Pages

Thursday, June 07, 2012

മാലിന്യ സംസ്കരണത്തിന് ഒരു എളുപ്പ വഴി.

           ഡിഗ്രിക്ക് ഫറോക്ക് കോളേജില്‍ പഠിക്കുന്ന കാലത്ത് കോഴിക്കോട് ടൌണില്‍ പോകുമ്പോള്‍ ഞെളിയംപറമ്പ്  കടന്ന് വേണമായിര്ന്നു പോകാന്‍.അന്നും ഇന്നും നാം ഉണ്ടാക്കുന്ന മാലിന്യം നമുക്കുണ്ടാക്കുന്ന പ്രശ്നങ്ങള്‍ എന്റെ ചിന്തയില്‍ എന്നും ഒരു വിഷയമായിരുന്നു.അപ്പോഴാണ് പൈപ്പ് കമ്പോസ്റ്റിംഗ് എന്ന ലളിതമായ ഒരു മാലിന്യ സംസ്കരണ മാര്‍ഗ്ഗം മെയില്‍ വഴി കിട്ടിയത്. ഏവര്‍ക്കും പരീക്ഷിച്ച് നോക്കാവുന്ന ആ രീതി ഇവിടെ പരിചയപ്പെടുത്തുന്നു.
            ആറിഞ്ച് വ്യാസവും 1.3 മീറ്റര്‍ നീളവുമുള്ള രണ്ട് പി.വി.സി പൈപ്പുകളാണ് അവശ്യം വേണ്ടത്.(5 മീറ്റര്‍ നീളമുള്ള ഇത്തരം ഒരു പൈപ്പിന് എന്റെ നാട്ടിലെ വില 1350 രൂപ.ഇതു കൊണ്ട് ഞാന്‍ എന്റെ വീട്ടിലും തറവാട് വീട്ടിലും ഓരോ യൂണിറ്റുകള്‍ ഉണ്ടാക്കി).ഇവ 30 സെന്റിമീറ്റര്‍ ആഴമുള്ള രണ്ട് കുഴിയുണ്ടാക്കി (രണ്ടടി അകലത്തില്‍) അതില്‍ കുഴിച്ചിടുക.ഇപ്പോള്‍ പൈപ്പുകളുടെ 1 മീറ്റര്‍ ഭാഗം മണ്ണിന് മുകളിലേക്ക് കാണാം. കുഴലുകള്‍ മാര്‍ബിളിന്റെയോ ടൈലിന്റെയോ ഓടിന്റെയോ കഷ്ണം കൊണ്ട് മൂടി വയ്ക്കുക.

              ഓരോ ദിവസത്തേയും അടുക്കള മാലിന്യം (പ്ലാസ്റ്റിക് ഒഴികെ) ഇതില്‍ ഒരു കുഴലില്‍ ഇട്ട് അടച്ചു വയ്ക്കുക.ഇടക്കിടെ അല്പം ശര്‍ക്കര ദ്രാവകം (ഒരു ലിറ്റര്‍ വെള്ളത്തില്‍ നാലോ അഞ്ചോ ശര്‍ക്കര കലക്കിയ വെള്ളത്തില്‍ നിന്ന് രണ്ട് അടപ്പ് വീതം) ഒഴിക്കുക.

               ശരാശരി 800- ഗ്രാം മാലിന്യമാണ് ഒരു ദിവസം നമ്മുടെ അടുക്കളകള്‍ ഉല്പാദിപ്പിക്കുന്നത്. അതിലെ വെള്ളം വാര്‍ന്നാല്‍ അത് 500 ഗ്രാമിലേക്ക് താഴും. ഒരു മാസം കൊണ്ട് ഒരു കുഴല്‍ നിറയും. പിന്നെ അടുത്ത കുഴല്‍ ഉപയോഗിച്ച് തുടങ്ങാം. അതും നിറഞ്ഞ് വരുമ്പോഴേക്കും ആദ്യത്തെ കുഴലിലേത് നല്ല വളമായി മാറിയിട്ടുണ്ടാകും. ആദ്യത്തെ കുഴല്‍ ഇളക്കിയെടുത്ത് ഒരു കുട്ടയിലേക്ക് കുത്തിയാല്‍ മാലിന്യം വളപ്പൊടിയായി  ലഭിക്കും.ഇത് ഉപയോഗിച്ച് അവിടെ തന്നെ നല്ലൊരു പച്ചക്കറി തോട്ടവും ഉണ്ടാക്കുക.

              സൂക്ഷ്മാണുക്കള്‍ പെരുകാന്‍ വേണ്ടിയാണ് ശര്‍ക്കര ദ്രാവകം ഒഴിക്കുന്നത്. ചാണകം കിട്ടുമെങ്കില്‍ ചാണകവും ശര്‍ക്കരയും ചേര്‍ത്ത ദ്രാവകമൊഴിച്ചാല്‍ മാലിന്യം എളുപ്പം വളമായി മാറും.
ടെക്നിക്കല്‍ സെല്‍  എന്‍.എസ്.എസ് യൂണിറ്റുകളുടെ വാര്‍ഷിക പദ്ധതിയായി സ്വീകരിച്ച ഈ പ്രവര്‍ത്തനം ““മാലിന്യം നമ്മുടെ സമ്പത്ത്  “ എന്ന പേരില്‍ സംസ്ഥാന വ്യാപകമായി ആരംഭിച്ചു കഴിഞ്ഞു. ഒക്ടോബര്‍ രണ്ടോടെ ഒരു ലക്ഷം വീടുകളില്‍ ഈ പ്രവര്‍ത്തനം തുടങ്ങുക എന്ന ലക്ഷ്യം സാക്ഷാല്‍ക്കരിക്കാന്‍ എല്ലാവരും സ്വന്തം വീടുകളില്‍ ഇത്തരം ഒരു ലളിത സംവിധാനം തുടങ്ങാന്‍ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.


