Pages

Wednesday, October 22, 2008

ഉപദേശിക്കുന്നത്‌ പ്രവര്‍ത്തിക്കുക

ഇക്കഴിഞ്ഞ ഞായറാഴ്ച ഞാന്‍ എന്റെ ഒരു സുഹൃത്തിന്റെ അനിയത്തിയുടെ വിവാഹത്തില്‍ പങ്കെടുക്കാനായി അവന്റെ വീട്ടില്‍ ചെന്നു.ചെന്നുകയറിയ ഉടനേ, ആചാരപ്രകാരമുള്ള നാരങ്ങാവെള്ളം ലഭിച്ചു.പ്ലാസ്റ്റിക്‌ കപ്പില്‍ആയിരുന്നു വെള്ളം നല്‍കിയിരുന്നത്‌.അതുണ്ടാക്കിയേക്കാവുന്ന പരിസ്ഥിതിപ്രശ്നങ്ങള്‍ ആലോചിച്ചപ്പോള്‍ എനിക്കല്‍പം നീരസം തോന്നി.വിവാഹസദ്യക്കൊപ്പം ചൂടുവെള്ളവും അതേ തരം കപ്പില്‍ തന്നപ്പോള്‍ എനിക്ക്‌ സുഹൃത്തിനോട്‌ ദ്വേഷ്യം തോന്നി.ആസിഡ്‌ ആയ നാരങ്ങവെള്ളവും രാസവസ്തുവായ പ്ലാസ്റ്റിക്കും തമ്മിലുംചൂടുവെള്ളവും പ്ലാസ്റ്റിക്കും തമ്മിലും പ്രവര്‍ത്തിച്ച്‌ ഉണ്ടാക്കുന്ന ഉല്‍പന്നങ്ങള്‍സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ എന്ത്‌ എന്ന് ഒരു പക്ഷേ അവര്‍ ചിന്തിച്ചുകാണില്ല.അതവിടെ ഇരിക്കട്ടെ. ഭക്ഷണം കഴിഞ്ഞ്‌ സുഹൃത്തിനോട്‌ യാത്ര പറഞ്ഞ്‌ ഞാന്‍ ഇറങ്ങിയപ്പോള്‍ ,അവിടെ നിന്നും പരിചയപ്പെട്ട റൗഫ്‌ മാസ്റ്ററും എന്റെ കൂടെ ഇറങ്ങി.പോരുന്നവഴിക്ക്‌ ശാന്തമായി ഒഴുകുന്ന ഒരു തോടും അതിന്റെ കരയിലെ സമൃദ്ധമായ കണ്ടല്‍കാടും ക്യാമറ പുറത്തെടുക്കാന്‍ എന്നെ നിര്‍ബന്ധിപ്പിച്ചു(ആ ഫൊട്ടോ ഇതാഇവിടെ. ).ഞാന്‍ പടങ്ങള്‍ പകര്‍ത്തിയപ്പോള്‍ റൗഫ്‌ മാസ്റ്റര്‍ ചോദിച്ചു. "ഫൊട്ടോഗ്രാഫിയില്‍ താല്‍പര്യമുണ്ടോ?" "താല്‍പര്യമുണ്ട്‌.....പിന്നെ ഞാന്‍ കുറേ കാലമായി അന്വേഷിച്ച്‌ നടന്നിരുന്ന ഒരു സംഗതിയാണ്‌ ഈ കണ്ടല്‍ കാടുകള്‍..." "ഓഹോ...അപ്പോള്‍ ഇതുവഴി വന്നത്‌ നന്നായി അല്ലേ?" "അതേ..." കല്യാണ വീട്ടില്‍ മറ്റൊരു വഴിയേ എത്തിയ ഞാന്‍ സമ്മതിച്ചു. "എന്താ ഇതിനോട്‌ പ്രത്യേക ഇഷ്ടം തോന്നാന്‍ കാരണം?" "ഞാന്‍ പ്രകൃതിയെ സ്നേഹിക്കുന്നു.പ്രകൃതിയുമായി ബന്ധപ്പെട്ട ചിലകാര്യങ്ങള്‍ ഇന്റര്‍നെറ്റില്‍ എഴുതാറുണ്ട്‌.അതിന്‌ വേണ്ടി കണ്ടല്‍ അന്വേഷിച്ച്‌നടക്കുകയായിരുന്നു...." "ക്ലാസ്സ്‌ എടുക്കാന്‍ പോകാറുണ്ടോ..?" "ഇല്ല...ഇപ്പോള്‍ കല്യാണ വീട്ടില്‍ നിന്നും ആ പ്ലാസ്റ്റിക്‌ കപ്പില്‍ വെള്ളം തന്നത്‌എനിക്ക്‌ ഒട്ടും ഇഷ്ടപ്പെട്ടില്ല..."എന്റെ സുഹൃത്തിന്റെ ചിരകാലസുഹൃത്തായറൗഫ്‌ മാസ്റ്ററുടെ അടുത്ത്‌ എന്റെ നീരസം ഞാന്‍ അറിയിച്ചു. "ങാ...അവരുടെ കുടുംബം ഒന്ന് നോക്കൂ...വലിയ ജ്യേഷ്ഠന്‍ ഡോക്ടര്‍,മറ്റൊരു ജ്യേഷ്ഠന്‍ അധ്യാപകന്‍,നിങ്ങളുടെ സുഹൃത്തും അധ്യാപകന്‍.ഡോക്ടര്‍ ചികുന്‍ഗുനിയ,ഡെങ്കിപ്പനി തുടങ്ങിയവ പടര്‍ന്നുപിടിക്കാതിരിക്കാന്‍ കൊതുക്‌ വളര്‍ച്ചതടയണമെന്ന് ക്ലാസ്സായ ക്ലാസുകളിലെല്ലാം പ്രസംഗിക്കുന്നയാള്‍.അധ്യാപകരായമറ്റ്‌ രണ്ടു പേരും ഉല്‍ബോധനം നടത്തുന്നതില്‍ മുമ്പന്മാര്‍.എന്നിട്ടും സ്വന്തംവീട്ടിലെ പരിപാടിക്ക്‌ പ്ലാസ്റ്റിക്‌ കപ്പും..." "അതെ...അതാണ്‌ നമ്മുടെ സ്വഭാവം..." ഞാന്‍ റൗഫ്‌ മാസ്റ്ററെ പിന്താങ്ങി. "ഞാന്‍ അഞ്ച്‌ വര്‍ഷത്തോളം സ്കൂളിലെ NSS Program Officer ആയിരുന്നു.എന്റെ വീട്ടിലെ ഒരു പരിപാടിക്ക്‌ പ്ലാസ്റ്റിക്‌ കപ്പിന്‌ പകരം പേപര്‍ കപ്പ്‌ ഉപയോഗിക്കാന്‍ ഞാന്‍ തീരുമാനിച്ചു.പക്ഷേ സാമ്പത്തികമായി നഷ്ടമാണ്‌എന്ന കാരണത്താല്‍ പിതാവ്‌ അതിന്‌ സമ്മതിച്ചില്ല.അവസാനം പ്ലാസ്റ്റിക്‌ കപ്പ്‌ഒഴിവാക്കിയേ പറ്റൂ എന്ന എന്റെ നിശ്ചയപ്രകാരം ഗ്ലാസ്‌ വാടകക്ക്‌ എടുക്കാന്‍ തീരുമാനിച്ചു." ആ വാക്കുകള്‍ എനിക്ക്‌ വളരെ ഇഷ്ടപ്പെട്ടു.തങ്ങള്‍ ഉപദേശിക്കുന്നത്‌ സ്വന്തംകാര്യത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്തവര്‍ മിണ്ടാതിരിക്കുന്നതാണ്‌ഭേദം.(നിങ്ങള്‍ പ്രവര്‍ത്തിക്കാത്തത്‌ നിങ്ങള്‍ എന്തിന്‌ ഉപദേശിക്കുന്നു എന്നവിശുദ്ധ ഖുര്‍ആന്‍ വചനം ഇവിടെ അനുസ്മരിക്കുന്നു) മറ്റുള്ളവരെ ഉപദേശിക്കുകയും സ്വന്തം കാര്യം വരുമ്പോള്‍ അതിന്റെ നേരെ വിപരീതം പ്രവര്‍ത്തിക്കുകയും ചെയ്യുന്നത്‌ കാപട്യമാണ്‌.

