Pages

Friday, October 31, 2008

ഗ്ലോബും ബ്ലോഗും

"G for G L O B E...." ഞാന്‍ ചെറിയ മകളെ പഠിപ്പിക്കുകയായിരുന്നു.

"എന്താ ഗ്ലോബ്‌ എന്ന് പറഞ്ഞാല്‍...?"

അലമാരക്ക്‌ മുകളില്‍ സ്ഥിതി ചെയ്യുന്നഗ്ലോബ്‌ അവള്‍ക്ക്‌ പരിചയം ഉണ്ടാകും എന്ന ധാരണയില്‍ ഞാന്‍ ചോദിച്ചു.

"അതോ...അത്‌...ഒരു ഒരു.....സ്തെലം...."

"ആ....എന്ത്‌ സ്ഥലം?"

"ഉപ്പച്ചിന്റെ കത എയ്‌ത്‌ണ സ്തെലം.."

ഞാന്‍ ഭാര്യയുമായി നടത്തുന്നബ്ലോഗ്‌ ചര്‍ച്ചകളില്‍ നിന്നും അവള്‍ക്ക്‌ മനസ്സിലായ കാര്യം അവള്‍പ്രകടിപ്പിച്ചപ്പോള്‍ എനിക്ക്‌ ചിരി വന്നു.

14 comments:

Areekkodan | അരീക്കോടന്‍ said...

"അതോ...അത്‌...ഒരു ഒരു.....സ്തെലം...."

"ആ....എന്ത്‌ സ്ഥലം?"

"ഉപ്പച്ചിന്റെ കത എയ്‌ത്‌ണ സ്തെലം.."

ശ്രീ said...

ബ്ലോഗും ഗ്ലോബും തെറ്റിപ്പോയതില്‍ അതിശയമില്ല
:)

Kiranz..!! said...

പണ്ടൊരു ദിവസം നമ്മുടെ കാർട്ടൂണിസ്റ്റിന്റെ ചാറ്റ് സ്റ്റാറ്റസ് ഇപ്പടിയായിരുന്നു..!

“ശ്ശെഡാ എന്റെ ബ്ലോഗ് കാണുന്നില്ലല്ലോയെന്ന് ചോദിച്ചതും,എവിടെ നിന്നോ ഓഫീസ് ബാഗും തപ്പിപ്പിടിച്ച് ഭാര്യയും,മകനും അമ്മയും മുന്നിൽ ഹാജർ”

ഇതിൽ നിന്നു വിഭിന്നമല്ല്ല എന്റെ ചില അനുഭവങ്ങളും..!

അരീക്കോടൻസ് കലക്കൻസ്..!

വിദുരര്‍ said...

അലമാരക്കു മുകളിലെ ഭൂലോകവും നിങ്ങളുടെ കഥയിടമായ ബൂലോഗവും കുഞ്ഞുമനസ്സിലുണ്ടാക്കിയ കണ്‍ഫ്യൂഷന്‍ നാളെ ഒരു പോസ്‌റ്റായി ആ കുഞ്ഞുകൈകളാല്‍ തന്നെ നാളെ നമുക്കു വായിച്ചേക്കാം.
(അപ്പോള്‍ അവള്‍ പറയും : എന്റെ ഉപ്പ നല്ലൊരു ബൂലോഗ എഴുത്തുകാരനായിരുന്നുവെന്ന്‌....)

chithrakaran ചിത്രകാരന്‍ said...

ബ്ലോഗും,ഗ്ലോബും ഏതാണ്ട് ഒന്നുതന്നെയാണെന്ന് മോളു പറഞ്ഞപ്പോഴെങ്കിലും ബോധ്യമായല്ലോ. വലിയൊരാശയത്തിന്റെ ചെറിയൊരു രൂപം !

ഏറനാടന്‍ said...

:) super mol...!

Jayasree Lakshmy Kumar said...

:)

രസികന്‍ said...

ഹഹ അതെനിക്കിഷ്ടായി...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മിടുക്കി

shahir chennamangallur said...

:)

കുഞ്ഞന്‍ said...

അ. മാഷെ..

ഗ്ലോബില്‍ നോക്കിയാല്‍ ലോകം മുഴുവന്‍ കാണാം അതുപോലെതന്നെ ബ്ലോഗില്‍ കയറിയാല്‍ ലോകം മുഴുവന്‍ നമുക്കൊപ്പം..!

ഉപ്പയെ സഹായിക്കാന്‍ സന്മനസ്സ് കാണിച്ച ആ മിടുക്കിക്കുട്ടിക്ക് എന്റെയൊരു സലാം..!

Areekkodan | അരീക്കോടന്‍ said...

ശ്രീ...അതേ,നോ പ്രോബ്ലം
kiranz,കുറ്റ്യാടിക്കാരാ.lakshmy....നന്ദി
വിദുരര്‍....സ്വാഗതം.കുഞ്ഞുകൈകള്‍ പോസ്റ്റിടാന്‍ തുടങ്ങട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു.ഇപ്പോള്‍ അവള്‍ പറയുന്നത്‌ പലതും എനിക്കുള്ള പോസ്റ്റുകളാണ്‌.
ചിത്രകാരാ...നന്നായി മനസ്സിലായി.
ഏറനാടാ,രസികാ.പ്രിയ,shaheer....നന്ദി
കുഞ്ഞാ....സലാം സ്വീകരിച്ചിരിക്കുന്നു.

krish | കൃഷ് said...

അതല്ലേ “ബ്ലോബ്!!!”

ബഷീർ said...

അത്‌ കലക്കി മാഷുടെ മോളെ..
അല്ല മാഷുടെയല്ലേ മോള്. മാഷ്ക്കിട്ട്‌ ഒന്ന് താങ്ങിയതാണോന്നാ എന്റെ സംശയം

Post a Comment

നന്ദി....വീണ്ടും വരിക