അങ്ങനെ ഒരു വർഷം കൂടി ജീവിതാദ്ധ്യായത്തിൽ നിന്ന് മറഞ്ഞുപോയി. വർഷാരംഭത്തിൽ ഉണ്ടായിരുന്ന പ്രതീക്ഷകളും സ്വപ്നങ്ങളും എവിടെ എത്തി എന്നതും മറ്റെന്തെല്ലാം സംഭവിച്ചു എന്നതും അവലോകനം ചെയ്യുന്നത് പുതിയ വർഷത്തിൽ എന്തൊക്കെ എങ്ങനെയൊക്കെ ചെയ്യണം എന്നത് ആസൂത്രണം ചെയ്യാൻ ഉപകാരപ്പെടും.2024 എന്ന വർഷം എന്റെ ജീവിതത്തിൽ എങ്ങനെ കടന്നുപോയി എന്ന തിരനോട്ടമാണ് ഇവിടെ ചെയ്യുന്നത്.
പ്രായം കൂടുന്തോറും വായനയോടുള്ള അഭിരുചി കൂടി വരുന്നു എന്നുള്ളത് എനിക്ക് ഏറെ സന്തോഷം തരുന്നു. സർവീസ്‌കാലത്ത് നിരവധി പുസ്തകങ്ങൾ വാങ്ങി വച്ച് റിട്ടയർമെന്റിന് ശേഷം അവ വായിച്ച് സമയം ഉപയോഗപ്പെടുത്തിയ എന്റെ പ്രിയ പിതാവിനെയാണ് ഇക്കാര്യത്തിൽ ഞാൻ പിന്തുടരുന്നത്. അമ്പതിലധികം പുതിയ പുസ്തകങ്ങൾ ഞാനും മക്കളും കൂടി ഈ വർഷം വാങ്ങിക്കൂട്ടി.വിവിധ പരിപാടികളുടെ മെമെന്റോ ആയും സുഹൃത്തുക്കളുടെ പക്കൽ നിന്നും പുസ്തകങ്ങൾ കിട്ടി.മുപ്പത്തിയാറ് പുസ്തകങ്ങൾ വായിക്കാൻ ലക്ഷ്യമിട്ടത് അമ്പതിലാണ് അവസാനിച്ചത്.ഇതിൽ തന്നെ അഞ്ചെണ്ണം ഇംഗ്ലീഷ് പുസ്തകങ്ങൾ ആയിരുന്നു. മൊത്തം 5034 പേജ് ആണ് വായിച്ചു മറിച്ചത്.ആറ് ഇംഗ്ലീഷ് പുസ്തകങ്ങൾ അടക്കം അറുപത് പുസ്തകങ്ങളാണ് ഈ വർഷത്തെ വായനാ ലക്ഷ്യം.
ഈ വർഷം വായിച്ച പുസ്തകങ്ങളുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു. ചില പുസ്തകത്തെപ്പറ്റിയുള്ള എന്റെ വായനാനുഭവം അവയുടെ പേരിൽ ക്ലിക്ക് ചെയ്താൽ വായിക്കാം.
