2019 ഏപ്രിൽ 23 നായിരുന്നു പതിനേഴാം ലോക സഭാ തിരഞ്ഞെടുപ്പിലെ കേരളത്തിലെ വോട്ടർമാരുടെ സമ്മതിദാനം രേഖപ്പെടുത്താനുള്ള ദിനം. നെഹ്രു കുടുംബത്തിൻ്റെ സ്ഥിരം സീറ്റായ ഉത്തർ പ്രദേശിലെ അമേഠിക്ക് പുറമെ മറ്റൊരു സീറ്റായി രാഹുൽ ഗാന്ധി വയനാട് തെരഞ്ഞെടുത്തതോടെ ദേശീയ ശ്രദ്ധയും നേതാക്കളും ഞങ്ങളുടെ നാട്ടിലും എത്തിയ ഒരു തെരഞ്ഞെടുപ്പ് കൂടിയായിരുന്നു അത്. എൻ്റെ മൂത്ത മകൾ ലുലു കന്നിവോട്ട് രേഖപ്പെടുത്തിയ പ്രസ്തുത തെരഞ്ഞെടുപ്പിൽ പോളിംഗ് ഡ്യൂട്ടി ഇല്ലാത്തതിനാൽ ഞാനും ഏറെക്കാലത്തിന് ശേഷം ബൂത്തിൽ പോയി വോട്ട് രേഖപ്പെടുത്തി.
പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ പ്രഖ്യാപനം വന്നപ്പോൾ സ്വാഭാവികമായും രാഹുൽ ഗാന്ധിയുടെ പുതിയ മണ്ഡലം ഏത് എന്നതായിരുന്നു ഞാൻ നോക്കിയത്. അന്തിമ ലിസ്റ്റ് വന്നപ്പോൾ വയനാട്ടിൽ രാഹുൽ ഗാന്ധി തന്നെ എന്ന് കോൺഗ്രസ് തീരുമാനിച്ചു. എന്നാൽ അതിനും മുമ്പ് തന്നെ ഇടതുപക്ഷം അവരുടെ സ്ഥാനാർത്ഥിയായി സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജയുടെ പത്നി സ. ആനി രാജയെ തീരുമാനിച്ചിരുന്നതിനാൽ രണ്ട് ദേശീയ നേതാക്കളുടെ പരസ്പര പോരാട്ടം കൊണ്ട് വയനാട് മണ്ഡലം വീണ്ടും ദേശീയ ശ്രദ്ധയാകർഷിച്ചു. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി യുടെ സ്ഥാനാർത്ഥിയായി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും കൂടി രംഗപ്രവേശം ചെയ്തതോടെ മത്സരചിത്രം പൂർത്തിയായി.
എൻ്റെ രണ്ടാമത്തെ മകൾ ലുഅക്ക് കന്നി വോട്ടിനുള്ള അവസരം വന്നത് ഈ ഇലക്ഷനിലായിരുന്നു. പക്ഷെ, ജാമിയ മില്ലിയ ഇസ്‌ലാമിയ യൂണി:സിറ്റിയുടെ പി.ജി. പ്രവേശന പരീക്ഷ എഴുതാൻ ഇന്ന് ഡൽഹിയിലേക്ക് തിരിച്ചതിനാൽ അവൾക്ക് കന്നി വോട്ട് രേഖപ്പെടുത്താൻ ഇനിയും കാത്തിരിക്കണം. എൻ്റെ ഇലക്ഷൻ ഡ്യൂട്ടി നേരത്തെ കഴിഞ്ഞതിനാൽ ഇത്തവണയും ബൂത്തിൽ പോയി വോട്ട് ചെയ്യാൻ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു.
1 comments:
എൻ്റെ രണ്ടാമത്തെ മകൾ ലുഅക്ക് കന്നി വോട്ടിനുള്ള അവസരം വന്നത് ഈ ഇലക്ഷനിലായിരുന്നു.
Post a Comment
നന്ദി....വീണ്ടും വരിക