കാലങ്ങളായി പലതും ചെയ്യാത്തതിനാൽ അന്ന് (24/09/ 2020 ) ന് കോളേജിൽ പോകുമ്പോൾ ആകെ ഒരു തപ്പലായിരുന്നു
പാൻറും ഷർട്ടും ഒരാഴ്ചാത്തക്കുള്ളത് ഒരുമിച്ച് ഇസ്തിരിയിട്ട് വയ്ക്കാറായിരുന്നു എൻ്റെ പതിവ്. ഊർജ സംരക്ഷണത്തിൻ്റെ ഭാഗമായി ചെയ്തുവന്ന ഈ പ്രവൃത്തി എൻ്റെ പോക്കറ്റിനെയും നന്നായി സംരക്ഷിച്ചിരുന്നു. അന്ന് ധരിക്കാനായി എടുത്തപ്പോഴാണ് അവ ഇസ്തിരിയിടേണ്ടത് മനസ്സിൽ കത്തിയത്.
കോളേജിലേക്ക് പോകുമ്പോൾ ഷൂ ആണ് സാധാരണ ഞാൻ ഇടാറുള്ളത്. ഇറങ്ങാൻ നേരത്താണ് ആറ് മാസമായി കട്ടപ്പുറത്ത് കിടക്കുന്ന ഷുവിൻ്റെ അവസ്ഥ കണ്ടറിഞ്ഞത്. എന്തോ അതുവരെ അതിനെപ്പറ്റി ചിന്ത പോലും വന്നില്ല.
പണ്ടൊക്കെ വാച്ച് രണ്ട് ദിവസത്തിലേറെ കെട്ടാതിരുന്നാൽ അത് പണിമുടക്കി പ്രതിഷേധിക്കുമായിരുന്നു. ലോഹ പ്രതലത്തിൽ കൊറോണ വൈറസ് കൂടുതൽ ദിവസം നിലനിൽക്കും എന്നതിനാൽ എൻ്റെ CK വാച്ച് ഞാൻ ലോക്ക് ഡൗൺ തുടങ്ങിയ അന്ന് അഴിച്ചു വച്ചതായിരുന്നു. പക്ഷെ ആ പാവം ഷോകേസിൽ കിടന്ന് അതിൻ്റെ ജീവിത ധർമ്മം നിർവഹിച്ചു. കോളേജിൽ പോകുന്നതിനായി സമയം നോക്കിയപ്പോഴാണ് വാച്ച് കെട്ടിയിട്ടില്ല എന്ന് തിരിച്ചറിഞ്ഞത്.
കീശയിലെ ടവ്വൽ കോവിഡിന് മുമ്പേ ഞാൻ മാസ്കായി ഉപയോഗിച്ച് വന്നിരുന്നു. എല്ലാവരും സ്റ്റൈലൻ മാസ്കുകൾ ഉപയോഗിക്കുമ്പോൾ ടവ്വൽ ഒഴിവാക്കി നല്ലൊരു മാസ്ക് മുഖത്തിടണമെന്ന് ഞാനും തീർച്ചയാക്കി. പതിവില്ലാത്ത കാര്യമായതിനാൽ ഇറങ്ങാൻ നേരത്ത് അതും മറന്നു.
കോ വിഡ് മറവിയിലേക്ക് കൊണ്ടു പോയത് ഇനിയുമുണ്ട്. പിന്നെ പറയാം.
4 comments:
ഒരു ലോക്ക്ഡൗണ് എഫക്ട്
പുറത്തിറങ്ങുമ്പോൾ എടുക്കേണ്ടുന്ന സാധനങ്ങൾ ഓർക്കാൻ തന്നെ വേണം ഒരുമണിക്കൂർ... അടുത്ത കാലത്തൊന്നും ഓഫീസിലേക്ക് പോവേണ്ടിവരില്ലാന്നുള്ള ആശ്വാസമാണ് :)
തപ്പൽ ...
പുതിയ ലോകത്ത് മറവിയേ ഉള്ളൂ..
Post a Comment
നന്ദി....വീണ്ടും വരിക