എന്നെ അവിടെ കണ്ട അദ്ദേഹവും അദ്ദേഹത്തെ അവിടെ കണ്ട ഞാനും ഒരു നിമിഷം സ്തംഭിച്ചു നിന്നു. അത്ഭുതം മാറിയപ്പോൾ അദ്ദേഹത്തിൻ്റെ ആഗമനോദ്ദേശം ഞാൻ ആരാഞ്ഞു. മണ്ണുത്തിയിൽ നടക്കുന്ന അന്താരാഷ്ട്ര കാർഷിക പ്രദർശനമായ VAIGA (Value Addition for Income Generation in Agriculture ) കാണാനും ശില്പശാലയിൽ പങ്കെടുക്കാനും ആയിരുന്നു അദ്ദേഹം വന്നത്.തലേ ദിവസം വന്നതാണെന്നും അദ്ദേഹം എന്നെ ധരിപ്പിച്ചപ്പോൾ കൃഷിയിലെ അദ്ദേഹത്തിന്റെ താല്പര്യത്തെ ഞാൻ ശരിക്കും നമിച്ചു.
അടുത്ത VAIGA കുടുംബ സമേതം തന്നെ കാണണമെന്ന് എൻ്റെ മനസ്സിൽ ആശയമുദിച്ചു. എൻ്റെ ഏറ്റവും പ്രിയപ്പെട്ട എൻ.എസ്.എസ് വളന്റിയർമാരിൽ ഒരാളായ രാകേഷ് രാജന്റെ വീട് മണ്ണുത്തിയിൽ ആണെന്നതും എൻ്റെ ആഗ്രഹത്തിന് ആക്കം കൂട്ടി. പക്ഷെ ഞാവൽ പഴുക്കുമ്പോൾ കാക്കയ്ക്ക് വായ്പ്പുണ്ണ് എന്ന് പറഞ്ഞപോലെ പിന്നെ നടന്ന VAIGA എല്ലാം എനിക്ക് പത്രത്തിൽ തന്നെ വായിക്കേണ്ടി വന്നു.
2021 ൽ അഞ്ചാമത് VAIGAയിൽ അഗ്രി ഹാക്കത്തോൺ കൂടി നടക്കുന്നുണ്ട്. നൂതന സാങ്കേതിക വിദ്യകളും ആശയങ്ങളും കണ്ടെത്തുന്നതിനും കാർഷിക മേഖലയിൽ അവ ഉപയോഗപ്പെടുത്തുന്നതിനും വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും അവസരം നൽകുന്നതാണ് ഹാക്കത്തോൺ. അവ മൂല്യ നിർണ്ണയം നടത്തുന്ന ജൂറി പാനലിൽ അംഗമായിട്ടാണ് ഞാൻ ആദ്യമായി VAIGA കാണാൻ പോകുന്നത്. ആൽക്കെമിസ്റ്റ് എന്ന പുസ്തകത്തിലെ തുടക്കക്കുറിപ്പാണ് എനിക്ക് വീണ്ടും ഓർമ്മ വരുന്നത് - നിങ്ങൾ ഒരു കാര്യം അദമ്യമായി ആഗ്രഹിച്ചാൽ അത് സാധിപ്പിച്ച് തരാൻ പ്രകൃതി പോലും ഗൂഢാലോചന നടത്തും.
5 comments:
നിങ്ങൾ ഒരു കാര്യം അദമ്യമായി ആഗ്രഹിച്ചാൽ അത് സാധിപ്പിച്ച് തരാൻ പ്രകൃതി പോലും ഗൂഢാലോചന നടത്തും.
ഹാക്കത്തോൺ ആശംസകൾ മാഷേ... വിശേഷങ്ങൾ മനോരാജ്യത്തിൽ വായിക്കാം :)
Mubi... വൈഗ വിവരണം വൈകാതെ പ്രതീക്ഷിക്കാം
ഹാക്കത്തോൺ എന്താണെന്ന് പിടികിട്ടി
മുരളിയേട്ടാ .... നന്ദി
Post a Comment
നന്ദി....വീണ്ടും വരിക