Pages

Sunday, October 19, 2008

നഷ്ടപ്പെട്ട ലോകറിക്കാര്‍ഡ്‌ ('മേടിക്കല്‍ എഞ്ചിനീയര്‍' രണ്ടാം ഭാഗം)

പിറ്റേ ദിവസം മുതല്‍ ഞങ്ങള്‍ നാല്‍വര്‍ സംഘം ഉച്ചക്ക്‌ ശേഷവും പാര്‍ടൈം ആയി കോളേജില്‍ പോകാന്‍ തുടങ്ങി.ലോക ചരിത്രത്തില്‍ ആദ്യമായി (ഒരു പക്ഷേ അവസാനവും) രണ്ട്‌ ഗ്രൂപ്പുകള്‍ക്ക്‌ ഒരേ കോളേജില്‍ പഠിക്കുന്ന റിക്കാര്‍ഡ്‌ ഞങ്ങള്‍ക്ക്‌ സ്വന്തമായി.(അന്ന് SSLC ബുക്ക്‌ മാത്രമേ അറിയാമായിരുന്നുള്ളൂ,ഗിന്നസ്‌ ബുക്ക്‌ കേട്ടിട്ടില്ലാത്തതിനാല്‍ ഞങ്ങളുടെ ലോകറിക്കാര്‍ഡ്‌ നഷ്ടമായി)

മാത്‌സ്‌ ക്ലാസ്സിലെ ആദ്യ ദിനം.ആണ്‍കുട്ടികള്‍ മാത്രം തിങ്ങിനിറഞ്ഞിരിക്കുന്ന ക്ലാസ്സില്‍ ഞങ്ങള്‍ക്ക്‌ ഇടം ലഭിക്കാന്‍ പോലും ബുദ്ധിമുട്ടുണ്ടായി.ഹോസ്റ്റലിലെ സഹമുറിയന്മാര്‍ ക്ലാസ്സില്‍ ഉണ്ടായിരുന്നതിനാല്‍, നിന്ന് ക്ലാസിലിരിക്കേണ്ട അപൂര്‍വ്വ ഗതികേട്‌ ഉണ്ടായില്ല.

അന്ന് അസീസ്‌ സാറായിരുന്നു മാത്‌സ്‌ ക്ലാസ്സിന്‌ വന്നത്‌.മെലിഞ്ഞുണങ്ങിയ ശരീരമുള്ള ഒരു സാറ്‌.ക്ലാസ്സ്‌ തുടങ്ങി മാസങ്ങള്‍ പിന്നിട്ട ശേഷമാണ്‌ ഞങ്ങള്‍ ഈ ക്ലാസ്സില്‍ വന്നിരിക്കുന്നത്‌ എന്ന് അദ്ദേഹത്തിനും ഞങ്ങള്‍ക്കും ബോധ്യമുണ്ടായിരുന്നില്ല.നേര്‍രേഖകളെ(straight line)ക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ക്ലാസ്സ്‌ എനിക്ക്‌ ഒരു കുന്തവും മനസ്സിലായില്ല(മറ്റുള്ളവര്‍ക്കും തഥൈവ എന്ന് അവരുടെ പൊളിച്ച വായ സൂചിപ്പിച്ചു)

ഒന്നും മനസ്സിലായില്ലെങ്കിലും അടുത്ത ദിവസങ്ങളിലും ഉച്ചയുറക്കം ഉപേക്ഷിച്ച്‌ ഞങ്ങള്‍ ക്ലാസ്സില്‍ പോയി.അന്നും അസീസ്‌ സാര്‍ തന്നെയായിരുന്നു വന്നത്‌.ക്ലാസ്‌ തുടങ്ങുന്നതിന്‌ മുമ്പ്‌ തലേ ദിവസം എടുത്ത ഭാഗത്ത്‌ നിന്നും അദ്ദേഹം ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി.

"വാട്ടിസ്‌ എ സ്ട്രൈറ്റ്‌ ലൈന്‍?"

