Monday, September 10, 2007
അര്‍മാന്‍ മോല്യാരുടെ തെറ്റിദ്ധാരണ (18)
"മോലീ.....മോലീ....." ഉറക്കെ വിളിച്ചുകൊണ്ട് അര്‍മാന്‍ മോല്യാര്‍ മോലികാക്കയുടെ വീട്ടിലെത്തി.
"ഓല് ബടെ ഇല്ല..." കദീശുതാത്ത എവിടുന്നോ വിളിച്ചുപറഞ്ഞു.
"യൗടെ പോയതാ..?"
"പീട്യേക്ക്..."
'ഇബനെ എന്ന് കാണാംബെന്നാലും ഇങ്ങന്യാ....സുബയിക്ക് ബെന്നാലും മോന്തിക്ക്* ബെന്നാലും ഓന്‍ പെരേല്‌ണ്ടാവൂല....മുക്കിയ മന്തിരിനെക്കാളും ബെല്ല്യ തെരക്കാ.....' അര്‍മാന്‍ മോല്യാര്‍ ആത്മഗതം ചെയ്തു.
"അന്റെ മോള് സൈനബണ്ടോ ?" അര്‍മാന്‍ മോല്യാര്‍ വിളിച്ചു ചോദിച്ചു.
"ഓളും ല്ല"
"ങേ!!" അര്‍മാന്‍ മോല്യാര്‍ ഞെട്ടി.'അപ്പം ഞമ്മളെ തംസ്യം* സരിയാ....ഓളും അബും കൂടി ....' മോല്യാര്‍ ആലോചിച്ചു.
"ഞാന്‍ അര്‍മാന്‍ മോല്യാരാ...ഓള് രണ്ട് മാസായി ഓത്തള്ളീ ബെന്ന്‌ട്ട്‌ന്ന് ഇന്നാ ഇച്ച് ബീരം കിട്ട്യേത്..." അര്‍മാന്‍ മോല്യാര്‍ കദീശുതാത്തയുടെ ശബ്ദം കേട്ട ദിശയിലേക്ക് തിരിഞ്ഞ് വിളിച്ചു പറഞ്ഞു.
"ആ....ഓള് രണ്ട് മാസം മുമ്പ്..."
"ങേ!!" അര്‍മാന്‍ മോല്യാര്‍ വീണ്ടും ഞെട്ടി.
കദീശുതാത്ത പറഞ്ഞത് മുഴുവന്‍ കേള്‍ക്കുന്നതിന് മുമ്പേ അര്‍മാന്‍ മോല്യാര്‍ തിരിച്ച് നടന്നു.
'ഞി ബക്കം* അബൂന്റെ കുടീലെത്തണം...ഓനും ഔടെ ഇല്ലെങ്കി സംഗതി ആകെ കുലുമാലായി...ഛെ...ഒര് ബാല്യേക്കാരനും ബാല്യേക്കാരത്തിം കല്യാണം കയ്ച്ചാതെ ഒപ്പം നടക്കാന്ന് ബെച്ചാ തെന്നെ മാനക്കേടാ...ന്നട്ട് പ്പം നാടും ബ്‌ട്ട്‌ന്ന് കേട്ടാ....അതും ഞമ്മളെ ഓത്തള്ളീല് പട്‌ച്ചുമ്പം....ബേം കല്യാണം നടക്കട്ടെ ന്ന് ബിചാരിച്ചാ കലായീല് ഞമ്മള് തെന്നെ പോയി ബീരം കൊട്‌ത്തത്...' ഓരോന്നാലോചിച്ചുകൊണ്ട് അര്‍മാന്‍ മോല്യാര്‍ അബുവിന്റെ വീട് ലക്ഷ്യമാക്കി നടന്നു.
"അബോ....മോനേ അബോ..." അബുവിന്റെ വീട്ടിലെത്തി അര്‍മാന്‍ മോല്യാര്‍ വിളിച്ചു.ഉത്തരമൊന്നും കിട്ടാത്തതിനാല്‍ അര്‍മാന്‍ മോല്യാര്‍ ഒന്നുകൂടി ഉച്ചത്തില്‍ വിളിച്ചു.
"അബോ...ആ...ബോ..."
