Pages

Thursday, June 13, 2019

ഗുരുമുഖം തേടി ലിദുമോനും

            മാതാവാകുന്നതും പിതാവാകുന്നതും ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസമായിരിക്കും. നാല് തവണ ഈ സന്തോഷം അനുഭവിക്കാന്‍ ദൈവം എന്നെ അനുഗ്രഹിച്ചു. മക്കള്‍ വിദ്യാഭ്യാസം തുടങ്ങുന്ന ദിവസമാണ് മാതാപിതാക്കളുടെ സന്തോഷത്തിന്റെയും മക്കളുടെ കണ്ണീരിന്റെയും ദിനം. ബലൂണും മിഠായിയും പായസവും ഒക്കെയായി സ്കൂളധികൃതര്‍ കുട്ടികളെ സ്വീകരിക്കുന്ന ഇന്നത്തെ കാലത്ത് കുട്ടികളുടെ കണ്ണീര്‍ അപൂര്‍വ്വമാണ്. ആദ്യ മൂന്ന് മക്കളും കണ്ണീര്‍ വീഴ്ത്താതെ സ്കൂളില്‍ പോയ അനുഭവവും എനിക്കുണ്ട്.എന്റെ പാരമ്പര്യം അതായിരുന്നില്ല എന്നും എനിക്ക് നല്ല ബോധ്യമുണ്ട്.

             ഇന്ന് എന്റെ നാലാമനും ഗുരുമുഖത്ത് നിന്നുള്ള വാക്കുകള്‍ തേടിയുള്ള യാത്രക്ക് ആരംഭം കുറിച്ചു. വിശുദ്ധ ഗ്രന്ഥമായ ഖുര്‍‌ആന്‍ കൂടി പഠിപ്പിക്കുന്ന പ്രീ സ്കൂള്‍ വിദ്യാലയമായ അല്‍‌ഫിത്വ്‌‌റയില്‍ ചേര്‍ന്നതോടെ നാല് പേരുടെയും വിദ്യാരംഭം വ്യത്യസ്തമായി. മൂത്ത മകള്‍ ലുലു ഒന്നാം ക്ലാസില്‍ നേരിട്ട് ചേര്‍ന്നപ്പോള്‍ രണ്ടാമത്തെ മകള്‍ ലുഅ പ്ലേസ്കൂളിലാണ് ആരംഭം കുറിച്ചത്. മൂന്നാമത്തവള്‍ ലൂന എല്‍.കെ.ജിയില്‍ തുടങ്ങിയപ്പോള്‍ നാലാമന്‍ ലിദു അല്‍‌ഫിത്വ്‌‌റയിലും ആരംഭിച്ചു.
         

3 comments:

Areekkodan | അരീക്കോടന്‍ said...

ഇന്ന് എന്റെ നാലാമനും ഗുരുമുഖത്ത് നിന്നുള്ള വാക്കുകള്‍ തേടിയുള്ള യാത്രക്ക് ആരംഭം കുറിച്ചു.

Muralee Mukundan , ബിലാത്തിപട്ടണം said...

മാതാവാകുന്നതും പിതാവാകുന്നതും
ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസമായിരിക്കും. പിന്നീട് അവർ വിദ്യാഭ്യാസം തുടങ്ങുന്ന ദിവസമാണ് മാതാപിതാക്കളുടെ സന്തോഷത്തിന്റെയും മക്കളുടെ കണ്ണീരിന്റെയും ദിനം...

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ...നന്ദി

Post a Comment

നന്ദി....വീണ്ടും വരിക