വയനാട് ചുരം (പപ്പുവേട്ടന്റെ താമരശ്ശേരി ചൊരം തന്നെ) കയറിയപ്പോൾ
ഇത്തവണത്തെ യാത്രയും മഴ മുടക്കുമോ എന്ന ഉൾഭയം തുടങ്ങി. പ്രതീക്ഷിച്ച പോലെ മീനങ്ങാടി കഴിഞ്ഞതും മഴ കോരിച്ചൊരിയാൻ തുടങ്ങി. റോഡ് വക്കിൽ തന്നെ കണ്ട “ഊട്ടുപുര” യിൽ കയറി ഊൺ കഴിച്ചു.നല്ല ഭക്ഷണം എന്നല്ല , അടിപൊളി ഭക്ഷണം. ഊണും മഴ അല്പം തോരുന്നത് വരെ വിശ്രമവും എടുത്ത് വീണ്ടും യാത്ര ആരംഭിച്ചു.
മുത്തങ്ങ ചെക്ക് പോസ്റ്റ് കഴിഞ്ഞതോടെ കാടിന്റെ തണുപ്പ് ശരീരത്തിലേക്ക് അരിച്ച് കയറാൻ തുടങ്ങി.പുറത്ത് അപ്പോഴും മഴ പൊടിയുന്നുണ്ടായിരുന്നു. ഒരു മാസത്തിലേറെയായി ആവശ്യത്തിന് മഴ ലഭിച്ചതിനാൽ കാടും അടിക്കാടും ഹരിതാഭമായി മാറിയിരുന്നു. കാട്ടിൽ പ്രവേശിച്ചതോടെ മാനും മയിലും ഇരു വശങ്ങളിലും പ്രത്യക്ഷപ്പെടാൻ തുടങ്ങി. മുൻ യാത്രകളിലും ഇവയെ സ്ഥിരം കണ്ടിരുന്നതിനാൽ കുട്ടികൾക്ക് ഒരു പുതുമ അനുഭവപ്പെട്ടില്ല. ഉള്ളിൽ ഭയമുണ്ടെങ്കിലും കാട്ടിൽ സ്വൈരവിഹാരം നടത്തുന്ന ഒരു കുട്ടിക്കൊമ്പനെയോ കടുവയെയോ കാണാൻ മനസ്സ് കൊതിച്ചു.
മൂലെഹള്ളി ചെക്ക് പോസ്റ്റും പിന്നിട്ടതോടെ മഴ മാറി ആകാശം തെളിയാൻ തുടങ്ങി. അതോടെ ഗുണ്ടൽപ്പേട്ടിലെ കാലാവസ്ഥയുടെ ഏകദേശ ചിത്രം മനസ്സിലും തെളിഞ്ഞു. കാട്ടിലെ കാഴ്ചകൾക്ക് കൂടുതൽ സമയം നൽകാതെ ഞാൻ ആകിസിലേറ്ററിൽ കാല് വച്ചു. പക്ഷെ ഇടക്കിടക്കുള്ള ഹമ്പ് വേഗതയെ നിയന്ത്രിച്ചു കൊണ്ടിരുന്നു.
കാട് കഴിഞ്ഞതോടെ ഇരുവശത്തും കൃഷിയിടങ്ങൾ കാണാൻ തുടങ്ങി. അധികം മുന്നോട്ട് പോകുന്നതിന് മുമ്പ് തന്നെ പൂ പാടങ്ങളും പ്രത്യക്ഷപ്പെടാൻ തുടങ്ങി. പക്ഷെ അവയെല്ലാം റോഡിൽ നിന്നും ഏറെ അകലെയായിരുന്നു. അടുത്തെങ്ങും ആൾക്കാരെ കാണാത്തതിനാൽ കാറിൽ നിന്ന് തന്നെ കാഴചകൾ ആസ്വദിച്ച് ഞങ്ങൾ മുന്നോട്ട് നീങ്ങി.
സമയം ഏകദേശം നാല് മണിയോട് അടുത്തപ്പോൾ ഞങ്ങൾ പ്രതീക്ഷിച്ച സ്ഥലത്ത് എത്തി. നാലഞ്ച് കാറുകൾ പാർക്ക് ചെയ്തിരിക്കുന്നതിന് തൊട്ടടുത്ത് ഒരു ഭാഗത്ത് ചെണ്ടുമല്ലി(മല്ലിക)ത്തോട്ടവും തൊട്ടടുത്ത് തന്നെ വാടാർ മല്ലിത്തോട്ടവും.
ഞാൻ കാർ സൈഡാക്കിയതോടെ ഒരു ഗ്രാമീണൻ എന്റെ അടുത്ത് ഓടി എത്തി. അദ്ദേഹം പറഞ്ഞത് തിരിഞ്ഞില്ലെങ്കിലും ഒരാൾക്ക് പത്ത് രൂപ കൊടുത്താൽ അകത്ത് കയറി കാണാനും ഫോട്ടോ എടുക്കാനും പറ്റും എന്നാണ് പറയുന്നത് എന്ന് ഞാൻ മനസ്സിലാക്കി. തുച്ഛമായ ആ പ്രവേശന ഫീസിന് പോലും വില പേശുന്ന മലയാളികളെ അവിടെ കണ്ടു. കുട്ടികൾക്കടക്കമുള്ള പൈസ കൊടുത്ത് ഞാനും കുടുംബവും പൂക്കളുടെ ലോകം ശരിക്കും ആസ്വദിച്ചു.