"ആ....ആരാ..." അകത്ത് നിന്നും ബീപാത്തുവിന്റെ താഴ്‌ന്ന ശബ്ദം കേട്ട് അര്‍മാന്‍ മോല്യാര്‍ വീട്ടിലേക്ക് കയറി.
"ഞാനാ....അര്‍മാന്‍ മോല്യാര്....അബു ഇല്ലേ ബടെ?"
"ഇല്ല.."
"ങ് ഹേ!!!!ഓന്‍ യൗട്‌ക്കാ പോയേ..?"
"ഇച്ച് ബീരംല്ല..."
"ബീരംല്ലെന്നോ...?എന്നാ പോയേ..?"
"കൊറേ ദീസായി*..."
"ങേ!" അര്‍മാന്‍ മോല്യാരുടെ ഉള്ളിലൂടെ ഒരു കൊള്ളിയാന്‍ പാഞ്ഞു.
"ഇന്നക്ക് രണ്ട് മാസായി ന്റെ അബു പോയ്ട്ട്......മുസീബത്തൊന്നും* ല്ലാതെ ദുന്‌യാവ്‌ല് യൗടെങ്കിലും ണ്ടാവണേ ന്നാ പടച്ചോനോട് ന്റെ തേട്ടം*....മജ്ജത്താവ്‌ണേയ്ന്റെ മുമ്പ് ഓന് മംഗലം കയ്ച്ച്‌ണതും കാണാന് പടച്ചോന്‍ തൗഫീക്ക്* തെരട്ടെ.."ഗദ്ഗദത്തോടെ ബീപാത്തു പറഞ്ഞു.
"ആ...അത് പറ്യാനാ ഞാനും ബെന്നത്....ഓന് ആ മോലിന്റെ മോള് സൈനബാനോട് ഇസ്ടാന്ന് പറഞ്ഞീന്യൊല്ലോ....ന്നാ അതെന്നെ നടത്തികൊട്‌ക്കാന്ന് ബെച്ച് ഞമ്മള് കല്ലായീല് പോയി അന്റെ പുയ്യാപ്ല പൂക്കോയന്റെ ബാക്കിള്ളോലെ അന്വേസിച്ച് പുട്‌ച്ചി ബീരം ഒക്കെ പറഞ്ഞ്...."
"ന്നട്ട്...??"
"ന്നട്ട് ബടെ മോലിനോടും പറ്യാന്ന് ബിചാരിച്ച് ബന്നപ്പളാ ഓനും സൈനബിം കൂടി നാട് ബ്‌ട്ട്‌ന്ന് ഞമ്മളറിഞ്ഞത് ...."
"ങ് ഹേ!! ഓനും സൈനബിം കൂടി നാട് ബ്‌ടേ...റബ്ബുല്‍ ആലമീനായ തമ്പുരാനേ....ഞാനെത്താ ഈ കേക്ക്‌ണേ....?" ബീപാത്തു കരയാന്‍ തുടങ്ങി.
"ആ..ഞമള്ളൊന്നും കൂടി മോലിന്റട്‌ത്ത് പോയി നോക്കട്ടെ....ഓലെ പറ്റി എത്തെങ്കിലും ബീരം ഓന് ണ്ടോന്ന്...ന്നട്ട് ഞാന്‍ പിന്നെ ബെരാ..."
അര്‍മാന്‍ മോല്യാര്‍ അവിടെ നിന്നും ഇറങ്ങി.
(തുടരും )
****************************
മോന്തി = സന്ധ്യ
തംസ്യം = സംശയം
ബക്കം = വേഗം
ദീസം = ദിവസം
മുസീബത്ത് = ആപത്ത്
തേട്ടം = പ്രാര്‍ത്ഥന
തൗഫീക്ക് = അവസരം
പെരുമ്പാവൂരുകാരന്‍ ബാബു
പഠനത്തില്‍ എന്റെ സീനിയറും വയസ്സില്‍ എന്റെ ജൂനിയറും ആയിരുന്നു എന്റെ P G ഹോസ്റ്റല്‍ മേറ്റായ പെരുമ്പാവൂരുകാരന്‍ ബാബു.കാടന്‍ ചിന്തകള്‍ക്ക് നല്ല വളക്കൂറുള്ള മണ്ണായിരുന്നു ബാബുവിന്റെ തല!!!
ഒരു ദിവസം ബാബു ചോദിച്ചു. " ഒരു വാതില്‍പൊളി തുറന്നിരിക്കുന്നു എന്ന് പറഞ്ഞാലെന്താ?"