7 comments:

Areekkodan | അരീക്കോടന്‍ said...

ഒക്ടോബര്‍ രണ്ടോടെ ഒരു ലക്ഷം വീടുകളില്‍ ഈ പ്രവര്‍ത്തനം തുടങ്ങുക എന്ന ലക്ഷ്യം സാക്ഷാല്‍ക്കരിക്കാന്‍ എല്ലാവരും സ്വന്തം വീടുകളില്‍ ഇത്തരം ഒരു ലളിത സംവിധാനം തുടങ്ങാന്‍ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

ajith said...

ഇതൊക്കെ പിന്നെ എന്തെങ്കിലും ദോഷമായി വരാനുള്ള സാദ്ധ്യതകള്‍ പഠനമോ ഗവേഷണമോ ചെയ്തിട്ടുണ്ടോ? ടെക്നിക്കിനെ ചോദ്യം ചെയ്യുകയല്ല, അറിയാനുള്ള ആകാംക്ഷകൊണ്ട് ചോദിക്കുകയാണ്.

Areekkodan | അരീക്കോടന്‍ said...

അജിത്ജീ...ന്യായമായ സംശയം തന്നെ.അങ്ങനെ ഒരു ഗവേഷണവും അന്വേഷണവും ഞാന്‍ നടത്തിയിട്ടില്ല.ഇതിന് ദോഷം ഉണ്ടെങ്കില്‍ ആ ദോഷം നമുക്കെന്നോ ബാധിചേനെ.കാരണം അവ നാം തുറസായ സ്ഥലത്ത് നിക്ഷേപ്പിച്ചു കൊണ്ടിരിക്കുകയാണല്ലോ?

അമ്മൂട്ടി said...

എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാനും നിങ്ങളുടെ രചനകള്‍ വായനക്കാരുമായി പങ്കു വയ്ക്കാനും പല വിഷയങ്ങളില്‍ ചര്‍ച്ചകളില്‍ ഏര്‍പ്പെടാനും ചാറ്റ് ചെയ്യാനും ഒക്കെ ആയി ഒരു സൌഹൃദക്കൂട്ടായ്മ..അക്ഷരച്ചെപ്പ്..! കഴിയുന്നത്ര വായനക്കരിലെയ്ക് രചനകള്‍ എത്തിക്കുക എന്നത് എഴുത്ത്കാരന്റെ കടമയാണ്.അതിനായി ഞങ്ങള്‍ ഒരു വേദി ഒരുക്കിയിട്ടുണ്ട്..
രചനകള്‍ പോസ്റ്റ്‌ ചെയ്ത് അഭിപ്രായങ്ങള്‍ അറിയുന്നതിനൊപ്പം മറ്റു എഴുത്തുകാരെ കൂടി പ്രോത്സാഹിപ്പിക്കുക..! ഒരു കൂട്ടായ്മയുടെ ഭാഗമാകുക..അതോടൊപ്പം രസകരമായ പല പല ഡിസ്കുകളും ചര്‍ച്ചകളും അണിയറയില്‍ ഒരുങ്ങുന്നു..രസകരമായ ഒരു അന്തരീക്ഷത്തിലേയ്ക്ക് താങ്കളെ വിനീതമായി ക്ഷണിച്ചു കൊള്ളുന്നു..
Join to..
http://aksharacheppu.com
-സ്നേഹപൂര്‍വ്വം അമ്മൂട്ടി

ajith said...

അരീക്കോടന്‍, ശാസ്ത്രീയമായ എന്തെങ്കിലും പഠനം, അതായത് ഗവേഷണം ഏതെങ്കിലും ഏജന്‍സികള്‍ ചെയ്തിട്ടുണ്ടോ എന്നായിരുന്നു ചോദ്യം.

സ്വപ്നാടകന്‍ said...

[ഇതൊക്കെ പിന്നെ എന്തെങ്കിലും ദോഷമായി വരാനുള്ള സാദ്ധ്യതകള്‍ പഠനമോ ഗവേഷണമോ ചെയ്തിട്ടുണ്ടോ?]

ഇതൊക്കെ എന്നു പറയുമ്പോ ഏതൊക്കെയാണ് അജിത് ഉദ്ദേശിച്ചത്?ഒരു കാര്യം കൂടി ചോദിച്ചോട്ടേ,താങ്കളുടെ വീട്ടിൽ ഉല്പാദിപ്പിയ്ക്കപ്പെടുന്ന അടുക്കളമാലിൻയം എങ്ങനെയാണ് നിർമാർജ്ജനം ചെയ്യുന്നത്?അറിയാനുള്ള ആകാംഷ കൊണ്ട് ചോദിക്കുകയാണേ

ആഗ്നേയ said...

പൈപ്പ് കുഴിച്ചിട്ടുട്ടുണ്ട്. അപ്ഡേറ്റ്സ് അറിയിക്കാം :)താങ്ക്സ് :)

Post a Comment

നന്ദി....വീണ്ടും വരിക