എല്ലാവരുടേയും തല താഴാന്‍ തുടങ്ങി.സീറ്റില്ലാത്തതിനാല്‍ ഇടുങ്ങി പൊട്ടി ഇരുന്ന ഞാന്‍ അല്‍പം ഉയര്‍ന്നിരുന്നതിനാല്‍ സാര്‍ എന്റെ നേരെ ചോദ്യമെറിഞ്ഞു.

"ങാ...നീ തന്നെ...ചന്തിപൊന്തിച്ചിരിക്കുന്നവന്‍.."

ഞാന്‍ മെല്ലെ എഴുന്നേറ്റ്‌ നിന്ന്‌ പറയാന്‍ തുടങ്ങി.

"സ്ട്രൈറ്റ്‌ ലൈന്‍ ഈസ്‌ എ ലൈന്‍ വിതൗട്ട്‌ കര്‍വ്‌ ഓര്‍ ബെന്‍ഡ്‌!!" ഞാന്‍ പഠിച്ച സ്ട്രൈറ്റ്‌ ലൈന്‍ അതായിരുന്നു.(അസീസ്‌ സാറിന്റെ സ്ട്രൈറ്റ്‌ ലൈന്‍ അതായിരുന്നില്ല).ക്ലാസ്സിലിരിക്കുന്നവരെല്ലാം തനി പൊട്ടന്മാര്‍ ആയതിനാലോ അതല്ല അസീസ്‌ സാറിന്റെ ക്ലാസ്സ്‌ അവര്‍ക്കും മനസ്സിലാവാത്തതിനാലോ എന്നറിയില്ല എന്റെ പരിശുദ്ധ മണ്ടന്‍ ഉത്തരം കേട്ട്‌ ആരും ചിരിച്ചില്ല.ഞാന്‍ പറഞ്ഞത്‌ സാറും കേട്ടില്ല എന്ന് തോന്നുന്നു, അദ്ദേഹം ചോദ്യം ഇങ്ങനെ ആവര്‍ത്തിച്ചു.

"ദെന്‍ വാട്ടിസ്‌ എ സ്ട്രൈറ്റ്‌ ലൈന്‍?"

ഞാന്‍ പിന്നെ ഒന്നും പറയാതെ കുന്തം വിഴുങ്ങിയ പോലെ നിന്നു.മറ്റൊരുത്തനും തല പൊക്കാത്തതിനാല്‍ ചോദ്യം ചോദിച്ച്‌ സാറും കുഴഞ്ഞു.അവസാനം സാറ്‌ തന്നെ ഉത്തരം പറഞ്ഞു.

" സ്ട്രൈറ്റ്‌ ലൈന്‍ ഈസ്‌ അ ലൈന്‍ ദാറ്റ്‌ കാന്‍ ബീ എക്സ്പ്രെസ്സ്‌ഡ്‌ ഇന്‍ ദ ഫോം y = mX + C"

"എന്റമ്മോ...".ഞാന്‍ ഞെട്ടി.ആദ്യാമായിട്ടായിരുന്നു ഞാന്‍ ആ നിര്‍വ്വചനം കേള്‍ക്കുന്നത്‌.

വളയാതെ വരക്കുന്ന എല്ലാ വരകളേയും ഇങ്ങനെ സൂത്രവാക്യത്തില്‍ തളക്കുന്ന ഈ പരിപാടി എനിക്ക്‌ യോജിച്ചതല്ല എന്ന ബോധോദയത്തില്‍ അന്ന് ഞാന്‍ അസീസ്‌ സാറിന്റെ ക്ലാസ്സില്‍ നിന്നിറങ്ങി.പിന്നെ പ്രീഡിഗ്രിയുടെ മാത്‌സ്‌ ക്ലാസ്സില്‍ ഞാന്‍ കയറിയിട്ടില്ല.

(തുടരും..)

10 comments:

Areekkodan | അരീക്കോടന്‍ said...