9 comments:

Areekkodan | അരീക്കോടന്‍ said...

"ങാ...അവരുടെ കുടുംബം ഒന്ന് നോക്കൂ...വലിയ ജ്യേഷ്ഠന്‍ ഡോക്ടര്‍,മറ്റൊരു
ജ്യേഷ്ഠന്‍ അധ്യാപകന്‍,നിങ്ങളുടെ സുഹൃത്തും അധ്യാപകന്‍.ഡോക്ടര്‍ ചികുന്‍ഗുനിയ,
ഡെങ്കിപ്പനി തുടങ്ങിയവ പടര്‍ന്നുപിടിക്കാതിരിക്കാന്‍ കൊതുക്‌ വളര്‍ച്ച
തടയണമെന്ന് ക്ലാസ്സായ ക്ലാസുകളിലെല്ലാം പ്രസംഗിക്കുന്നയാള്‍.അധ്യാപകരായ
മറ്റ്‌ രണ്ടു പേരും ഉല്‍ബോധനം നടത്തുന്നതില്‍ മുമ്പന്മാര്‍.എന്നിട്ടും സ്വന്തം
വീട്ടിലെ പരിപാടിക്ക്‌ പ്ലാസ്റ്റിക്‌ കപ്പും..."

കാസിം തങ്ങള്‍ said...

