Pages

Tuesday, June 05, 2012

ഉണ്ണിമോന്‍ കണ്ട പ്രവേശനോത്സവം

“ഇച്ച് ഇഞ്ഞി സ്കൂള്‍ക്ക് പോണ്ടാ....മ്`..മ്....മ്...” ആദ്യ ദിവസം തന്നെ സ്കൂളില്‍ നിന്നും തിരിച്ചു  വന്ന ഉണ്ണിമോന്‍ കരഞ്ഞു പറഞ്ഞു കൊണ്ടിരുന്നു.

“മോന് ബലൂണ്‍ കിട്ടീല്ലേ ?” ഉമ്മ സമാധാനിപ്പിക്കാന്‍ പറഞ്ഞു.

“പ്പ്....അത് അപ്പം തെന്നെ പൊട്ടീലെ...”

“തൊപ്പിം കിട്ടീലെ...?” ഉമ്മ വീണ്ടും അനുരഞ്ചന ശ്രമം നടത്തി.

“പഴേ പേപ്പറോണ്ട് ണ്ടാക്ക്യ അതാര്‍ക്കാ മാണ്ട്യത്.....മ്...മ്...മ്...”

“കാണാന്‍ നല്ല രസള്ള ചിത്രങ്ങള്‍ കണ്ടില്ലേ, സ്കൂളിന്റെ ചുമരില്‍ ?” ഉമ്മ വീണ്ടും ശ്രമിച്ചു.

 “അയ്നെക്കാളും രസം ള്ളത് കളിക്കുടുക്കേല് ണ്ട്....മ്...മ്....മ്...”

“മിഠായിം കിട്ടീലെ ?”

“ മഞ്ച് ക്‌ട്ടും ന്ന് പറഞ്ഞ് മുട്ടായി തന്ന് പറ്റിച്ച്....മ്...മ്...മ്മ്...”

“ചെണ്ട മുട്ടും കണ്ടില്ലേ മോന്‍?” ഉമ്മ ശ്രമം തുടര്‍ന്നു.

“ച്ച് അത് പേട്യാ...”

“അത് പേടിക്കണ്ട...നാളെ അത് ണ്ടാവൂല...” ഉമ്മ പിടിവള്ളി കിട്ടിയ അവസരത്തില്‍ സമാധാനിപ്പിച്ചു.

“അതെന്നാ ഇഞ്ഞി ഞാന്‍ പോവൂലാ ന്ന് പറഞ്ഞെ...നാളെ  ചണ്ട ണ്ടാവൂല ....ബലൂണും ണ്ടാവൂല...മുട്ടായിം ണ്ടാവൂല...പിന്നെത്ത്‌നാ ഞ്ഞി അങ്ങട്ട് പോണത് ?”

ഉണ്ണിമോന്റെ ചോദ്യത്തിന് മുന്നില്‍ ഉമ്മ എല്ലാ ശ്രമങ്ങളും നിര്‍ത്തി.

7 comments:

Areekkodan | അരീക്കോടന്‍ said...

പ്രവേശനോത്സവങ്ങള്‍ തിമര്‍ക്കുമ്പോള്‍ കുട്ടികളുടെ മനസ്സ് ഇങ്ങനേയും....

ajith said...

അപ്പോ ഈ ഉത്സവമൊന്നുമില്ലാതിരുന്ന കാലത്ത് സ്കൂളില്‍ പോയ എന്നെ സമ്മതിക്കണം

mini//മിനി said...

പൂമ്പാറ്റകളെപോലെ പറന്നുകളിച്ച കുഞ്ഞുങ്ങളെ കൊടും‌ഭീകരങ്ങളായ ജയിലിൽ കുടുക്കിയ അവസ്ഥയല്ലെ പണ്ടത്തെ ഒന്നാം തരത്തിലെ പ്രവേശനോത്സവം. ഇന്ന് വീടെന്ന ജയിലിൽ നിന്ന് വിശാലമായ ലോകത്തേക്ക് പറക്കുകയാണ് ഒന്നാം തരക്കാരൻ,, (സ്വകാര്യ ഇംഗ്ലീഷ് മീഡിയം ഒഴികെ)

Cv Thankappan said...

വലേലാക്കുന്ന വേല്യാണെന്ന് കുട്ട്യോളും പഠിച്ചു.
ആശംസകള്‍

Information Technology Trends said...

great way of exposing your ideas, you made a good job in this website.

ഒരു കുഞ്ഞുമയിൽപീലി said...

അതെന്നാ ഇഞ്ഞി ഞാന്‍ പോവൂലാ ന്ന് പറഞ്ഞെ...നാളെ ചണ്ട ണ്ടാവൂല ....ബലൂണും ണ്ടാവൂല...മുട്ടായിം ണ്ടാവൂല...പിന്നെത്ത്‌നാ ഞ്ഞി അങ്ങട്ട് പോണത് ?” ഹ ഹ ഹ ഹ :)))

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അജിത്‌ ചേട്ടന്റെ കമന്റ്‌ ഉം കൂടി ആയപ്പോള്‍ കേമം
ഹ ഹ ഹ :)

Post a Comment

നന്ദി....വീണ്ടും വരിക