"ങേ!!!ഇത്ര ലളിതമായ സംഗതിയും തലയില്‍ കയറാതെയായോ ബാബൂ...?"ഞാന്‍ ഞെട്ടലോടെ ചോദിച്ചു.
"അതല്ല ....ഒരു വാതില്‍ തുറന്നിരിക്കുന്നു എന്ന് പറഞ്ഞാല്‍ ഒരു വാതില്‍ അടച്ചിരിക്കുന്നു എന്നല്ലേ?"
"ഓ....അങ്ങിനെ" ഞാന്‍ സമ്മതിച്ചു.
"അപ്പോള്‍ രണ്ട് വാതിലും തുറന്നിരിക്കുന്നു എന്ന് പറഞ്ഞാല്‍ രണ്ട് വാതിലും അടച്ചിരിക്കുന്നു എന്നല്ലേ?"
ബാബുവിന്റെ അടുത്ത ചോദ്യം കേട്ട ഞാന്‍ തലക്കടി കിട്ടിയ ഹരിശ്രീ അശോകനെപ്പോലെയായി.
ഒരു ദിവസം ബാബു ചോദിച്ചു. " ഒരു വാതില്‍പൊളി തുറന്നിരിക്കുന്നു എന്ന് പറഞ്ഞാലെന്താ?"
"ങേ!!!ഇത്ര ലളിതമായ സംഗതിയും തലയില്‍ കയറാതെയായോ ബാബൂ...?"ഞാന്‍ ഞെട്ടലോടെ ചോദിച്ചു.
"അതല്ല ....ഒരു വാതില്‍ തുറന്നിരിക്കുന്നു എന്ന് പറഞ്ഞാല്‍ ഒരു വാതില്‍ അടച്ചിരിക്കുന്നു എന്നല്ലേ?"
"ഓ....അങ്ങിനെ" ഞാന്‍ സമ്മതിച്ചു.
"അപ്പോള്‍ രണ്ട് വാതിലും തുറന്നിരിക്കുന്നു എന്ന് പറഞ്ഞാല്‍ രണ്ട് വാതിലും അടച്ചിരിക്കുന്നു എന്നല്ലേ?"
ബാബുവിന്റെ അടുത്ത ചോദ്യം കേട്ട ഞാന്‍ തലക്കടി കിട്ടിയ ഹരിശ്രീ അശോകനെപ്പോലെയായി.
Tuesday, August 28, 2007
രാഷ്ട്രപതി പാരവച്ച ഒരു വിശുദ്ധപ്രേമം!!!
Pre Degree ക്ക് പഠിക്കുന്ന സമയം.ഞങ്ങള്‍ അരീക്കോട്ടുകാര്‍ തന്നെ അഞ്ച് പേരായിരുന്നു ഹോസ്റ്റലില്‍.അക്കൂട്ടത്തില്‍ , സുനില്‍ ഒരു സിനിമാ ഭ്രാന്തന്‍ കൂടിയായിരുന്നു.മമ്മൂട്ടി സ്റ്റൈലില്‍ മുടിവെട്ടല്‍ , ഡ്രസ്സ് ചെയ്യല്‍ എന്തിനധികം സംസാരം വരെ ഇഷ്ടന്‍ അനുകരിച്ച് ദയനീയമായി പരാജയപ്പെട്ടു.
ആയിടക്ക് സുനില്‍ ഞങ്ങളുടെ ക്ളാസ്സിലെതന്നെ ഒരു വെളുത്തതടിച്ചിക്കോതയെ ലൈനാക്കി.എല്ലില്ലാത്ത S S C ക്കാലത്ത് സ്കൂളില്‍ ഒരുത്തിയെ ലൈനാക്കി വഴിയാധാരമാക്കി വന്ന് ഇവിടെ പുതിയ ലൈന്‍ വലിക്കാന്‍ ഇവനെന്താ K S E B യിലെ ലൈന്‍മാനോ എന്ന അസൂയ നിറഞ്ഞ ഉള്‍ചോദ്യത്തില്‍ നിന്ന് സുനിലിനെ ഒന്ന് കളിപ്പിക്കാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു.
