ഒരു ദിവസം, ഞാനും റഹീമും ഷെയറായി നടത്തിയിരുന്ന ഒരു സ്ഥാപനത്തിന്റെപരസ്യം ജനങ്ങളിലേത്തിക്കാന്‍ , ഞങ്ങള്‍ രണ്ട് പേരും TSG 8683 -ല്‍ ഉലകം ചുറ്റാനിറങ്ങി.
"നമ്മുടെ പരസ്യം, കാറിന്റെ പിന്നിലങ്ങ് ഒട്ടിച്ചാലോ?" റഹീം ചോദിച്ചു.
"അത് വേണോ?"
"കാറിന്റെ പുറത്താകുമ്പോള്‍ എല്ലാവരും ശ്രദ്ധിക്കും" റഹീം അഭിപ്രായപ്പെട്ടു.
"അതെങ്ങനെ?"
"ഇത് തള്ളാന്‍ വരുന്നവരെല്ലാം ആ പരസ്യം കാണില്ലേ?"
"എങ്കില്‍ പിന്നെ നമ്മുടെ സ്ഥാപനത്തെപ്പറ്റിയും നല്ല മതിപ്പാകും" ഞാനും വിട്ടില്ല,
"ങാ....അതു ശരിയാ...അപ്പോ അതു വേണ്ട..."
അങ്ങനെ ഞങ്ങള്‍ അരീക്കോടിനക്കരെ മൂര്‍ക്കനാട്ട് എത്തി.മൂത്രമൊഴിക്കാന്‍ വേണ്ടി TSG 8683 -നെ രണ്ട് ഇലക്ട്രിക് പോസ്റ്റുകള്‍ക്കിടയില്‍ ഒതുക്കി ഇട്ടു. മൂത്രമൊഴിച്ചതിന് ശേഷം കാറിനടുത്ത് നിന്നു കൊണ്ട് ഞങ്ങള്‍ അടുത്തപ്രോഗ്രാമിനെപറ്റി പ്ലാന്‍ ചെയ്യുമ്പോള്‍ റഹീമിന്റെ പരിചയക്കാരനായ ഒരാള്‍ TSG 8683 -ന്റെ മൂത്താപ്പയുടെ ഗണത്തില്‍ വരുന്ന ഒരു കാറുമായിഅതു വഴി വന്നു.ഞങ്ങളെ കണ്ട ഉടനേ അവന് കാറില്‍ നിന്നും വിളിച്ചു പറഞ്ഞു.
"സ്റ്റാര്‍ട്ട് ആവുന്നുണ്ടാവില്ല അല്ലേ?"
"നിര്‍ത്ത്.....നിര്‍ത്ത്......ഒരു കാര്യം ചോദിക്കാനാ?" കാര്‍ നിര്‍ത്താതെ പാസ് ചെയ്തപ്പോള്‍ റഹീം അവനോട് വിളിച്ചു പറഞ്ഞു.
"ഏയ്.....നിര്‍ത്തുന്ന പ്രശ്നമില്ല...." അവന് ഇങ്ങോട്ടും വിളിച്ചു പറഞ്ഞു.
"ഇല്ല....ഞങ്ങളുടെ വണ്ടിക്ക് പ്രശ്നമൊന്നുമില്ല....തള്ളാനുമല്ല...."റഹീം വീണ്ടും വിളിച്ചു പറഞ്ഞു.
"നിങ്ങളുടെ വണ്ടിക്ക് പ്രശ്നമുണ്ടാവില്ല....പക്ഷേ എന്റെ ഈ ശകടം നിര്‍ത്തിയാല്‍നമ്മള്‍ മൂന്ന് പേര് മതിയാവില്ല തള്ളാന്‍.....ടാറ്റാ....ബൈ...ബൈ...."അവന് നിര്‍ത്താതെ പോയി.
TSG 8683 -നെക്കാളും 'മുന്തിയ' ഒരു കാര്‍ കണ്ട സംതൃപ്തിയില്‍ ഞങ്ങള്‍ അടുത്ത സ്വീകരണ സ്ഥലത്തേക്ക് യാത്രയായി.

5 comments:
മൂത്താപ്പാക്ക് മൂന്നാളു പോരെന്നാ.
എന്തായാലും ആശ്വാസമായല്ലോ.
-സുല്‍
8683 ന്റെ മൂത്താപ്പ ആരായിരിക്കുമെന്നു ആലോചിക്കുകയാണ്.
എനിക്കൊരു 6820 ഉണ്ടായിരുന്നു, ഇനി അതുവല്ലതുമാണോ ആവോ..
പിടിച്ചതിലും വലുതാണല്ലേ മാളത്തില്‍...
അപ്പോൾ ഇളയമ്മ, മൂത്തമ്മ , എളാപ്പ , വല്ല്യുപ്പ സകല ആളുകളെയും വഴിയെ കാണുമായിരിക്കും അല്ലെ മാഷെ
സുല്‍...ഇപ്പോള്‍ ഇതുപോലെയുള്ള കുറേ എണ്ണത്തിനെ റോഡില്‍ കാണുന്നു.
അതിനാല്‍ വളരെ ആശ്വാസം തോന്നുന്നു.
അനില്‍....അതു ശരി ...അതു തന്നെയാണോ ഞാന്‍ കണ്ടത്?അത് KLM ആണോ?
കുറ്റ്യാടിക്കാരാ....മാളത്തിലല്ല,റോട്ടില്
രസികാ...കാണാന്‍ തുടങ്ങിയിട്ടുണ്ട്
Post a Comment
നന്ദി....വീണ്ടും വരിക