ആധുനികതയുടെ കുത്തൊഴുക്കിൽ എവിടെയോ വച്ച് നമുക്ക് നഷ്ടപ്പെട്ട ഒരു നിധിയാണ് ഹരിതകലാലയം. നളന്ദയും തക്ഷശിലയും ശാന്തിനികേതനും മറ്റും ലോകത്തിന് തന്നെ മാതൃകയായ ഹരിതകാമ്പസുകളായിരുന്നു. നമുക്ക് നഷ്ടമായ ആ സംസ്കാരത്തെയും നാഗരികതയെയും തിരിച്ചുപിടിച്ചില്ലെങ്കിൽ അനന്തരഫലങ്ങൾ ഭയാനകമായിരിക്കും. പ്രളയാനന്തര കേരളത്തിൽ നദികൾ നമുക്ക് തിരിച്ച് തന്ന മാലിന്യ കൂമ്പാരങ്ങൾ മേൽ പ്രവർത്തനം അടിയന്തിരമായി തുടങ്ങേണ്ടതിന്റെ ആവശ്യകത വിളിച്ചോതുന്നു.
കേരളത്തിലെ മിക്ക കാമ്പസുകളും ഒറ്റനോട്ടത്തിൽ ഗ്രീൻ കാമ്പസ് ആണ്. പക്ഷെ അവയിൽ മിക്കതും ക്ലീൻ കാമ്പസല്ല. കാമ്പസുകൾ പരിസ്ഥിതി സൗഹൃദമാക്കുന്നതിലൂടെ നമുക്ക് ഒരേ സമയം ഗ്രീൻ കാമ്പസും ക്ലീൻ കാമ്പസും സൃഷ്ടിക്കാൻ സാധിക്കും. സേവന സന്നദ്ധതയും അല്പം നൂതന ആശയങ്ങളും ഉണ്ടെങ്കിൽ മുതൽ മുടക്കില്ലാതെ സാധ്യമാകുന്നതാണ് ഹരിത കാമ്പസ് എന്ന ആശയം '
കാട് മൂടിക്കിടക്കുന്ന സ്ഥലങ്ങൾ അല്പാല്പമായി വൃത്തിയാക്കി പച്ചക്കറിത്തോട്ടങ്ങളും ഔഷധസസ്യോദ്യാനങ്ങളും ശലഭോദ്യാനങ്ങളും ഉണ്ടാക്കാം. ലഭ്യമാകുന്ന മഴയിൽ അല്പമെങ്കിലും ശേഖരിക്കാനുളള കൊച്ചു കൊച്ചു മാർഗ്ഗങ്ങൾ സ്വീകരിക്കാം. വെള്ളത്തിന്റെയും ഊർജ്ജത്തിന്റെയും ഉപയോഗം മിതപ്പെടുത്താൻ പരിശീലിക്കാം. ഒപ്പം കാമ്പസിൽ അനാവശ്യമായി ഒന്നും വലിച്ചെറിയപ്പെടുന്നില്ല എന്ന് ഉറപ്പ് വരുത്തുന്ന ഹരിതസേനയായും നമുക്ക് മാറാം. മോട്ടോർ വാഹനങ്ങളുടെ ഉപയോഗം നിയന്ത്രിച്ചും കൂടുതൽ മരങ്ങൾ നട്ടുപിടിപ്പിച്ചും അന്തരീക്ഷത്തിലെ കാർബൺ അളവിനെ നിയന്ത്രിക്കുകയും ചെയ്യാം. വൃത്തിയുള്ള ഹരിതാഭമായ കാമ്പസ് - എന്റെ ഉത്തരവാദിത്വം എന്നതാകട്ടെ നമ്മുടെ ഓരോരുത്തരുടെയും ഇനിയുള്ള മനോഗതം.
(ഒക്റ്റോബര്‍ 2ന് എറണാകുളത്ത് ക്ലീൻ കാമ്പസ് - ഗ്രീൻ കാമ്പസ് സംസ്ഥാനതല ഉത്ഘാടനത്തോടനുബന്ധിച്ച് എന്‍.എസ്.എസ് ടെക്നിക്കല്‍ സെല്ലിനായി തയ്യാറാക്കിയ റൈറ്റ് അപ്)

2 comments:
വൃത്തിയുള്ള ഹരിതാഭമായ കാമ്പസ് - എന്റെ ഉത്തരവാദിത്വം എന്നതാകട്ടെ നമ്മുടെ ഓരോരുത്തരുടെയും ഇനിയുള്ള മനോഗതം.
വളരെ സമയോചിതമായ ഒന്ന്. പ്രകൃതിയോട് ചെയ്യുന്നതിന് ഒരു തിരിച്ചടി ഉണ്ടാകുമെന്ന്‍ ഇനിയെങ്കിലും നമ്മള്‍ മനസ്സിലാക്കിയില്ലെങ്കില്‍..
Post a Comment
നന്ദി....വീണ്ടും വരിക