ഞാന്‍ മെല്ലെ എഴുന്നേറ്റ്‌ നിന്ന്‌ പറയാന്‍ തുടങ്ങി.
"സ്ട്രൈറ്റ്‌ ലൈന്‍ ഈസ്‌ എ ലൈന്‍ വിതൗട്ട്‌ കര്‍വ്‌ ഓര്‍ ബെന്‍ഡ്‌!!" ഞാന്‍ പഠിച്ച സ്ട്രൈറ്റ്‌ ലൈന്‍ അതായിരുന്നു.(അസീസ്‌ സാറിന്റെ സ്ട്രൈറ്റ്‌ ലൈന്‍ അതായിരുന്നില്ല).ക്ലാസ്സിലിരിക്കുന്നവരെല്ലാം തനി പൊട്ടന്മാര്‍ ആയതിനാലോ അതല്ല അസീസ്‌ സാറിന്റെ ക്ലാസ്സ്‌ അവര്‍ക്കും മനസ്സിലാവാത്തതിനാലോ എന്നറിയില്ല എന്റെ പരിശുദ്ധ മണ്ടന്‍ ഉത്തരം കേട്ട്‌ ആരും ചിരിച്ചില്ല.ഞാന്‍ പറഞ്ഞത്‌ സാറും കേട്ടില്ല എന്ന് തോന്നുന്നു, അദ്ദേഹം ചോദ്യം ഇങ്ങനെ ആവര്‍ത്തിച്ചു.
"ദെന്‍ വാട്ടിസ്‌ എ സ്ട്രൈറ്റ്‌ ലൈന്‍?"

അനൂപ്‌ കോതനല്ലൂര്‍ said...

കൊള്ളാം തുടരട്ടേ സംഭവ ബഹുലമായ കോളെജ് കഥകള്

സുല്‍ |Sul said...

ഹിഹിഹി
കൊള്ളാം.

-സുല്‍

കാസിം തങ്ങള്‍ വാടാനപ്പള്ളി said...

അടുത്ത ഭാഗം എന്നാണാവോ, പെട്ടെന്നായിക്കോട്ടേ

കുഞ്ഞിക്ക said...

ഇങ്ങനെ ആകാംക്ഷിപിക്കാതെ

അനില്‍@ബ്ലോഗ് said...

ഓഹോ,
അപ്പോള്‍ അതാണ് സ്ട്രയിറ്റ് ലൈന്‍.
ഭയങ്കരം.
മാത്സ് പഠിക്കാഞ്ഞതു നന്നായി :)

ശിവ said...

അപ്പോ ഇനി വണ്‍ വേ ലൈനിനെക്കുറിച്ച്...

ബഷീര്‍ വെള്ളറക്കാട്‌ / pb said...

കൊള്ളാം :)

next

കുറ്റ്യാടിക്കാരന്‍ said...

വൈക്കം മുഹമ്മദ് ബഷീര്‍ കോളേജില്‍ പഠിച്ചിരുന്നെങ്കില്‍ ഈ ഉത്തരം തന്നെ കൊടുത്തേനെ.
“വിത്തൌട്ട് ബെന്‍ഡ് ആന്‍ഡ് കര്‍വ്...”

ഇഷ്ടപ്പെട്ടു മാഷേ...

Areekkodan | അരീക്കോടന്‍ said...

അനൂപ്‌,കാസിം തങ്ങള്‍....ഉടന്‍ വരും
സുല്‍,ബഷീര്‍....നന്ദി

കുഞ്ഞിക്കാ....സ്വാഗതം.ആകാംക്ഷിപ്പിക്കാന്‍ ഉദ്ദേശമില്ല.പക്ഷേ നിങ്ങള്‍ ആകാംക്ഷിച്ചാല്‍ ഞാന്‍ എന്ത്‌ ചെയ്യാനാ?
അനില്‍...അതേ മാത്‌സ്‌ പഠിക്കാത്തതു വളരെ നന്നായി.
ശിവ....നോക്കട്ടെ
കുറ്റ്യാടിക്കാരാ...അതു ശരിയാ,പക്ഷേ എല്ലാവരും അങ്ങിനെതന്നെയല്ലേ പറയാ?

Post a Comment

നന്ദി....വീണ്ടും വരിക