോയി. ഇപ്പോള്‍ കോഴിക്കോട്ടേക്ക് സ്ഥലം മാറ്റം കിട്ടിയതോടെ ഞാനും അതിന്റെ വലയത്തിലെത്തി.മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം, ഇന്നലെ ആദ്യമായി ഞാന്‍ യൂണിവേഴ്സിറ്റി പരീക്ഷയുടെ ഇന്‍വിജിലേഷന്‍ ഡ്യൂട്ടി എടുത്തു.അപ്പോഴാണ് സാങ്കേതിക സർവ്വകലാശാല പരീക്ഷ നടത്തിപ്പില്‍ ഏറെ മുന്നേറിയത് ഞാന്‍ നേരിട്ടറിഞ്ഞത്.
കുട്ടികളുടെ ഹാജര്‍ രേഖപ്പെടുത്തുന്നതോടൊപ്പം ഓരോ പേപ്പറിനും ഒരു ബാര്‍ കോഡ് നല്‍കും. ഈ ബാര്‍കോഡ് കുട്ടിയുടെ പരീക്ഷ പേപ്പറിന്റെ മുന്‍വശത്ത് മുകളിലും മാര്‍ക്ക് രേഖപ്പെടുത്തുന്ന സ്ഥലത്തും ഉത്തരക്കടലാസിന്റെ അവസാന പേജിലും ഒട്ടിക്കും. ഇതുവഴി അറ്റന്‍ഡന്‍സ് ഷീറ്റും ഉത്തരക്കടലാസും ഡിജിറ്റല്‍ സംവിധാനത്തിലൂടെ ബന്ധിപ്പിക്കപ്പെടുന്നു. സാങ്കേതിക സർവ്വകലാശാലക്ക് തികച്ചും അനുയോജ്യമായ രീതി.
വര്‍ഷങ്ങളായി തുടരുന്ന രീതിയാണെങ്കിലും ഇന്നാണ് ആദ്യമായി ഞാന്‍ ഇത് കാണുന്നതും പ്രവര്‍ത്തിക്കുന്നതും. ഇന്‍വിജിലേറ്റര്‍ക്ക് അല്പം ചില ബുദ്ധിമുട്ടുകള്‍ തുടക്കത്തില്‍ ഉണ്ടെങ്കിലും മൂല്യനിര്‍ണ്ണയം ഒഴികെ, ശേഷം വരുന്ന എല്ലാ പ്രവര്‍ത്തനങ്ങളും വളരെ സുഗമമാക്കുന്ന ഈ രീതി എല്ലാ യൂണിവേഴ്സിറ്റികള്‍ക്കും സ്വീകരിക്കാവുന്നതുമാണ്.

1 comments:
സാങ്കേതിക സർവ്വകലാശാലക്ക് തികച്ചും അനുയോജ്യമായ രീതി.
Post a Comment
നന്ദി....വീണ്ടും വരിക