അങ്ങനെ നാടകത്തിണ്റ്റെ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും എല്ലാം ( അടി കിട്ടുകയാണെങ്കില്‍ അതും ) പഞ്ചപാവമായ(?) എന്നില്‍ ഭരമേല്‍പിക്കപ്പെട്ടു.ഇവണ്റ്റെ ഡബിള്‍ ലൈനില്‍ ൧൧൦ കിലോവോള്‍ട്ട് കടത്തിവിട്ട് എങ്ങനെ കുളം തോണ്ടിക്കാം എന്നായി പിന്നെ എണ്റ്റെ ചിന്ത.
അങ്ങനെ എണ്റ്റെ മെഡുലമണ്ണാങ്കട്ടയില്‍ വീണ്ടും ബള്‍ബ് കത്തി - നാട്ടിലെ ലൈനില്‍ നിന്ന് സുനിലിന് ഒരു പ്രേമലേഖനം വരുന്നു.
ഓപ്പറേഷനുള്ള അസംസ്ക്രിതവസ്തുക്കളായി ഒരു ലക്കോട്ട്കവര്‍ , അരീക്കോട് പോസ്റ്റോഫീസിണ്റ്റെ സീല്‍ പതിഞ്ഞ രണ്ട് സ്റ്റാമ്പുകള്‍ എന്നിവ സംഘടിപ്പിച്ചു.ശേഷം ഒരു കത്ത് തയ്യാറാക്കി ഹോസ്റ്റലിലെതന്നെ പെണ്ണെഴുത്തും പെണ്‍ശരീരവും പെണ്‍ശബ്ദവുമുള്ള അന്‍വറിനെക്കൊണ്ട് എഴുതിപ്പിച്ചു.കത്തിണ്റ്റെ കിഡ്നി ഇതായിരുന്നു - ' ഒക്റ്റോബര്‍ ൧൭ ന് അനിയണ്റ്റെ കൂടെ കോഴിക്കോട്ട് പോകുന്നുണ്ട് . മാവൂറ്‍ റോഡിലെ ടൈറ്റാന്‍ ഷോറൂമില്‍ ഉച്ചക്ക് രണ്ടരയോടെ എത്തും.വന്നാല്‍ നേരില്‍ കാണാമായിരുന്നു.... '
കവറിന് പുറത്ത് അന്‍വറിനെക്കൊണ്ട് തന്നെ അഡ്രസ്സും എഴുതിപ്പിച്ച് കത്ത് അതിലിട്ടു.സ്റ്റാമ്പുകളിലെ സീല്‍ ക്രിത്യമായി മാച്ച് ചെയ്യുന്ന വിധത്തില്‍ തന്നെ ഒട്ടിച്ച് കത്ത് സുനിലിന് കൈമാറാന്‍ അന്‍വറിനെ തന്നെ ഏല്‍പ്പിച്ചു.
പിറ്റേ ദിവസം ഒക്റ്റോബര്‍ ൧൫. വൈകുന്നേരം അന്‍വര്‍ ഭംഗിയായി കത്ത് സുനിലിന് കൈമാറി.അന്‍വറിന് സ്ഥിരം കത്ത് വരാറുള്ളതിനാല്‍ അന്നത്തെ പോസ്റ്റില്‍ വന്നതായിരിക്കും എന്ന നിലയില്‍ സുനില്‍ കത്ത് വാങ്ങി. ഞങ്ങള്‍ അരീക്കോടര്‍ നാലുപേരും 'രാമന്‍നാരായണ' ആലപിച്ച് അങ്ങുമിങ്ങും നടന്നു!!
കത്തും കൊണ്ട് റൂമില്‍ കയറിയ സുനില്‍ അല്‍പസമയം കഴിഞ്ഞ് പുറത്തിറങ്ങി.'ഖല്‍ബില്‍ നിറയെ ഇഷ്ക് പറഞ്ഞൊരു പൈങ്കിളിയേ...' എന്ന പാട്ടിണ്റ്റെ അന്നത്തെ വേര്‍ഷന്‍ ചുണ്ടില്‍ പടര്‍ത്തിയായിരുന്നു സുനിലിണ്റ്റെ വരവ്. പദ്ധതിയുടെ ആദ്യഭാഗം വിജയിച്ചതിലുള്ള മന്ദഹാസം എണ്റ്റെ ചുണ്ടിലും വിരിഞ്ഞു!
