Pages

Wednesday, July 29, 2020

കോവിഡ് കാല സന്തോഷങ്ങൾ

തലക്കെട്ട് കണ്ട് ഞെട്ടണ്ട. കോവിഡ് എന്ന മഹാമാരി എല്ലാവർക്കും ദു:ഖകരമായ ഒരു കാലം തന്നെയാണ് സമ്മാനിച്ചത്. പലരുടെയും തൊഴിൽ നഷ്ടമായപ്പോൾ ചിലർക്ക് തൊഴിൽ സമയവും പ്രയത്നവും വർദ്ധിച്ചു. പലരുടെയും സഞ്ചാര സ്വാതന്ത്ര്യം തടയപ്പെട്ടപ്പോൾ ചിലർക്ക് നിരന്തരം സഞ്ചരിക്കേണ്ടി വന്നു. വർക്ക് ഫ്രം ഹോം എളുപ്പമാണെന്ന് കരുതിയ പലരും അതിൻ്റെ യഥാർത്ഥ പ്രശ്നങ്ങളും പ്രതിസന്ധികളും തിരിച്ചറിഞ്ഞു. 

എന്നാൽ, അപ്രതീക്ഷിതമായി കിട്ടിയ അധിക സമയം വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്തിയവർക്ക് സന്തോഷിക്കാനും കോവിഡ് കാലം അവസരം തന്നു. വീട്ടിലെ മാലിന്യങ്ങൾ നീക്കാനും സംസ്കരിക്കാനും ഈ അവസരം വിനിയോഗിച്ചവരുണ്ട്. ജൈവ പച്ചക്കറികൾ അടക്കം പല തരം കൃഷികളും ചെയ്തവരുണ്ട്. പുതിയ അറിവുകൾ നേടാൻ സമയം കണ്ടെത്തിയവരുണ്ട്. ഇതിൻ്റെയെല്ലാം ഫലങ്ങൾ അനുഭവിക്കുമ്പോൾ സ്വാഭാവികമായും സന്തോഷം തോന്നും.

ലോക്ക് ഡൗണിൻ്റെ ആരംഭ നാളുകളിൽ തന്നെ കൃഷി സംബന്ധമായ ഒരു ഓൺലൈൻ കോഴ്സിന് ചേർന്നതും അത് പാസായതും ഞാൻ ഇവിടെ പങ്ക് വച്ചിരുന്നു. ഇന്ന് അതിൻ്റെ സർട്ടിഫിക്കറ്റ് പോസ്റ്റ് വഴി ലഭിച്ചു. 
നാലാഴ്ച മുമ്പാണ് തൃശൂരിലെ അച്ചുതമേനോൻ ഗവ. ആർട്സ് & സയൻസ് കോളേജ് വഴി സംഘടിപ്പിക്കുന്ന നിരവധി ഓൺലൈൻ കോഴ്സുകളെപ്പറ്റി അവിടത്തെ NSS പ്രോഗ്രാം ഓഫീസറായിരുന്ന ഡോ. സോണി അറിയിച്ചത്. ഒരു മാസം നീളുന്ന, എനിക്കിഷ്ടപ്പെട്ട ചില കോഴ്സുകൾക്ക് ഞാൻ ചേർന്നു. അമേരിക്കയിലെ ജോർജ്ജിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി നടത്തുന്ന Write professional E-mails in English എന്ന കോഴ്സ് വിജയകരമായി പൂർത്തിയാക്കിയതിൻ്റെ സർട്ടിഫിക്കറ്റും e-mail വഴി ഇന്ന് ലഭിച്ചു.
അപ്പോ പിന്നെ തലക്കെട്ട് മാറ്റണോ?

9 comments:

Areekkodan | അരീക്കോടന്‍ said...

അപ്പോ പിന്നെ തലക്കെട്ട് മാറ്റണോ?

Devi Nediyoottam said...

നാം നോക്കിക്കാണുന്ന രീതിയെ ആശ്രയിച്ചിരിക്കും സന്തോഷവും സങ്കടവുമെല്ലാം. നല്ലൊരു പോസിറ്റീവ് ഊർജ്ജം ലഭിക്കുന്ന പോസ്റ്റ്. ആശംസകൾ. അഭിനന്ദനങ്ങൾ!

Geetha said...

മാഷൊരു സംഭവം തന്നെ .. ദേവിച്ചേച്ചി പറഞ്ഞപോലെ നല്ലൊരു പോസിറ്റീവ് എനർജി നൽകുന്ന പോസ്റ്റ് . അഭിനന്ദനങൾ മാഷേ .. നമ്മുടെ ഗ്രൂപ്പ് അംഗങ്ങൾ കോവിഡ് lockdown .. ഏല്ലാരും ഉറക്കത്തിലാണെന്നു തോന്നുന്നു .

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

തലക്കെട്ട് മാറ്റണ്ട..സന്തോഷം തന്നെ

Muralee Mukundan , ബിലാത്തിപട്ടണം said...

ആശംസകൾ..
അഭിനന്ദനങ്ങൾ...

Areekkodan | അരീക്കോടന്‍ said...

ദേവി... അതെ, സന്തോഷവും സങ്കടവും പലപ്പോഴും വ്യക്ത്യാധിഷുിതമാണ്

Areekkodan | അരീക്കോടന്‍ said...

ഗീതേച്ചി... സമയം വെറുതെ കളയാനുള്ളതല്ല എന്ന ചിന്തയാണിതിൻ്റെ പ്രചോദനം.

Areekkodan | അരീക്കോടന്‍ said...

മുഹമ്മദ് ക്കാ ... തലക്കെട്ട് തുടരും.

Areekkodan | അരീക്കോടന്‍ said...

'ബിലാത്തിച്ചേട്ടാ...നന്ദി

Post a Comment

നന്ദി....വീണ്ടും വരിക