2. കവിമാനസം - അയ്മനം സുധാകരൻ
3. ഖലീഫാ കഥകൾ - മഹ്‌മൂദ് മാട്ടൂൽ
4. ബുദ്ധൻ പിറന്ന മണ്ണിൽ - K L മോഹനവർമ്മ
5. ഒരു കോയിക്കോടൻ കിസ്സ - റുക്സാന കക്കോടി
6.സ്ത്രീ മാതൃകാ സമൂഹത്തിൽ - Prof ഷാഹുൽ ഹമീദ്
7. മകനറിയാൻ മകളറിയാൻ രക്ഷിതാക്കളും - സുധീർഷാ
8. Reasons to stay Alive - Matt Haig
9. ഋതുശ്രീ (കവിതകൾ) - V S സുരേന്ദ്രൻ
10.കടുക്കാച്ചി മാങ്ങ - VR സുധീഷ്
11. ഞാൻ ഉണ്ടായതെങ്ങിനെ - സുധീർഷാ
12. അനാബസ് അഥവാ അണ്ടിക്കള്ളി - AN സാബു
13. എതിര് - M കുഞ്ഞാമൻ
14. ചന്ദനമരങ്ങൾ - മാധവിക്കുട്ടി
15. കുഞ്ഞമ്മയും കൂട്ടുകാരും - ഉറൂബ്
16. ശബ്ദങ്ങൾ - ബഷീർ
17. ഒറ്റമരത്തിലെ കുരുവി (കവിതകൾ) - സരിത N S
18. ടിപ്പു സുൽത്താൻ - Dr. ജമീൽ അഹമ്മദ്
19. പുണ്യം പൂത്തിറങ്ങുന്ന റമസാൻ - വാണിദാസ് എളയാവൂർ
20. നിൻ്റെ ഓർമ്മയ്ക്ക് - M T വാസുദേവൻ നായർ
21. വീണ്ടും ആമേൻ - സിസ്റ്റർ ജെസ്മി
22. മുച്ചീട്ട് കളിക്കാരൻ്റെ മകൾ - ബഷീർ
23. Best of Arabian Nights - Shyam Dua
24. സ്വർഗ്ഗം പൂക്കുന്ന കുടുംബം - Dr.ജാസിമുൽ മുത്വവ്വ
25. കടലിന് തീപിടിക്കുമ്പോൾ - രേഖ R താങ്കൾ
26. ആനവാരിയും പൊൻകുരിശും - ബഷീർ
27. വരൂ, ഈ ചിറകിലൊളിക്കാം - P A M ഗഫൂർ
28. സ്ഥലത്തെ പ്രധാന ദിവ്യൻ - ബഷീർ
29. ഹവ്വയുടെ സംശയങ്ങൾ ബിൻയാമീൻ
30. ഗുൽമുഹമ്മദ് - ടി. പത്മനാഭൻ
31. പാഠം ഒന്ന് ഉപ്പാങ്ങ - ആബിദ് തറവട്ടത്ത്
32. വിശ്വ വിഖ്യാതമായ മൂക്ക് - ബഷീർ
33. ഉയരങ്ങളിൽ വിത്തെറിഞ്ഞവൾ - ഇബ്രാഹിം മൂർക്കനാട്
34. പടി കടന്നെത്തിയ ഗന്ധങ്ങൾ (കവിതകൾ) - സഹീറ എം
35. വീട് നഷ്ടപ്പെട്ട ഒരു കുട്ടി - ടി പത്മനാഭൻ
36. മനുഷ്യരറിയാൻ - മൈത്രേയൻ
37. Diary of a Wimpy Kid The ugly Truth - Jeff Kinney
38. Blast to the Past - Martin Howard
39. ലോകാനുഗ്രഹി - ശൈഖ് മുഹമ്മദ് കാരക്കുന്ന്
40. പറന്നുയരാം ആകാശം തൊടാം - മജീദ് മൂത്തേടത്ത്
41. Tuesdays with Morrie - Mitch Albom
42. സഹൃദയനായ ഒരു ചെറുപ്പക്കാരൻ്റെ ജീവിതത്തിൽ നിന്ന് - ടി പത്മനാഭൻ
43. ഒട്ടകങ്ങളുടെ വീട് - ബാലു പൂക്കാട്
44. താരാ സ്പെഷ്യൽസ് - ബഷീർ
45. ഖുർആനിലെ ശാസ്ത്ര പാഠങ്ങൾ - Dr. Sakir Naik
46. ഓർമ്മകളിലെ വെയിലും തണലും - എ.പി.മുഹമ്മദ് കാസിം
47. സ്മൃതിവനം - ബാവ മാസ്റ്റർ
48. 1921 അണയാത്ത കനലുകൾ - T A മടക്കൽ
49. പ്രകൃതിയുടെ ഈണങ്ങൾ (കവിത ) - ടി.വി ഹരികുമാർ
50. സുഖിക്കാൻ വേണ്ടി - പി.കേശവദേവ്
1 comments:
കഴിഞ്ഞത് കഴിഞ്ഞു എന്ന് പലരും പറയാറുണ്ട്. എന്നാൽ കഴിഞ്ഞു പോയ വർഷത്തിലേക്കുള്ള തിരിഞ്ഞുനോട്ടം വരും വർഷത്തെ ഹരിതാഭമാക്കും എന്നത് തീർച്ചയാണ്.
Post a Comment
നന്ദി....വീണ്ടും വരിക