പിറ്റേ ദിവസം സുനില്‍ , ഹോസ്റ്റലിലെ തന്നെ മറ്റൊരു അന്തേവാസിയും മമ്മൂട്ടിഭ്രാന്തനുമായ നൌഫലിനെ ( ൧൯൨൧ എന്ന സിനിമ ഇറങ്ങിയപ്പോള്‍ മമ്മൂട്ടിയുടെ തലപോലെ ഇവന്‍ ക്ളീനാക്കിയ സ്ഥലം ഞാന്‍ ഇപ്പോള്‍ പറയുന്നില്ല!!) വിളിച്ചു ചോദിച്ചു.
" നൌഫലേ... മറ്റന്നാള്‍ ഉച്ചക്ക് ശേഷം എന്തെങ്കിലും പരിപാടിയുണ്ടോ ?"
"ഇല്ല...വടക്കന്‍ വീരഗാഥ പത്താം ഖത്തം തീര്‍ക്കാനുണ്ട്....ചെമ്മാട് ദര്‍ശനയില്‍ നിന്ന്.. "
"അത് നമുക്ക് പിന്നീടാക്കാം...വേറെ ചെറിയൊരു പരിപാടിയുണ്ട്... "
"ഉം.... എന്താ?"
"കോഴിക്കോട് വരെ പോകണം.. !!"
"ഓ....൧൯൨൧ കാണാന്‍....ഞാന്‍ റെഡി....൧൯൨൧ പ്രാവശ്യം റെഡി...മമ്മൂട്ടി കി ജയ്..."
നൌഫലിണ്റ്റെ മമ്മൂട്ടിഭ്രാന്ത് ഉറഞ്ഞ്‌തുള്ളി. 'ആ..ഒത്താല്‍ കാണാം' സുനില്‍ ആത്മഗതം ചെയ്തു.
അരീക്കോട്ട്കാരായ ഞങ്ങള്‍ പാര വക്കുമോ എന്ന സംശയത്തില്‍ കത്തിണ്റ്റെ വിവരം സുനില്‍ ഞങ്ങളോട് പറഞ്ഞതേ ഇല്ല. എന്നാലും പദ്ധതി ആസൂത്രണത്തിണ്റ്റെ പുരോഗതി അറിയാന്‍ ഞങ്ങളിലൊരാള്‍ വെറുതെ ഒന്ന് തട്ടി -
"മറ്റന്നാള്‍ വൈകിട്ട് ' രക്തരക്ഷസ്സ് ' കാണാന്‍ പോയാലോ?"
ഉടന്‍ സുനില്‍ ചാടിക്കയറി പറഞ്ഞു- " മറ്റന്നാള്‍ വെള്ളിയാഴ്ച രാവാണ്.. രക്തരക്ഷസ്സ് കാണാന്‍ പറ്റിയ ദിവസമല്ല!!"
"ഓ...അത് ശരിയാ..." പദ്ധതിയുടെ വിജയപുരോഗതി മനസ്സിലാക്കി ഞങ്ങള്‍ സംഭാഷണം അവിടെ വച്ച് തന്നെ നിര്‍ത്തി.
൧൭ - ആം തിയ്യതി സുനിലും നൌഫലും തേഡ് ഹവര്‍ കഴിഞ്ഞ് പുറത്തിറങ്ങി.സമയം ഉച്ചക്ക് ൧൨ മണി.ആദ്യം വന്ന കോഴിക്കോട് ബസ്സില്‍ തന്നെ രണ്ടുപേരും ചാടിക്കയറി.എല്ലാം വീക്ഷിച്ചിരുന്ന ഞങ്ങള്‍ ചിരി അടക്കാന്‍ പാടുപെട്ടു.
ഉച്ചക്ക് ൩ മണിയോടെ സുനിലും നൌഫലും ഹോസ്റ്റലില്‍ തിരിച്ചെത്തി!! സംഭവത്തിണ്റ്റെ ഗതി മാറിയോ എന്ന സംശയത്തില്‍ ഞാന്‍ സുനിലിനോട് ചോദിച്ചു. "ഉച്ചക്ക് നിന്നെ കണ്ടില്ലല്ലോ.... എവിടെ പോയിരുന്നു ?"