ആദര്‍ശം പ്രസംഗിക്കാനും എഴുതാനുമൊക്കെ എന്തെളുപ്പം. പക്ഷ അവ പ്രയോഗവല്‍ക്കരിക്കുന്നിടത്താണ് നാമെല്ലാം പരാജിതരാവുന്നത്. ഇന്നത്തെ സമൂഹത്തിന്റെ ഏറ്റവും വലിയ ശാപം തന്നെ അത്തരം ആളുകളുടെ (നേതാക്കളുടെ) ബാഹുല്യം തന്നെ.പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ സ്വന്തം ജീവിതത്തില്‍ പകര്‍ത്തി സമൂഹത്തിന് മാതൃകയാവുമ്പോള്‍ മാത്രമേ സമൂഹത്തില്‍ പരിവര്‍ത്തനത്തിന്റെ മാറ്റൊലി മുഴക്കാന്‍ കഴിയൂ.പറയുന്നത് പ്രവര്‍ത്തിക്കാനും പ്രവര്‍ത്തിക്കാത്തത് പറയാതിരിക്കാനും നാമുള്‍പ്പെടെയുള്ളവര്‍ക്ക് കഴിയട്ടെ.

അരുണ്‍ കായംകുളം said...

ശരിയാണ്‍ മാഷേ,
"പുറത്ത് പറയാന്‍ പറ്റുന്നത് മാത്രം ചെയ്യുക,
പുറത്ത് ചെയ്യാന്‍ പറ്റുന്നത് മാത്രം പറയുക."

നരിക്കുന്നൻ said...

ആ വീട്ടിൽ കേറി നാരങ്ങ വെള്ളം പ്ലാസ്റ്റിക് ക്ലാസിൽ കുടിക്കാം..അല്ലേ മാഷേ...

ഒന്ന് പറയാമായിരുന്നില്ലേ ഈ പരിസ്തിതി-അരോഗ്യ പ്രശ്നത്തെ പറ്റി.

മാറുന്ന മലയാളി said...

സ്ത്രീധനകാര്യത്തിലും മലയാളി ഇങ്ങനെയൊക്കെ തന്നെ...വക്കൊന്നും പ്രവൃത്തി മറ്റൊന്നും

കാന്താരിക്കുട്ടി said...

സൌകര്യം നോക്കി ആണു പലപ്പോഴും പ്ലാസ്റ്റിക്ക് കപ്പുകള്‍ ഉപയോഗിക്കുന്നത്..എന്നാലും പറയുന്ന വാക്കുകള്‍ പ്രവൃത്തിയിലും കാണണം..

Areekkodan | അരീക്കോടന്‍ said...

കാസിം തങ്ങള്‍....അതേ,പണ്ഠിതര്‍ സമൂഹത്തിന്‌ ബാധ്യതയായി മാറിക്കൊണ്ടിരിക്കുന്നു.
അരുണ്‍...നല്ല വരികള്‍(കുഞ്ഞുണ്ണികവിതകള്‍ പോലെ ഹൃദ്യം)
നരിക്കുന്നാ...കല്യാണ വീട്ടില്‍ ഞാന്‍ അതേപറ്റി പറഞ്ഞാല്‍ കേള്‍ക്കാന്‍ അവര്‍ക്കാര്‍ക്കെങ്കിലും സമയം കിട്ടോ?അതുകൊണ്ടാണ്‌ എന്റെ നീരസം എന്റെ സുഹൃത്തിന്റെ സുഹൃത്തിനെ അപ്പോള്‍ തന്നെ അറിയിച്ചത്‌.
മലയാളി....സ്വാഗതം.സ്ത്രീധനം പാതകമാണെന്ന് നമ്മിലെത്രപേര്‍ക്ക്‌ അറിയാം?
കാന്താരീ...അതിനാണ്‌ പേപര്‍ കപ്പും.സൗകര്യവും പണലാഭവും നോക്കുമ്പോള്‍ നാം വിട്ടുവീഴ്ച ചെയ്യുന്നു,പരിസ്ഥിതിയെ ദ്രോഹിച്ചുകൊണ്ട്‌.

അരുണ്‍കുമാര്‍ | Arunkumar said...

good one...

പ്രകൃതിയെ സ്നേഹിക്കുന്നത് വളരെ നല്ലത്...
പക്ഷെ മാഷൊരു കാര്യം വിട്ടുപോയി. എത്ര ലിറ്റര്‍ വെള്ളമാണ് സോപ്പ് കലക്കി പ്രകൃതിയിലേക്ക് ഒഴിച്ച് വിട്ടത്....
പ്ലാസ്റ്റിക് ആണെന്കില്‍ അറ്റകൈക്ക് recycle എങ്കിലും ചെയ്യാം.

maybe i'm too much worried about the practicality... ;)

Areekkodan | അരീക്കോടന്‍ said...

അരുണ്‍കുമാര്‍.....സ്വാഗതം.താങ്കള്‍ പറഞ്ഞത്‌ വളരെ ശരിയാണ്‌.പക്ഷെ ആ വെള്ളത്തെ ഭൂമി തന്നെ സ്വീകരിച്ച്‌ ഫില്‍റ്റര്‍ ചെയ്ത്‌ ശുദ്ധീകരിച്ച്‌ തിരിച്ചു തരുന്നുണ്ട്‌.ആ വശം കൂടി ചൂണ്ടിക്കാട്ടിയതിന്‌ വളരെ നന്ദി.

Post a Comment

നന്ദി....വീണ്ടും വരിക