Pages

Monday, December 16, 2019

ഒരു രൂപാ നോട്ട് വീണ്ടും !

         പതിവ് പോലെ കോഴിക്കോട്ടേക്കുള്ള സ്ഥിരം ബസ്സില്‍ കയറി ചാര്‍ജ്ജ് കൊടുത്ത് ബാക്കി വാങ്ങാനായി ഞാന്‍ കാത്തിരുന്നു. പതിവില്‍ നിന്ന് വിപരീതമായി കണ്ടക്ടര്‍ കീശയില്‍ കയ്യിട്ട് ഒരു നോട്ടെടുത്ത് എന്റെ നേരെ നീട്ടി. ഒരു നിമിഷം ഞാന്‍ എന്റെ ബാല്യകാലത്തേക്കും അന്നത്തെ അരീക്കോട് അങ്ങാടിയിലേക്കും ഊളിയിട്ടെത്തി. കാരണം കണ്ടക്ടര്‍ എനിക്ക് ബാക്കി തന്നത് ഒരു രൂപയുടെ നോട്ട് ആയിരുന്നു.

            വര്‍ഷങ്ങള്‍ക്ക് മുമ്പ് അപ്രത്യക്ഷമായതും ഇപ്പോള്‍ എവിടെയും കാണാന്‍ പോലും കിട്ടാത്തതുമായ ഒരു രൂപയുടെ നോട്ട് ഞാന്‍ തിരിച്ചും മറിച്ചും നോക്കി. പുതിയ നോട്ട് തന്നെയാണ്. 2017ല്‍ അച്ചടിച്ചത്. 1994ല്‍ ആയിരുന്നു ഇതിന് മുമ്പ് അവസാനമായി ഒരു രൂപ നോട്ട് അച്ചടിച്ചിരുന്നത്. ഇപ്പോള്‍ ഇടക്കിടക്ക് ഈ നോട്ട് കിട്ടാറുണ്ട് എന്ന് കണ്ടക്ടര്‍ പറഞ്ഞു. എന്റെ ശേഖരത്തില്‍ പഴയ ഒന്ന് , രണ്ട്,അഞ്ച്,പത്ത്,നൂറ് രൂപാ നോട്ടുകള്‍ ഉണ്ട്. പക്ഷെ പുതിയത് കണ്ടപ്പോള്‍ വളരെ കൌതുകം തോന്നി.
              രൂപയുടെ ചിഹ്നം മാറിയിട്ടുണ്ട് എന്നല്ലാതെ ഒരു രൂപാ നോട്ടിന് മറ്റൊരു മാറ്റവും വന്നിട്ടില്ല. റിസര്‍വ് ബാങ്ക് അല്ല ഇപ്പോഴും ഒരു രൂപ നോട്ട് ഇറക്കുന്നത്. ഗവണ്മെന്റ് ഓഫ് ഇന്ത്യയാണ്. അതിനാല്‍ തന്നെ ഫിനാന്‍സ് സെക്രട്ടറിയുടെ ഒപ്പാണ് ഇപ്പോഴും നോട്ടില്‍ ഉള്ളത്. സാഗര്‍ സ‌മ്രാട്ട് ഓയില്‍ റിഗ് ആണ് അന്നും ഇന്നും നോട്ടിലെ ചിത്രം. 

             നാലാം ക്ലാസില്‍ പഠിക്കുന്ന മോളെ വിളിച്ച് ഞാന്‍ ഈ ഒരു രൂപ നോട്ട് കാണിച്ചു കൊടുത്തു. മേല്‍ പറഞ്ഞ കാര്യങ്ങള്‍ മനസ്സിലാക്കി കൊടുക്കുകയും ചെയ്തു. നേരിട്ട് കണ്ട് മനസ്സിലാക്കിയതിനാല്‍ അവളുടെ മനസ്സില്‍ ഈ വിവരങ്ങളില്‍ ചിലതെങ്കിലും കൊത്തി വച്ചിട്ടുണ്ടാകും എന്ന് തീര്‍ച്ച.

9 comments:

Areekkodan | അരീക്കോടന്‍ said...

ഒരു ഒറ്റ രൂപാ കൌതുകം

സുധി അറയ്ക്കൽ said...

എന്റെ കൈയ്യിൽ പഴയ ഒരു അമ്പതുരൂപ നോട്ട് കിട്ടി.

© Mubi said...

മാഷേ, ഇങ്ങടെ ബ്ലോഗ് വായിച്ച് മിണ്ടി പറയണെങ്കിൽ കമ്പ്യൂട്ടറിൽ തന്നെ കയറണം. ഈ ബ്ലോഗിന് സ്മാർട്ട് ഫോണൊന്നും പിടിക്കില്ലാന്നാണ് തോന്നുന്നത് :)

Areekkodan | അരീക്കോടന്‍ said...

സുധീ...രാജ്യം പഴയ കാലത്തേക്ക് തിരിച്ചു പോകുന്നതിന്റെ സൂചനകളാണോ ?

Areekkodan | അരീക്കോടന്‍ said...

മുബീ...നമ്മള്‍ പഴഞ്ചന്‍ ആയത് കൊണ്ടാവും ന്യൂജെന്‍ ഫോണുകള്‍ നമ്മളെ സ്വീകരിക്കാത്തത്.സത്യം പറഞ്ഞാല്‍ സെറ്റിംഗ്സ് എവിടെ മാറ്റണം എന്ന് ഇനി തെരയാത്ത സ്ഥലമില്ല.

Cv Thankappan said...

പഴയക്കാലനാണയങ്ങളും നോട്ടുകളും ശേഖരിച്ചുവെക്കണം;ഭാവിത്തലമുറയ്ക്ക് കണ്ടുമനസ്സിലാക്കുന്നതിനായി.
ആശംസകൾ മാഷേ

Areekkodan | അരീക്കോടന്‍ said...

തങ്കപ്പേട്ടാ...ശേഖരിച്ച് വച്ചിരുന്നു. 25 പൈസക്ക് താഴെയുള്ള നാണയങ്ങൾ മുഴുവൻ ചീത്തയായി പോയി.പിന്നെ, ഇപ്പോഴത്തെ മക്കൾക്ക് അതാവശ്യം
വരുന്നത് സ്കൂൾ ശാസ്ത്രമേള സമയത്ത് മാത്രമാ - പുരാവസ്തു ശേഖരണത്തിലേക്ക് !

Muralee Mukundan , ബിലാത്തിപട്ടണം said...

വീണ്ടും ഒരു രൂപ നോട്ട് ..കൊടുത്താൽ ...

Areekkodan | അരീക്കോടന്‍ said...

Muraliji...Thanks

Post a Comment

നന്ദി....വീണ്ടും വരിക