" ആ......*+%*+*% വെങ്കട്ടരാമന്‍.....<>?+ംള*..........(പുളിച്ച തെറിയുടെ നീണ്ടനിര) വരാന്‍ കണ്ടൊരു ദിവസം.....അവണ്റ്റെ *%്+*+%.... "
സംഭവിച്ചത് ഇതായിരുന്നു.അന്ന് കോഴിക്കോട് രാഷ്ട്രപതി വെങ്കട്ടരാമന്‍ വരുന്ന ദിവസമായിരുന്നു.അതിനാല്‍ ബസ്സുകളെയും വലിയ വാഹനങ്ങളെയും നഗരാതിര്‍ത്തിയില്‍ പോലീസ് തടഞ്ഞു.കിലോമീറ്ററുകള്‍ക്കിപ്പുറം തന്നെ അവര്‍ക്ക് യാത്ര അവസാനിപ്പിക്കേണ്ടി വന്നു. സുനില്‍ കിണഞ്ഞ് ശ്രമിച്ചെങ്കിലും 'ക്രിത്യസമയത്ത്' കോഴിക്കോട്ടെത്താന്‍ പറ്റില്ല എന്നതിനാലും നൌഫലിന് ൧൯൨൧ കാണാന്‍ വെറുതെ ഇത്രവലിയ റിസ്ക് എടുക്കുന്നതില്‍ താല്‍പര്യം ഇല്ലാത്തതിനാലും ഒരു മണിക്കൂറിന് ശേഷം അവര്‍ മടങ്ങി!!!
രാഷ്ട്രപതി പാരവച്ച ആ പ്രേമലേഖനത്തിണ്റ്റെ യാഥാര്‍ത്ഥ്യം പിന്നീട് ഞങ്ങള്‍ സുനിലിനെ ധരിപ്പിച്ചെങ്കിലും അവന്‍ അത് വിശ്വസിച്ചതേ ഇല്ല!! ഇന്നും വെങ്കട്ടരാമന്‍ എന്ന് കേള്‍ക്കുമ്പോള്‍ സുനിലിണ്റ്റെ നാവില്‍ *%്+*+% എന്നേ വരൂ!!!!.
Monday, August 27, 2007
ഒരു ട്രെയിന്‍ മിസ്സിംഗ്...
വടക്കേ ഇന്ത്യയിലേക്ക് ഒരു ടൂറ്‍ എന്ന ഉദ്ദേശ്യത്തോടെയാണ് ഞാന്‍ കുടുംബ സഹിതം സുഹ്രുത്ത് ഹമീദിണ്റ്റെ കൂടെ റെയില്‍വെസ്റ്റേഷനിലെത്തിയത്.ട്രെയിന്‍ സ്റ്റേഷനില്‍ നേരത്തെ തന്നെ നിര്‍ത്തി ഇട്ടിരുന്നതിനാല്‍ ഞങ്ങളുടെ ലഗേജ് ട്രെയിനില്‍ വച്ച ശേഷം ഭാര്യയേയും കുട്ടികളെയും അതിന്നടുത്തിരുത്തി. ട്രെയിന്‍ പുറപ്പെടാന്‍ ഇനിയും ധാരാളം സമയം ഉള്ളതിനാല്‍ ഞാനും ഹമീദും പുറത്തിറങ്ങി.
റെയില്‍വെസ്റ്റേഷനിലെ മായാക്കാഴ്ചകള്‍ കണ്ട് ഞങ്ങള്‍ നടന്നു.നിരനിരയായി തൂക്കിയിട്ട കളിപ്പാട്ടങ്ങള്‍ നോക്കി ഞങ്ങള്‍ കൌതുകത്തോടെ നോക്കി നിന്നു.നടന്ന് നടന്ന് ഞങ്ങള്‍ റെയില്‍വെസ്റ്റേഷന് പുറത്തെത്തി.വീണ്ടും നടന്ന് റെയില്‍വെസ്റ്റേഷന് തൊട്ടടുത്ത പുഴക്ക് കുറുകെയുള്ള പാലത്തില്‍ കയറി. പാലത്തില്‍ നിന്ന് താഴോട്ട് നോക്കി ...ഉയരം കുറഞ്ഞ പാലം...ശോഷിച്ച പുഴയിലൂടെ നടന്ന് നീങ്ങുന്ന ഒരു ഭക്തസംഘത്തിലെ കുട്ടികള്‍ പണസ്വരൂപണത്തിനായി പല വിക്രിയകളും കാട്ടുന്നത് ഞങ്ങള്‍ കണ്ടു.ഭണ്ഠാരത്തില്‍ നിക്ഷേപ്പിക്കാനായി അവര്‍ സ്വരൂപിച്ച നാണയത്തുട്ടുകള്‍ കണ്ട് ഞങ്ങള്‍ അമ്പരന്നു.അവര്‍ ഞങ്ങളുടെ നേരെയും കൈ നീട്ടിയപ്പോള്‍ ഞങ്ങള്‍ മെല്ലെ സ്ഥലം വിട്ടു.
