Pages

Tuesday, August 10, 2021

വിവ വിവോ

 2016 ലാണ് എന്നാണ് എന്റെ ഓർമ്മ, ഡിഗ്രിക്ക് പഠിക്കുന്ന മൂത്ത മോൾ ലുലുവിന് ഒരു ഫോൺ ആവശ്യമായി വന്നു. അന്ന്, എനിക്ക് ഗിഫ്റ്റായി കിട്ടിയ ASUS സ്മാർട്ട് ഫോൺ എന്റെ കീശയിൽ ഒതുങ്ങാത്ത നിലയിലായിരുന്നു. അതിനാൽ എനിക്ക് കീശയിൽ  ഒതുങ്ങുന്ന ഒരു ഫോൺ വാങ്ങി, അവൾക്ക് എന്റെ ഫോൺ നൽകാൻ ഞാൻ തീരുമാനിച്ചു. അങ്ങനെയാണ് Vivo y 21 L എന്ന ഫോൺ എന്റെ കുടുംബത്തിൽ എത്തുന്നത്. എന്റെ പരിമിതമായ ആവശ്യങ്ങൾക്ക് അന്ന് അത് തന്നെ ധാരാളമായിരുന്നു. 

അങ്ങനെ പുതിയ ഫോണും കൊണ്ട് കോളേജിൽ എത്തി, ഏതാനും ദിവസങ്ങൾ പിന്നിട്ടപ്പോഴാണ് ബേഗൂർ കാട്ടിലേക്ക് NSS വളണ്ടിയർമാരെയും കൊണ്ട് ഒരു പരിപാടിക്ക് പോയത്. കാട്ടിനകത്ത് മുള നടലായിരുന്നു അന്നത്തെ പരിപാടി. മുള നടൽ കഴിഞ്ഞ് അവസാനത്തെ ടീമിനൊപ്പം മടങ്ങി വരുമ്പോൾ അവർക്ക് പുഴയിൽ ഇറങ്ങാനൊരാഗ്രഹം. ഉള്ളിൽ ഭയം ഉണ്ടെങ്കിലും ഫോറസ്റ്റ് അധികൃതരോട് സമ്മതം വാങ്ങി കലങ്ങി മറിഞ്ഞ് വരുന്ന പുഴയുടെ ഒരരികിൽ ഇറങ്ങാൻ ഞാൻ അവർക്ക് അനുവാദം നൽകി. ഞാനും അവരെ അനുഗമിച്ചു. ആ സ്ഥലത്തിന്റെ മനോഹാരിതയിൽ ഞാൻ ഏതാനും നിമിഷം ലയിച്ച് നിന്നു. ഞാൻ എന്റെ പുതിയ ഫോണിൽ അത് പകർത്തി വച്ചു.

സ്മാർട്ട് ഫോണിന്റെ സെറ്റിംഗ്സുകൾ പലതും എനിക്കറിയില്ലായിരുന്നു. പക്ഷെ ഈ ഫോട്ടോയുടെ ആകർഷണീയത കാരണം അത് പുതിയ ഫോണിന്റെ വാൾ പേപ്പറാക്കാൻ ഞാൻ തീരുമാനിച്ചു. അന്ന് തന്നെ അത് നടപ്പിലാക്കുകയും ചെയ്തു.

ഇത് 2021. കഴിഞ്ഞ അഞ്ച് വർഷമായി എന്റെ ഫോണിന്റെ വാൾ പേപ്പറിന് യാതൊരു മാറ്റവും സംഭവിച്ചിരുന്നില്ല.  ഗ്രൂപ്പുകളും ഫോട്ടോകളും വീഡിയോകളും തിങ്ങി നിറഞ്ഞേതോടെ ഫോൺ മാറ്റാൻ ഞാൻ നിർബന്ധിതനായി. അങ്ങനെ വിവോ കുടുംബത്തിൽ നിന്ന് തന്നെയുള്ള കീശയിൽ ഒതുങ്ങാത്ത Vivo Y51 എന്റെ കീശയിൽ  സ്ഥാനം പിടിച്ചു.

 

1 comments:

Areekkodan | അരീക്കോടന്‍ said...

പഴയ ഫോണിനെ യാത്രയാക്കിയപ്പോൾ ഒരു ഫീലിംഗ് ...

Post a Comment

നന്ദി....വീണ്ടും വരിക