Pages

Tuesday, July 14, 2020

മതിലുകൾ

ശ്രീ വൈക്കം മുഹമ്മദ് ബഷീറിൻ്റെ പല കൃതികളും വായനയുടെ വസന്ത കാലത്ത് എൻ്റെ കൈകളിലൂടെ കടന്ന് പോയിട്ടുണ്ട്. ബട്ട് , മതിലുകൾ എന്ന പുസ്തകം അതിൽ ഉള്ളതായി എൻ്റെ ഓർമ്മയിൽ വരുന്നില്ല. ബഷീർ ദിനാചരണത്തോടനുബന്ധിച്ച് കൊച്ചു കുട്ടികൾ അവതരിപ്പിച്ച വിവിധ ബഷീർ കഥാപാത്രങ്ങളിൽ നാരായണിയെ കണ്ടപ്പോഴാണ് മതിലുകൾ വീണ്ടും ഓർമ്മയിൽ വന്നത്. ശ്രീ അടുർ ഗോപാലകൃഷ്ണൻ ഇതേ പേരിലിറക്കിയ സിനിമ 1990 കളിൽ കണ്ടതായി ഓർമ്മയിലുണ്ട്.

ഞാൻ കണ്ട ഏതാനും സിനിമകളിൽ നായിക ഇല്ലാത്തതും എന്നാൽ ഒരു നായികയെ ചുറ്റിപ്പറ്റി പുരോഗമിക്കുന്നതുമായ സിനിമയാണ് മതിലുകൾ. മലയാളത്തിലെ പ്രശസ്തമായ ഒരു പ്രേമകഥ തന്നെയാണ് മതിലുകൾ. രചയിതാവ് തന്നെയാണ് കഥയിലെ നായകൻ. ജയിലിൽ ഒരു മതിലിനപ്പുറത്തും ഇപ്പുറത്തും നിന്നു കൊണ്ട് പ്രണയം പൂക്കുന്നത് വായനക്കാരന് ശരിക്കും അനുഭവപ്പെടുന്ന രൂപത്തിലാണ് കഥാഗതി. തമ്മിൽ കാണാൻ അതിയായി ആഗ്രഹിച്ച് ദിവസവും തീരുമാനിച്ച് വായനക്കാരെ ആകാംക്ഷ ഭരിതരാക്കി , സമാഗമത്തിന് മുമ്പേ അപ്രതീക്ഷിതമായി നായകൻ ജയിൽ മോചിതനാകുമ്പോൾ വായനക്കാരും നായകൻ്റെ ദു:ഖം അനുഭവിക്കുന്നു.

ആശയ വിനിമയത്തിന് ഉപയോഗിക്കുന്ന ഉണങ്ങിയ കമ്പിൻ്റെ ഏറും അത് കാണുമ്പോൾ നായകനിലുണ്ടാവുന്ന പ്രേമത്തിൻ്റെ വേലിയേറ്റവും ജയിൽ വാർഡൻ്റെ സാന്നിദ്ധ്യം കാരണം ഉത്തരം നൽകാൻ കഴിയാതെ ബുദ്ധിമുട്ടുന്നതും ഏറെ രസകരമായ രീതിയിൽ തന്നെ അവതരിപ്പിച്ചിരിക്കുന്നു. കുഞ്ഞുനോവൽ ആണെങ്കിലും ബഷീ/റിൻ്റെ ശൈലികൾ ഇതിലും തെളിഞ്ഞ് കാണാം.

മതിലുകൾ എഴുതിയത് വെറും നാല് ദിവസം കൊണ്ടാണെന്ന് ഈ നോവലിൻ്റെ ആവിർഭാവ ചരിത്രം പറയുന്ന പുസ്തകത്തിൻ്റെ അവസാന പേജുകളിൽ പറയുന്നു. അതും വളരെ രസകരമായിട്ട് വായിച്ച് തീർക്കാം. അപ്പോൾ മാത്രമേ മതിലുകളുടെ വായന പൂർണ്ണമാകൂ എന്നാണ് എൻ്റെ അഭിപ്രായം.

പുസ്തകം : മതിലുകൾ
രചയിതാവ്: വൈക്കം മുഹമ്മദ് ബഷീർ
പ്രസാധകർ: ഡി സി ബുക്സ്
വില : 50 രൂപ.
പേജ് : 52 

6 comments:

Areekkodan | അരീക്കോടന്‍ said...

കുത്തി ഇരുന്ന് വായിച്ച് തീർത്തു.

Devi Nediyoottam said...

നല്ല നിരൂപണം

Areekkodan | അരീക്കോടന്‍ said...

നിരൂപണം എന്നതിനെക്കാൾ ആസ്വാദനക്കുറിപ്പ് ആണ് ചേരുക

Geetha said...

സിനിമ കണ്ടതാണ് . ഏറെ ഇഷ്ടപ്പെദുകയും ചെയ്തു . കെ പി എ സി ലളിതച്ചേച്ചിയുടെ ശബ്ദവും മെഗാസ്റ്റാർ മമ്മൂട്ടിയുടെ അഭിനയവും ഒത്തുചേർന്നപ്പോൾ അതിമനോഹരം . നോവൽ വായിച്ചിട്ടില്ല .

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

എത്രയോ കാലം മുമ്പ് വായിച്ചതാണ്.. ഇപ്പോൾ അതൊക്കെ ഓർമ്മവരുന്നു.. നല്ലൊരു കുറിപ്പ്‌..

Muralee Mukundan , ബിലാത്തിപട്ടണം said...

മതിലുകൾ ഇഷ്ടത്തോടെ വായിച്ച അനുഭവങ്ങൾ ...

Post a Comment

നന്ദി....വീണ്ടും വരിക