തിരിച്ച് റെയില്‍വെസ്റ്റേഷണ്റ്റെ മുന്നിലെത്തിയപ്പോള്‍ ഒരു ട്രെയിന്‍ വന്നു നിന്നു.പിന്നാലെ സ്റ്റേഷനില്‍ നിന്നുള്ള അനൌണ്‍സ്മണ്റ്റ് ഉയര്‍ന്നു...
"..................നിന്നും ന്യൂഡല്‍ഹി വരെ പോകുന്ന ജയ എക്സ്പ്രസ്സ് ഒന്നാം നമ്പര്‍ പ്ളാറ്റ്ഫോമില്‍ ..... "
"ങേ!!" ഞങ്ങള്‍ ഞെട്ടി.
" അപ്പോള്‍ നമ്മള്‍ ലഗ്ഗേജ് വച്ച ട്രെയിന്‍ ഡല്‍ഹിയിലേക്കുള്ളതല്ല....ആബിദ് സാറെ ഓടി വാ...ട്രെയിന്‍ മാറിപ്പോയി....!!!" ഹമീദ് വിളിച്ചുപറഞ്ഞു.
ഹമീദിണ്റ്റെ വീട് റെയില്‍വെസ്റ്റേഷന് അടുത്ത് തന്നെയായിരുന്നതിനാല്‍ ട്രെയിനും റയില്‍പാളവും പാളത്തിലെ പ്രകൃതിജന്യ വസ്തുക്കളുടെ വാസനയും അവന് ചിരപരിചിതമായിരുന്നു.ഈ പരിചയത്തിണ്റ്റെ പിന്‍ബലത്തില്‍ അവന്‍ ഞങ്ങളുടെ ലഗേജ് വച്ച ട്രെയിനിലേക്ക് , ആള്‍ക്കൂട്ടത്തേയും പാളത്തെയും മുന്നില്‍കണ്ട സര്‍വ്വതിനേയും ഭേദിച്ചുകൊണ്ടോടി.
കാര്യത്തിണ്റ്റെ ഗൌരവം പിടികിട്ടാതെ ഞാന്‍ സാവധാനം നടന്നു.ഏതോ ഒരു സുഹൃത്തിന് പോസ്റ്റ് ചെയ്യാന്‍ വേണ്ടി കരുതിയിരുന്ന പോസ്റ്റ്കാര്‍ഡില്‍ ആ സന്നിഗ്ദ്ധഘട്ടത്തില്‍ നാല്‌വരി കുറിക്കുകയും ചെയ്തു.അപ്പോഴാണ് ഒരു റയില്‍വെ ജീവനക്കാരന്‍ എണ്റ്റെ തൊട്ടടുത്ത് ഇരിക്കുന്നത് ഞാന്‍ കണ്ടത്.
"ചേട്ടാ....ഈ ട്രെയിന്‍ എങ്ങോട്ട് പോവുന്നതാ...?" ഞാന്‍ ചോദിച്ചു.
"നിങ്ങള്‍ക്ക് എങ്ങോട്ടാ പോവേണ്ടത്?" അയാള്‍ തിരിച്ചു ചോദിച്ചു.
പെട്ടെന്നുള്ള തിരിച്ചുചോദ്യം എന്നെ അങ്കലാപ്പിലാക്കി..'സത്താറ' എന്നോ 'മുംബൈ' എന്നോ മറ്റോ ആണ് എണ്റ്റെ നാവില്‍ വന്നത്.പക്ഷേ പെട്ടെന്ന് തന്നെ സമനില വീണ്ടെടുത്ത് ഞാന്‍ പറഞ്ഞു.
