കോട്ടയത്തെ പരസ്പരം വായനക്കൂട്ടത്തിന്റെ, 15-ാംമത് എം.കെ.കുമാരൻ സ്മാരക കവിതാ മത്സരത്തിൽ സ്‌പെഷ്യൽ ജൂറി പുരസ്കാരം ലഭിച്ച വിവരം ഞാൻ ഇവിടെ പങ്കുവച്ചിരുന്നു. സമ്മാനാർഹമായ കവിത താഴെ.
ഓ, ഒലീവ് !
നീയൊരു നിധിയായിരുന്നു
നിൻ കനി ദിവ്യ രുചിയായിരുന്നു
നിൻ തണൽ സമാധാനമായിരുന്നു
നിൻ വളർച്ച വാഗ്ദത്ത ഭൂമിയിലായിരുന്നു
നീയൊരു നിധിയായിരുന്നു
നിൻ കനി ദിവ്യ രുചിയായിരുന്നു
നിൻ തണൽ സമാധാനമായിരുന്നു
നിൻ വളർച്ച വാഗ്ദത്ത ഭൂമിയിലായിരുന്നു
ഓ, ഒലീവ് !
ഇന്ന് നിൻ വേരുകൾ ആഴുന്നത്
പൈതലിൻ ചോരയിലാണ്
ഇന്ന് നിൻ ഇലകൾ മൂളുന്നത്
മരണത്തിൻ മന്ത്രമാണ്
ഓ, ഒലീവ് !
ഇന്ന് നിൻ ശിഖരങ്ങൾ ഓശാന പാടുന്നത്
സാത്താൻ്റെ വചനങ്ങൾക്കാണ്
ഇന്ന് നിൻ പൂക്കളുതിരുന്നത്
നിരപരാധികളുടെ കുഴിമാടത്തിലാണ്
ഓ, ഒലീവ് !
നീയൊരു വിധിയായിരിക്കുന്നു
നിൻ കനി വിലക്കപ്പെട്ടതായിരിക്കുന്നു
നിൻ തണൽ പൊള്ളുന്നതായിരിക്കുന്നു
നിൻ വളർച്ച ദുരന്ത ഭൂമിയിലായിരിക്കുന്നു
ഓ, ഒലീവ് !
വെടിയൊച്ച കേൾപ്പിക്കാത്ത
ഗന്ധക ഗന്ധമില്ലാത്ത
ചോരക്കൊതിയില്ലാത്ത, ഒരു
വെള്ളരിപ്രാവെന്നിനീ വാനിൽ പാറിപ്പറക്കും?
1 comments:
സമാധാനത്തിന്റെ കൈത്തിരികൾ തെളിഞ്ഞു തുടങ്ങി.
Post a Comment
നന്ദി....വീണ്ടും വരിക