Pages

Monday, February 15, 2021

വൈഗ കാർഷിക മേള

               ഇന്ത്യയിൽ  നിരവധി കാർഷിക മേളകൾ നടക്കാറുണ്ട്. നമ്മളിൽ പലരും ശ്രദ്ധിക്കാറില്ല എന്ന് മാത്രം. എന്നാൽ കേരളത്തിൽ കഴിഞ്ഞ അഞ്ചു വർഷമായി നടന്നു വരുന്ന വൈഗ എന്ന കാർഷിക മേള സമൂഹത്തിന്റെ വിവിധ മേഖലകളിലെ നിരവധി പേരുടെ ശ്രദ്ധ  പിടിച്ചു പറ്റിയ ഒരു മേളയാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കാർഷിക മേളകളിൽ ഒന്നായി വൈഗ ഇപ്പോൾ ഉയർന്നു കഴിഞ്ഞു.

             തൃശൂർ തേക്കിൻകാട് മൈതാനത്ത് സജ്ജമാക്കുന്ന വിശാലമായ വേദിയിലാണ് വർഷം തോറും വൈഗ അരങ്ങേറുന്നത് . പൂരത്തിന്റെ മുമ്പുള്ള പൂരം എന്ന നിലയിലേക്ക് വരെ കഴിഞ്ഞ വൈഗകൾ എത്തിച്ചേർന്നിരുന്നു. ജന പങ്കാളിത്തം കൊണ്ട് അത്രയും ശ്രദ്ധേയമായിരുന്നു വൈഗ. ഞാനും എൻ്റെ നാട്ടിൽ നിന്ന് നൂറിലധികം കിലോമീറ്റർ സഞ്ചരിച്ച് ഈ മേള കാണണം എന്നാഗ്രഹിച്ചെങ്കിൽ, ഒരു മുഴുവൻ സമയ കർഷകനും കൃഷി ഒരു അഭിനിവേശമായി കൊണ്ടു നടക്കുന്നവനും ഈ മേളയെ എത്രകണ്ട് മനസാവരിച്ചിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. 

             എന്നാൽ കോവിഡ് ഭീഷണി പൂർണ്ണമായും വിട്ടുമാറാത്ത അവസ്ഥയിൽ ഇത്തവണ വൈഗ നടന്നത് അഞ്ച് വേദികളിലായിട്ടാണ്. സാങ്കേതിക പരിശീലന ക്ളാസ്സുകൾക്കും  പ്രദർശനത്തിനും പുറമെ കാർഷിക മേഖലയിലെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം തേടുന്ന അഗ്രി ഹാക്കത്തോൺ കൂടി ഇത്തവണ ഉണ്ടായിരുന്നു. ഹാക്കത്തോൺ ജൂറിയായി സേവനമനുഷ്ഠിക്കുന്നതിനിടക്ക് കിട്ടിയ ഒരു ഇടവേളയിൽ, ഇൻഡോർ സ്റ്റേഡിയത്തിൽ ഒരുക്കിയ, മേളയുടെ പ്രധാന ആകർഷണമായ പ്രദർശന സ്റ്റാൾ ഞങ്ങൾ സന്ദർശിച്ചു .

           മുപ്പത്തിയഞ്ചോളം സ്റ്റാളുകളിലായി ക്രമീകരിച്ച വിവിധ പ്രദർശന വസ്തുക്കളും വില്പന വസ്തുക്കളും കാണാനും വാങ്ങാനും ധാരാളം പേരുണ്ടായിരുന്നു. ഞാനും ചില പച്ചക്കറി വിത്തുകൾ വാങ്ങി. ഗവൺമെൻറ് അല്ലെങ്കിൽ ഗവൺമെൻറ് അനുബന്ധിത സ്ഥാപനങ്ങളുടെ സ്റ്റാളുകൾ മാത്രമേ ഇത്തവണ ഉണ്ടായിരുന്നുള്ളു. അതിനാൽ തന്നെ മുൻ വൈഗകൾ കണ്ട പലരും മറ്റു സ്റ്റാളുകൾ തേടി എത്തുന്നത് കാണാമായിരുന്നു. പ്രദർശനം ഇൻഡോർ സ്റ്റേഡിയത്തിൽ മാത്രമേ ഉള്ളു എന്നറിഞ്ഞ പലരുടെയും മുഖത്ത് നിരാശ പടരുന്നതും കണ്ടു. വൈഗ അവരുമായി അത്രക്കും ഇഴകിച്ചേർന്നിരുന്നു എന്ന് അപ്പോൾ മനസ്സിലായി. 

5 comments:

Areekkodan | അരീക്കോടന്‍ said...

മുൻ വൈഗകൾ കണ്ട പലരും മറ്റു സ്റ്റാളുകൾ തേടി എത്തുന്നത് കാണാമായിരുന്നു. പ്രദർശനം ഇൻഡോർ സ്റ്റേഡിയത്തിൽ മാത്രമേ ഉള്ളു എന്നറിഞ്ഞ പലരുടെയും മുഖത്ത് നിരാശ പടരുന്നതും കണ്ടു.

© Mubi said...

വൈഗയെ പറ്റി അറിയാൻ സാധിച്ചതിൽ സന്തോഷം...

Areekkodan | അരീക്കോടന്‍ said...

Mubi...അടുത്ത വർഷങ്ങളിൽ വൈഗ ഫുൾ എഡിഷൻ ഒന്ന് കാണണം എന്ന ആഗ്രഹത്തോടെയാണ് തൃശൂർ വിട്ടത് .

Muralee Mukundan , ബിലാത്തിപട്ടണം said...

വൈഗ അരങ്ങേറുന്ന സമയത്ത് ഇനി നാട്ടിൽ വരണം

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ .... അതെ, കാണണം അറിയണം

Post a Comment

നന്ദി....വീണ്ടും വരിക