"ആഗ്ര... "
"ആഗ്രയിലേക്കാണെങ്കില്‍ ഈ ട്രെയിന്‍ കയറിയാല്‍ മതി...ഇത് ഡല്‍ഹിയിലേക്കാ..." അയാളുടെ മറുപടി മുഴുവന്‍ കേള്‍ക്കുന്നതിന് മുമ്പേ ഞാന്‍ കുതിച്ചു പാഞ്ഞു.അപ്പോഴേക്കും ലഗേജുകളുമായി ഹമീദ് പ്ളാറ്റ്ഫോമിലെത്തിയിരുന്നു.മൊബൈലിലൂടെ ആരെയോ വിളിച്ചുകൊണ്ടിരുന്ന അവന്‍ എനിക്ക് ആംഗ്യത്തിലൂടെ നിര്‍ദ്ദേശം തന്നു.ഞാന്‍ റ്റ്രനിനടുത്തേക്ക് വേഗത്തില്‍ നടന്നു.
"ങേ..!! ട്രെയിന്‍ നീങ്ങിത്തുടങ്ങി!! എണ്റ്റെ ഭാര്യയും കുട്ടികളും..!!!" ഞാന്‍ എന്നാലാവും വേഗത്തില്‍ ഓടി ... തിരശ്ചീനമായി പിടിച്ചിരിക്കുന്ന ഒരു പച്ചക്കൊടിയുടെ ചുവട്ടില്‍ എണ്റ്റെ ഓട്ടം അവസാനിക്കുമ്പോഴേക്കും ട്രെയിന്‍ എണ്റ്റെ കണ്‍മുന്നില്‍ നിന്നും മറഞ്ഞിരുന്നു!!!!
എന്നെ കാണാത്തതിനാല്‍ ട്രെയിനില്‍ നിന്നും എണ്റ്റെ കൊച്ചുമോള്‍ അലറിക്കരഞ്ഞു. കരച്ചില്‍ കേട്ട് ഞാന്‍ ഞെട്ടിയുണര്‍ന്ന് നോക്കിയപ്പോള്‍ ഭാര്യയും മക്കളും കിടക്കയില്‍ എണ്റ്റെ തൊട്ടടുത്ത് തന്നെ സുഖമായി ഉറങ്ങുന്നുണ്ടായിരുന്നു!!!
Saturday, August 25, 2007
ഓണം മെഗാബമ്പര്‍ ഓഫര്‍
ഓണം shopping കണ്ടാസ്വദിക്കാനായി ഞാനും അങ്ങാടിയിലേക്കിറങ്ങി.ബസ്റ്റാണ്റ്റിണ്റ്റെ ഒരു മൂലയില്‍ കണ്ട ആള്‍ക്കൂട്ടത്തിന് നേരെ ഞാന്‍ നടന്നു.
"ഓണം....പൊന്നോണം...മെഗാബമ്പര്‍ ഓഫര്‍.." ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും വേറിട്ട ശബ്ദം ഉയര്‍ന്നുകൊണ്ടിരുന്നു.
"വരൂ......കടന്നുവരൂ......ഈ ബമ്പര്‍ ഓഫറിലൂടെ കരസ്ഥമാക്കൂ...... ഒരു മാരുതി !!"
"ങേ!!! മാരുതിയോ???അതും ഫുട്പാത്ത് കച്ചവടത്തില്‍??"എനിക്കത്ഭുതം തോന്നി.
"ഒരു കൊതുകുതിരിക്കൊപ്പം ഒരു പുതുപുത്തന്‍ മാരുതി ഫ്രീ!!!"
"മൈ ഗോഡ്!!! ഇതെന്തൊരു ഓഫറ്‍??" എണ്റ്റെ ആകാംക്ഷ ഹിമാലയം കയറിയതിനാല്‍ ഒറ്റക്കുതിപ്പിന് ഞാന്‍ ആള്‍ക്കൂട്ടത്തിണ്റ്റെ മുന്നിലെത്തി.
"യെസ്....ആദ്യത്തെ (നിര്‍)ഭാഗ്യവാനിതാ എത്തിക്കഴിഞ്ഞു....പിടിക്കൂ സാര്‍.....ഒരു കൊതുകുതിരി........ ഒപ്പം ഇതാ ഒരു പുതുപുത്തന്‍ മാരുതി ബ്രാണ്റ്റ് കൊതുകുതിരിസ്റ്റാണ്റ്റ് തികച്ചും തികച്ചും സൌജന്യമായി തന്നെ!!!"
