Pages

Tuesday, January 19, 2021

സന്തോഷം സന്തോഷം

              ഉപ്പും കർപ്പൂരവും (Salt & Camphor) എന്ന എൻ്റെ യു ട്യൂബ് ചാനൽ തുടങ്ങിയതും അതിൽ Kerala Engineering Architecture Medical (KEAM ) സംബന്ധമായ വീഡിയോകൾ പോസ്റ്റ്  തുടങ്ങിയതോടെ ഉണ്ടായ അപൂർവ്വ സംഭവങ്ങളും ഞാൻ ഇവിടെ പങ്കു വച്ചിരുന്നു. കുട്ടികളുടെയും രക്ഷിതാക്കളുടെയും സംശയങ്ങൾക്ക് ചാനലിലൂടെയും ഫോണിലൂടെയും വാട്സ്ആപ്പിലൂടെയും എല്ലാം മറുപടി നൽകുമ്പോൾ പല പുതിയ അറിവുകളും സ്വായത്തമാക്കാൻ എനിക്കും സാധിച്ചു. അതിലുപരി മറുപടി കിട്ടിയ സന്തോഷം മിക്കവരുടെയും വാക്കിലൂടെയും എഴുത്തിലൂടെയും പ്രതികരണങ്ങളിലൂടെയും എല്ലാം എനിക്ക്  ആസ്വദിക്കാനും സാധിച്ചു.

            പലരും ചോദിച്ച സംശയങ്ങൾ ഞാൻ എഴുതി വയ്ക്കുകയും ചെയ്തിരുന്നു.  28/09/2020ന് പതിയെ തുടങ്ങിയ സംശയ നിവാരണങ്ങൾ ഒക്ടോബർ , നവംബർ മാസങ്ങളിൽ അതിന്റെ പരകോടിയിലെത്തി. ഇത് സംബന്ധമായ വിളികൾ ദിവസം രണ്ട് അല്ലെങ്കിൽ മൂന്ന് എന്ന അവസ്ഥയിലേക്ക് എത്തിയതിനാലും എൻട്രൻസ് കമ്മീഷണറുടെ ഓഫീസിൽ നിന്നും എല്ലാ വർഷവും ഒരു റിപ്പോർട്ട് ആവശ്യപ്പെടുന്നതിനാലും ഇന്നലെ ഞാൻ എൻ്റെ സംശയനിവാരണ കുറിപ്പ് എടുത്ത് നോക്കി. ഞാൻ എഴുതി വച്ച പ്രകാരം ഇന്നലെ  വരെ 2000 വിളികൾക്ക് മറുപടി നൽകി ! അറ്റൻഡ് ചെയ്യാൻ സാധിക്കാത്ത അഞ്ഞൂറിലധികം വിളികളും !! 

            പല സ്ഥലത്തും വിളിച്ചിട്ടും ഫോൺ എടുക്കാതെയും വ്യക്തമായ ഉത്തരം കിട്ടാതെയും പ്രയാസങ്ങൾ നേരിട്ടിരുന്ന നിരവധി പേർക്ക് ഈ ചെറിയ ഒരുദ്യമത്തിലൂടെ ആശ്വാസം നൽകാൻ സാധിച്ചതിൽ ഞാൻ അതീവ സന്തോഷവാനാണ്. മറ്റൊരാളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർത്താൻ നിനക്ക് സാധിച്ചാൽ അതാണ് ജീവിതത്തിലെ ഏറ്റവും നല്ല കർമ്മങ്ങളിൽ ഒന്ന് എന്ന് എൻ.എസ്.എസ് ലൂടെ നിരവധി പേർക്ക് ഞാൻ തന്നെ  നൽകിയ സന്ദേശം പുലർന്ന് കണ്ടതിൽ ദൈവത്തിന് സ്തുതി. 

5 comments:

Areekkodan | അരീക്കോടന്‍ said...

മറ്റൊരാളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർത്താൻ നിനക്ക് സാധിച്ചാൽ അതാണ് ജീവിതത്തിലെ ഏറ്റവും നല്ല കർമ്മങ്ങളിൽ ഒന്ന്

Muralee Mukundan , ബിലാത്തിപട്ടണം said...

അറിവ് പങ്കുവെക്കുമ്പോൾ കിട്ടുന്ന
ആമോദങ്ങൾ ഒന്ന് വേറെ തന്നെയാണ് ...!

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ ... അതെ , അത് അനുഭവിച്ച് തന്നെ അറിയണം

© Mubi said...

പങ്കുവെയ്ക്കുന്നത് തന്നെയാണ് സന്തോഷം... :)

Areekkodan | അരീക്കോടന്‍ said...

Mubi... സന്തോഷം

Post a Comment

നന്ദി....വീണ്ടും വരിക