വാടാർമല്ലിത്തോട്ടം മറ്റൊരു കാവൽക്കാരന്റെ കീഴിലായിരുന്നതിനാൽ അത് പുറത്ത് നിന്നും ക്യാമറയിൽ പകർത്തി.
സൈഡ് റോഡിലൂടെ ഇനിയും മുന്നോട്ട് പോയാൽ ഇരു ഭാഗത്തും നിരവധി തോട്ടങ്ങളുണ്ട്. ചെണ്ടുമല്ലിയും വാടാർമല്ലിയും സൂര്യകാന്തിയും എല്ലാം വിളവെടുപ്പിന് പാകമായി നിൽക്കുന്നുണ്ട്. ഏതോ മലയുടെ താഴ്വാരത്തേക്ക് പോകുന്ന ആ റോഡിലൂടെ കുടുംബസമേതം യാത്ര ചെയ്യുന്നത് സുരക്ഷിതമല്ല എന്നതിനാൽ ഞാൻ അങ്ങോട്ട് പോയില്ല.
ഓണത്തിന് തൊട്ടു മുമ്പാണ് ഞാൻ ഈ യാത്ര പോയത്. ഓണക്കാലത്ത് കോഴിക്കോട്ടങ്ങാടിയിൽ കാണുന്ന പൂക്കൂമ്പാരങ്ങളുടെ ഉറവിടം തേടിയുള്ള യാത്ര. പക്ഷെ അവിടെ എത്തിയപ്പോഴാണ് അറിഞ്ഞത് ഈ പൂ കൃഷി കേരളത്തിലെ ഓണം ലക്ഷ്യം വച്ചല്ല , മറിച്ച് പെയിന്റ് വ്യവസായത്തിൽ ഉപയോഗിക്കുന്നതിന് വേണ്ടിയാണെന്ന്. ഗുണ്ടൽപ്പേട്ടിലെ ചെണ്ടുമല്ലിത്തോട്ടങ്ങൾ കാണാൻ പറ്റിയ സമയം ജൂലൈ രണ്ടാം വാരം മുതലാണ്. മഴയില്ലെങ്കിൽ നന്നായി ആസ്വദിക്കാൻ പറ്റിയ ഒരു യാത്ര.
ഗോപാലസ്വാമി ബേട്ടയിലും പോകാൻ ഉദ്ദേശിച്ചിരുന്നു. നാട്ടിലേക്കുള്ള മടക്കം മുതുമല വന്യജീവി സങ്കേതത്തിലൂടെ പ്ലാൻ ചെയ്തിരുന്നതിനാൽ ഗോപാലസ്വാമി ബേട്ടയിൽ പോകാൻ സാധിച്ചില്ല.മാത്രമല്ല സ്വന്തം വാഹനം ഗുണ്ടല്പേട്ടിൽ പാർക്ക് ചെയ്ത് സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസ്സിലേ ഇപ്പോൾ അങ്ങോട്ട് പോകാൻ പറ്റൂ എന്നും കേട്ടു (മാറ്റമുണ്ടോ എന്നറിയില്ല). ബന്ദിപ്പൂർ വഴിയുള്ള ആ മടക്കയാത്ര ജീവൻ കയ്യിൽ പിടിച്ചു കൊണ്ടുള്ളതായിരുന്നു !!
കടമെടുത്ത ചില വിവരങ്ങൾ താഴെ.
Travel Info - GopalaswamiBetta
Gopalapuram, a remote village near Himavad Gopalaswamy Betta, is famous for its Flower fields. There are umpteen such villages in and around Gopalaswami Betta. Gopalaswami Betta is a hill (betta in Kannada) located in the Chamarajanagar district of the state of Karnataka, at a height of 1454 m India and is extensively wooded. It is also the highest peak in the Bandipur National Park. It lies in the core area of the Bandipur National Park and is frequented by wild life including elephants.
Get There: The hill station is situated 16 km southwest of Gundlupet. There are two routes leading to the spot. (1) Gopalapura - Kumagahalli (2) Gundi Vijayapura- Hangala. Start from Gundlupet, continue in the same Ooty-Mysuru road towards Bandipur. Nearly 8 Kms after Gundlupet, turn right from a junction called Hangala towards Gopalaswamy betta. There is a motorable road all the way to the top of the hill. Karnataka State Road Transport Corporation (KSRTC) buses ply from Gundlupet to this hill. Mysuru(75km). Kozhikode(180km), Bangaluru(220) km.
Contact:http://www.himavadgopalaswamy.org.in/
Stay: (Stay at Gundelpet or Bandipur). Misty Rock, Gundelpet: ` 08229 223331. Forest Guest House at Bandipur. Enquirse 08229-236051, Jungle Lodges For Booking 080-40554055. Best Season:Through out the year. Timings: Visitors are allowed only from around 8:30 AM till 4:00 PM.

1 comments:
മുത്തങ്ങ ചെക്ക് പോസ്റ്റ് കഴിഞ്ഞതോടെ കാടിന്റെ തണുപ്പ് ശരീരത്തിലേക്ക് അരിച്ച് കയറാൻ തുടങ്ങി.പുറത്ത് അപ്പോഴും മഴ പൊടിയുന്നുണ്ടായിരുന്നു.
Post a Comment
നന്ദി....വീണ്ടും വരിക